സ്കൂൾ കായിക മേള നടത്തിപ്പിലെ പരാജയം: പ്രതിഷേധ കായിക മേളയുമായി കെ എസ് യു

സ്കൂൾ കായിക മേള നടത്തിപ്പിലെ പരാജയം: പ്രതിഷേധ കായിക മേളയുമായി കെ എസ് യു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കായികാധ്യാപകർ നടത്തുന്ന ചട്ടപ്പടി സമരത്തെ തുടർന്ന് സ്കൂൾ കായികമേളകൾ താളം തെറ്റി. സമരക്കാരുമായി യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന് സർക്കാർ മർക്കടമുഷ്ടി എടുത്തതോടെ ആയിരക്കണക്കിന് കായിക താരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായി.

അക്കാദമിക് കലണ്ടർ പ്രകാരം സബ് ജില്ലാ കായികമേള സെപ്റ്റംബർ രണ്ടാം വാരത്തോടെ പൂർത്തിയാകേണ്ടതായിരുന്നു. കോട്ടയം ജില്ലയിലെ 13 ഉപജില്ലകളിൽ 3 ഇടത്ത് മാത്രമാണ് തട്ടിക്കൂട്ട് കായികമേളകൾ എങ്കിലും നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്ങനെയും കായികമേളകൾ പൂർത്തിയാക്കാനാണ് സർക്കാർ എ ഇ ഒ മാർക്ക് നൽകിയിരിക്കുന്ന ഉത്തരവ്. എന്നാൽ മുൻ വർഷങ്ങളിലെ സംഘാടകരായിരുന്ന കായികാധ്യാപകർ ഒന്നാകെ നിസ്സഹകരണത്തിലായതിനാൽ മേളകൾ പ്രതിസന്ധിയിലായി. മുൻ വർഷങ്ങളിൽ വിജയികളായ സ്കൂളുകളിൽ വിളിച്ച് വിദ്യാർഥികളെ വരുത്തി ജില്ലാ കായികമേളയിലേയ്ക്ക് സെലക്ഷൻ നടത്തുകയാണ് പലയിടത്തും ചെയ്തത്. വി

വകുപ്പിൽ നിന്ന് ഓരോ ദിവസവും കർശന ഉത്തരവുകൾ വന്നുകൊണ്ടിരിക്കുന്നതിനാൽ പ്രതിസന്ധിയിലായിരിക്കുന്നത് സ്വന്തമായി കായികമേള നടത്തി പരിചയമില്ലാത്ത എ. ഇ.ഒ.മാരാണ്.

സർക്കാരിന്റെയും അധ്യാപകരുടെയും പിടിവാശി നൂറുകണക്കിന് കായിക താരങ്ങളായ വിദ്യാർത്ഥികളെയാണ് ബാധിക്കുന്നത്. സ്പോർട്സ് ഹോസ്റ്റലുകൾക്ക് പുറത്തുള്ള സാധാരണ വിദ്യാർഥികളായ കായിക താരങ്ങൾക്ക് മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ്.

ഇതു മൂലം സ്വന്തം ചെലവിൽ ദീർഘനാളായി നടത്തുന്ന പരിശീലനവും വെറുതെയാകുന്നു. അർഹമായ ഗ്രേസ് മാർക്കും ഭാവിയിലെ തൊഴിലവസരങ്ങളും കായിക താരങ്ങൾക്ക് നഷ്ടപ്പെടുകയാണ്. സ്പോർട്സ് ഹോസ്റ്റലുകളിലെ വിദ്യാർഥികളെ ഉപയോഗിച്ച് റവന്യൂ ജില്ലാ മേളകൾ നടത്താനാണ് സർക്കാരിന്റെ നിർദ്ദേശം.

എന്നാൽ ആവശ്യത്തിന്‌ പരിചയസമ്പന്നരായ സംഘാടകരോ ഫീഷ്യലുകളോ ഇല്ലാതെ കായികമേള നടത്താനാകില്ല.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ “അനൗദ്യോഗിക ഒഫീഷ്യൽ” ആയി പങ്കെടുക്കുമ്പോഴാണ് കഴിഞ്ഞയാഴ്ച പാലായിൽ അബീൽ ജോണ്സണ് ഹാമർ തലയിൽ വീണ് പരുക്കേറ്റത്.

സ്കൂൾ കായികമേളകൾ താറുമാറാക്കി വിദ്യാർഥികളുടെ കരിയർ തകർക്കുന്ന സർക്കാർ നടപടിക്കെതിരെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഡി ഡി ഇ ഓഫീസിന് മുമ്പിൽ പ്രതിഷേധ കായികമേള സംഘടിപ്പിച്ചു. ഡി

ജന. സെക്രട്ടറി അഡ്വ. എൻ എസ് ഹരിശ്ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കെ.എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു നേതാക്കളായ ജോബിൻ ജേക്കബ്, സുബിൻ മാത്യു, വൈശാഖ് പി കെ, ഡെന്നിസ് ജോസഫ്, സച്ചിൻ മാത്യു, ജിഷ്ണു ജെ ഗോവിന്ദ്, ഡോൺ കരിങ്ങട, യശ്വന്ത് സി നായർ, ആൽഫിൻ ജോർജ്, സക്കീർ ചങ്ങംപള്ളി, ജെനിൻ ഫിലിപ്പ്, അബു താഹിർ, ലിജിൻ വര്ഗീസ്, നിധിൻ, നെസിയ മുണ്ടപ്പള്ളി, അമൽ ജേക്കബ്, ശ്രീലക്ഷ്മി, അശ്വനി ഷോജി തിടങ്ങിയവർ നേതൃത്വം നൽകി. പ്രതീകാത്മകമായി 100മീറ്റർ, ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ മത്സരങ്ങൾ നടത്തി മെഡലുകൾ വിതരണം ചെയ്തു