play-sharp-fill

കോട്ടയത്തും പൊലീസ് പരിശോധന ശക്തം: ഹെൽമറ്റ് ധരിയ്ക്കാതെ ഇതുവരെ കുടുങ്ങിയത് 65 ബൈക്ക് യാത്രക്കാർ; പിന്നിലിരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ 500..!

സ്വന്തം ലേഖകൻ കോട്ടയം: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പ് ചട്ടം കർശനമായി നടപ്പാക്കണമെന്ന് നിർദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് നടപ്പിൽ വന്നതോടെ കോട്ടയത്തും പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധന ശക്തം. കോട്ടയം ജില്ലയിൽ ഞായറാഴ്ച പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ ഇതുവരെ 65 ബൈക്ക് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ബൈക്കിന്റെ പിന്നിൽ ഇരുന്നവരാണ് പിഴ അടയ്‌ക്കേണ്ടി വന്നവരിൽ ഏറെയും. കോട്ടയം നഗരത്തിലെ വെസ്റ്റ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന […]

ബി ജെ പി കെ റ്റി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കണ്ണൂർ മൊകേരി ഗവ:യുപി സ്കൂൾ അദ്ധ്യാപകനായിരിക്കെ കൊലചെയ്യപ്പെട്ട കെ റ്റി ജയകൃഷ്ണൽ മാസ്റ്ററുടെ ഇരുപതാമത് ബലിദാനദിനം നടത്തി. അധികാരത്തിന്റെ മറവിൽ പിഞ്ചുകുട്ടികളുടെ മുന്നിൽവെച്ച് കമ്മ്യൂണിസ്റ്റ് കാപാലികരുടെ കൊലക്കത്തിയ്ക്ക് ഇരയാകുകയും, അന്നു മുതൽ ഇന്നുവരെ കമ്മ്യൂണിസ്റ്റുകാർ അക്രമണപരമ്പര അഴിച്ചുവിടുകയാണെന്ന് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരി അഭിപ്രായപ്പെട്ടു. യുവമോർച്ച കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുന്നക്കരയിൽ നിന്നും ആരംഭിച്ച റാലി ഗാന്ധിസ്ക്വയറിൽ സമാപിച്ചു.തുടർന്ന് കെ റ്റി ജയകൃഷ്ണൻ മാസ്റ്ററുടെ ചിത്രത്തിൽ യുവമോർച്ച ബിജെപി പ്രവർത്തകർ പുഷ്പാർച്ചനയും […]

ബി ജെ പി കെ റ്റി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കണ്ണൂർ മൊകേരി ഗവ:യുപി സ്കൂൾ അദ്ധ്യാപകനായിരിക്കെ കൊലചെയ്യപ്പെട്ട കെ റ്റി ജയകൃഷ്ണൽ മാസ്റ്ററുടെ ഇരുപതാമത് ബലിദാനദിനം നടത്തി. അധികാരത്തിന്റെ മറവിൽ പിഞ്ചുകുട്ടികളുടെ മുന്നിൽവെച്ച് കമ്മ്യൂണിസ്റ്റ് കാപാലികരുടെ കൊലക്കത്തിയ്ക്ക് ഇരയാകുകയും, അന്നു മുതൽ ഇന്നുവരെ കമ്മ്യൂണിസ്റ്റുകാർ അക്രമണപരമ്പര അഴിച്ചുവിടുകയാണെന്ന് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരി അഭിപ്രായപ്പെട്ടു. യുവമോർച്ച കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുന്നക്കരയിൽ നിന്നും ആരംഭിച്ച റാലി ഗാന്ധിസ്ക്വയറിൽ സമാപിച്ചു.തുടർന്ന് കെ റ്റി ജയകൃഷ്ണൻ മാസ്റ്ററുടെ ചിത്രത്തിൽ യുവമോർച്ച ബിജെപി പ്രവർത്തകർ പുഷ്പാർച്ചനയും […]

കണമലയിൽ വാഹനാപകടം ; ബ്രേക്ക് പോയ ശബരിമല തീർത്ഥാടക വാഹനം കാറിൽ ഇടിച്ചശേഷം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, പത്തുപേർക്ക് പരുക്ക് ; വൻ ദുരന്തം ഒഴിവായി

സ്വന്തം ലേഖകൻ കണമല : കണമല അട്ടിവളവിൽ ഇന്ന് വെളുപ്പിന് മൂന്നേമുക്കാലോടെ ഉണ്ടായ അപകടത്തിൽ പത്തുപേർക്ക് പരുക്ക്. ആന്ധയിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്, അട്ടിവളവ് തിരിഞ്ഞെത്തിയപ്പോൾ നിയന്ത്രണം വിട്ടു എതിരെ വന്ന കാറിൽ ഇടിച്ചശേഷം അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു . കാർ യാത്രക്കാർക്കും, ബസ്സിലെ യാത്രക്കാർക്കും ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക് പറ്റി. കഴിഞ്ഞവർഷം അതെ സ്ഥലത്തു വച്ച്, സമാന രീതിയിൽ അപകടം സംഭവിച്ചുരുന്നു. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നു ഡ്രൈവർ പറഞ്ഞു. വലിയ അപകടങ്ങൾ പലതവണ സംഭവിച്ചിട്ടുള്ള അട്ടിവളവിൽ വച്ചായിരുന്നു […]

കോട്ടയം നഗരമധ്യത്തിൽ നടുറോഡിൽ മുട്ടൻ കുഴി: കോൺവച്ച കുഴി അളന്ന് പൊലീസ്; സെൻട്രൽ ജംഗ്ഷനിലെ കുഴി കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ഗാന്ധിസ്‌ക്വയറിൽ തന്നെ ആളെ വീഴ്ത്താൻ വാരിക്കുഴി ഒരുക്കി പൊതുമരാമത്ത് വകുപ്പ്. കെ.കെ റോഡിൽ നിന്നും ശീമാട്ടി റൗണ്ടാന വരെ എത്തുന്ന ഭാഗത്ത് ഗാന്ധിസ്‌ക്വയറിനു സമീപത്തായാണ് ആളെ വീഴ്ത്താനുള്ള കുഴിയൊരുങ്ങിയിരിക്കുന്നത്. നേരത്തെ സീബ്രാ ലൈനുണ്ടായിരുന്ന ഭാഗത്താണ് ഇപ്പോൾ ഒത്ത ഒരു കുഴി രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാർ നിരന്തരം അപകടത്തിൽപ്പെട്ടതോടെ കുഴിയുടെ ആഴം മനസിലാക്കാൻ പൊലീസ് കുഴിയ്ക്കുള്ളിൽ സ്റ്റോപ്പ് സിഗ്നലുള്ള കോൺ സ്ഥാപിച്ചു. ഇതാകട്ടെ യാത്രക്കാരെ കൂടുതൽ അപകടത്തിലേയ്ക്കു തള്ളി വിടുന്നതായി. രണ്ടാഴ്ചയിലേറെയായി നടുറോഡിൽ ഇത്തരത്തിൽ അപകടക്കുഴി […]

ഈ ഒഴുകുന്ന വെള്ളം ആരുടേത്..? പ്രകൃതിയുടേതെന്ന് വാട്ടർ അതോറിറ്റി; അല്ലെന്ന് പൊലീസ്; കളക്ടറേറ്റിനു സമീപത്തെ വെള്ളമൊഴുക്ക് സംബന്ധിച്ചു തർക്കം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഈ വെള്ളം ആരുടേതെന്നതിനെച്ചൊല്ലി പൊലീസും വാട്ടർ അതോറിറ്റിയും തമ്മിൽ തർക്കം. തങ്ങളുടെ വെള്ളമല്ലെന്നും പ്രകൃതിയുടെ വികൃതിയായി ഒഴുകിയെത്തുന്ന വെള്ളമാണെന്നും വാട്ടർ അതോറിറ്റി പറയുമ്പോൾ, ഈ വെള്ളം ഒഴുകുന്നത് വാട്ടർ അതോറിറ്റി പമ്പ് ചെയ്യുമ്പോൾ മാത്രമാണ് എന്നാണ് പൊലീസിന്റെ വാദം. ഒരു മാസത്തിലേറെയായി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്തേയ്ക്ക് വാട്ടർ അതോറിറ്റി ഓഫിസിനു സമീപത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് ഈ വിവാദ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്. കളക്ടറേറ്റിനു പിന്നിലായാണ് വാട്ടർ അതോറിറ്റി ഓഫിസ്. ഈ ഓഫിസിനു സമീപത്തു നിന്നാണ് ഈ […]

തിരുനക്കര മഹാദേവക്ഷേത്രത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി: ഇൻസിനേറ്റർ സ്ഥാപിച്ചു തുടങ്ങി; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. ക്ഷേത്രത്തിനുള്ളിൽ ആനക്കൊട്ടിലിനു സമീപമായി കൂടിക്കിടക്കുന്ന മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി ഇതിനു സമീപത്തു തന്നെ ഇൻസിനേറ്റർ സ്ഥാപിക്കുകയാണ് ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും. തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയെ തുടർന്നാണ് അതിവേഗം ഇൻസിനേറ്റർ സ്ഥാപിക്കാൻ നടപടിയെടുത്തിരിക്കുന്നത്. ദിവസവും നൂറ് കണ്ക്കിന് ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രത്തിൽ ആനക്കൊട്ടിലിനു സമീപത്തായി മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്   ഭക്തർ തന്നെയാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ ശ്രദ്ധയിൽക്കൊണ്ടു വന്നത്. തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചുള്ള […]

തണലോരം ജൈവ വൈവിദ്ധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ അയർക്കുന്നം: മീനച്ചിലാർ മീനന്തലയാർ കൊടൂരാർ സംയോജനപദ്ധതിയുടെ ഭാഗമായുള്ള നീറിക്കാട് തണലോരം പച്ചതുരുത്ത് പദ്ധതി ഹരിതകേരള മിഷൻ എക്സി.വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ അഡ്വ.അനിൽകുമാർ,ജില്ലാ പഞ്ചായത്ത്‌സ്ഥിരം സമിതി അദ്ധ്യക്ഷ സിസമ്മ ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി മാത്യു,ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, പഞ്ചായത്തംഗം ജോസ് കൊറ്റം, മോഹൻ കുമാർ ടി.വി,പി.രമേശ്,നീറിക്കാട് രാജഗോപാൽ, റ്റി.ബി പദ്മകുമാരി,പദ്മനാഭൻ പി.പി,കെ.എം കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.

ശബരിമല സീസൺ പ്ലാസ്റ്റിക്ക് വിമുക്തം: പക്ഷേ തിരുനക്കരയിൽ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കും; ചട്ടങ്ങളെല്ലാം ലംഘിച്ച് തിരുനക്കര ക്ഷേത്ര മൈതാനത്ത് പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സീസണിൽ പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തും ഇടത്താവളങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുകയാണ്. എന്നാൽ, ഇതിനെല്ലാം വിരുദ്ധമായാണ് ഇപ്പോൾ തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടക്കുന്നത്. ക്ഷേത്രത്തിലേയ്ക്കുള്ള മൈതാനത്തിന്റെ ഒരു ഭാഗത്തിട്ടാണ് മാലിന്യങ്ങൾ കത്തിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും അടക്കം ക്ഷേത്രത്തിന്റെ മൈതാനത്ത് കൂട്ടിയിട്ടാണ് കത്തിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ശബരിമല സീസണിന്റെ ഭാഗമായുള്ള പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനം. ശബരിമല സീസണിന്റെ ഭാഗമായി നേരത്തെ തിരുനക്കര ക്ഷേത്രവും പരിസരവും പ്ലാസ്റ്റിക്ക് മാലിന്യ വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇരുമുടിക്കെട്ടിൽ പോലും പ്ലാസ്റ്റിക്ക് സാധനങ്ങൾ […]

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം: ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ; കെ.കെ ഫിലിപ്പുകുട്ടി പ്രസിഡന്റ്; എൻ.പ്രതീഷ് സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി നടത്തിവരുന്ന അനധികൃത വഴിയോരക്കച്ചവടം, വീട്ടിൽ ഊണ്, ഓൺലൈൻ കച്ചവടം എന്നിവയെ നിയമത്തിന്റെ പരിധിയിൽക്കൊണ്ടു വരണം. ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന കടകളെ നിയമപരിധിയിൽ കൊണ്ടുവരാൻ തയ്യാറായില്ലെങ്കിൽ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗവും ജില്ലാ സമ്മേളനവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിച്ചു. […]