play-sharp-fill

കുടുംബശ്രീ കൂട്ടായ്മയുടെ സ്‌നേഹ സമ്മാനം; ഹംസയും കുടുംബവും വെള്ളിയാഴ്ച പുതിയ വീട്ടിലേയ്ക്ക്

സ്വന്തം ലേഖകൻ എരുമേലി: ആകെയുണ്ടായിരുന്ന കൊച്ചുകൂര കഴിഞ്ഞ മഴക്കാലത്ത് തകർന്നപ്പോൾ ആശങ്കകൾ മാത്രം ബാക്കിയായ കുടുംബം വെള്ളിയാഴ്ച വീടിൻറെ സുരക്ഷയിലേക്ക്. കുടുംബശ്രീ കൂട്ടായ്മകൾ മുൻകൈ എടുത്താണ് കാഞ്ഞിരപ്പള്ളി വില്ലണിയിൽ ഇല്ലത്തു പറമ്പിൽ ഹംസയ്ക്കും കുടുംബത്തിനും സ്‌നേഹവീടൊരുക്കിയത്. കാഞ്ഞിരപ്പള്ളി സി.ഡി.എസിനു കീഴിലുള്ള 329 കുടുംബശ്രീ യൂണിറ്റുകളിലൂടെ ഒന്നര വർഷം കൊണ്ട് സമാഹരിച്ച 3.60 ലക്ഷം രൂപയാണ് വീടിനായി ചിലവഴിച്ചതെന്ന് ചെയർപേഴ്സൺ കെ .എൻ സരസമ്മ പറഞ്ഞു. ശ്രമദാനവുമായി നാട്ടുകാരും പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ പങ്കാളികളായി. അവസാന പട്ടികയിൽ ഉണ്ടായിരുന്ന മൂന്നു പേരിൽ ഏറ്റവും അർഹരെന്ന് കണ്ടെത്തിയ കുടുംഹത്തെയാണ് […]

കോട്ടയം മുൻസിപ്പാലിറ്റിയിലെത്തുന്ന ജനങ്ങൾ വെറും കഴുതകൾ;ഓഫീസ് തുറന്നിട്ട ശേഷം ഉദ്യോഗസ്ഥരെല്ലാം കൂട്ടത്തോടെ കല്യാണത്തിന് പോയി..ഓഫീസ് സമയത്ത് കല്യാണമുണ്ട് തെമ്മാടിത്തരം കാണിച്ച് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ കോട്ടയം : ഓഫീസ് സമയത്ത് വിവിധ സേവനങ്ങൾക്കായി ജനങ്ങളെത്തുമ്പോൾ കല്യാണസദ്യ ഉണ്ണാൻ പോയി നഗരസഭയിലെ ജീവനക്കാർ. കോട്ടയം മുൻസിപ്പാലിറ്റിയിലെ പി.എം.എ.വൈ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇന്ന് ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയ്ക്ക് വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ ജനങ്ങളെ വിഡ്ഡികളാക്കിയത്. ഇതോടെ ഏറെ വലഞ്ഞത് ജനങ്ങളാണ്. ദിനംപ്രതി നഗരസഭയിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് അപേക്ഷകൾ നൽകുന്നതിനുമായി ബന്ധപ്പെട്ട് മറ്റ് ആവശ്യങ്ങൾക്കുമായി നിരവധിപേർ എത്തുന്ന വിഭാഗത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരു ഉദ്യോഗസ്ഥർ പോലും ഇല്ലാതെ ഇരുന്നത്. വിവിധ ആവശ്യങ്ങൾക്കായി എത്തിയ വയോധികരുൾപ്പടെ നിരവധിപേർ മണിക്കൂറുകളോളം കാത്തിരുന്ന […]

കോട്ടയം ജില്ലയില്‍ 1000 രൂപയ്ക്ക് താഴെയുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ല; തിരുവന്തപുരത്ത് കെട്ടിക്കിടക്കുന്ന മുദ്രപത്രങ്ങള്‍ പോയെടുക്കാന്‍ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് കൊറോണപ്പേടി; ഒന്നാം തീയതി അഞ്ഞൂറിന്റെ നോട്ട് കെട്ട് എണ്ണി വാങ്ങുമ്പോള്‍ കൊറോണയും വരില്ല, ഒരു മണ്ണാങ്കട്ടയും വരില്ല; ഇവരെയൊക്കെ ചാട്ടവാറിന് തല്ലണമെന്ന് ജനങ്ങള്‍

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം ജില്ലയില്‍ ആഴ്ചകളായി ആയിരം രൂപയില്‍ താഴെയുള്ള മുദ്രപ്പത്രങ്ങള്‍ കിട്ടാനില്ല. ബന്ധപ്പെട്ട ഓഫീസുകളില്‍ അന്വേഷിക്കുമ്പോള്‍ മുദ്രപ്പത്രം തിരുവനന്തപുരത്ത് നിന്ന് എത്തിയിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍ ജില്ലയില്‍ വിതരണം ചെയ്യാനുള്ള മുദ്രപ്പത്രം കോട്ടയത്തെ ട്രഷറി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് പോയി എടുക്കുന്നില്ല എന്നതാണ് വാസ്തവം. ഇതിന് കാരണമായി ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ള ഏക കാരണം കൊറോണ പേടി മാത്രമാണ്. എന്നാല്‍ എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി അഞ്ഞൂറിന്റെ നോട്ട് കെട്ട് ശമ്പളം വാങ്ങാറുണ്ട്. ഉദ്യോഗസ്ഥരോട് ശമ്പളം കിട്ടുന്ന നോട്ടില്‍ കൊറോണയില്ലേ […]

പാലായിലെ ഹോട്ടല്‍ ഉദ്ഘാടനം അനാവശ്യവും രാഷ്ട്രീയപ്രേരിതവും; പിന്നില്‍ കേരള കോണ്‍ഗ്രസ്- സിപിഎം-സംഘപരിവാര്‍ അജണ്ട ; വിദ്വേഷപ്രചരണത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

സ്വന്തം ലേഖകന്‍ പാലാ: ഹോട്ടല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന അസഹിഷ്ണുത പ്രചാരണത്തിനെതിരെ ശബ്ദമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്. മതസ്പര്‍ദ്ധയ്ക്ക് വഴിവയ്ക്കുന്ന ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ കേരള കോണ്‍ഗ്രസ്- സിപിഎം -സംഘപരിവാര്‍ അജണ്ടയാണെന്നും പുരോഹിതരെ പോലും ഇത്തരം വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ‘പാലായില്‍ അധികം സാന്നിധ്യമില്ലാത്ത ഒരു പ്രത്യേക മതവിഭാഗത്തെക്കുറിച്ചാണ് വിദ്വേഷം പ്രചരിപ്പിക്കുന്നത്. ഇത് താല്‍ക്കാലികമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തം. പാലായുടെ മതേതര പാരമ്പര്യത്തോടു കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണ് ഇത് എന്ന് വിദ്വേഷ പ്രചരണം […]

വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥിനിയ്ക്ക് പൊള്ളലേറ്റു: കളത്തിപ്പടിയിൽ പൊള്ളലേറ്റത് കാരിത്താസിലെ എൻഡോസ്കോപ്പി വിദ്യാർത്ഥിനിയ്ക്ക്; വീടിനുള്ളിലെ ഗ്യാസ് സിലണ്ടർ തുറന്ന് വിട്ടിരുന്നത്‌ ദുരൂഹത

വിഷ്ണു ഗോപാൽ കോട്ടയം :വീടിനുള്ളിലെ അടുക്കളയില്‍ നിന്ന് തീ പടര്‍ന്ന് 19 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടിരുന്നതും അടുക്കളയില്‍ അതിരൂക്ഷമായ മണ്ണെണ്ണയുടെ ദുര്‍ഗന്ധം ഉണ്ടിയരുന്നതും ദുരൂഹത ഇരട്ടിയാക്കി. കളത്തിപ്പടി ചെമ്പോല കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകള്‍ ജീന (അമ്മു 19)നെയാണ് ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച കഞ്ഞിക്കുഴി കളത്തിപ്പടി ചെമ്പോല ഭാഗത്തെ കൊച്ചുപറമ്പില്‍ വീട്ടിലായിരുന്നു സംഭവം. വീടിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട അയല്‍വാസിയായ സന്തോഷ് ഓടിയെത്തുകയായിരുന്നു. ഈ സമയത്ത് അടുക്കളയില്‍ നിന്നും തീ […]

60 വയസ് തികഞ്ഞ വണ്ടന്‍പതാല്‍ ഗ്രാമം; നിരവധി പ്രമുഖര്‍ക്ക് ജന്മം നല്കിയ നാട് ഇന്ന് തലയില്‍ മുണ്ടിട്ട് മൂടി; ഈ നാടിന് ഇതെന്തു പറ്റി

ഏ.കെ. ശ്രീകുമാര്‍ മുണ്ടക്കയം: 1961 ല്‍ ഇടുക്കി ഡാം നിര്‍മ്മിക്കുന്നതിനായി കുടിയിറക്കപ്പെട്ട കുറേ കര്‍ഷകര്‍ ആനയും കാട്ടുപോത്തുമൊക്കെ ഉണ്ടായിരുന്ന കൊടും വനം വെട്ടിത്തെളിച്ച് ഉണ്ടാക്കിയെടുത്തതാണ് ഹൈറേഞ്ചിൻ്റെ കവാടമായ മുണ്ടക്കയത്തിന് സമീപമുള്ള വണ്ടന്‍പതാല്‍ എന്ന കൊച്ചുഗ്രാമം. ഒരു ഭാഗത്ത് നൂറ് കണക്കിന് ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റും മറുവശത്ത് 900 ഏക്കര്‍ വിസ്തൃതിയുള്ള തേക്കിന്‍ കൂപ്പും.ഇതിന് രണ്ടിനുമിടയില്‍ കുപ്പിയും മാലിന്യങ്ങളുമൊന്നുമില്ലാത്ത ശുദ്ധജലം മാത്രമൊഴുകുന്ന തോടും. അങ്ങനെ പ്രകൃതി സൗന്ദര്യം നിറഞ്ഞ കൊച്ചുഗ്രാമം. ഒരുപാട് പ്രമുഖര്‍ക്ക് ജന്മം നല്കിയ നാട്. 60 വയസ് പൂര്‍ത്തികരിച്ച് ഇന്നേവരേ ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ലാത്ത […]

റിമാൻഡ് പ്രതി മരിച്ച സംഭവം: സി.ബി.ഐ അന്വേഷണം സ്വാഗതാർഹം: യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ റിമാൻഡ് പ്രതി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ് (37) മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. ഒരു സാധാരണക്കാരനെ പൊലീസ് കസ്റ്റഡിയിൽ വച്ചു ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത് ഒരു പരിഷ്‌കൃത സമൂഹത്തിനും ചേർന്നതല്ല. സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിലൂടെ ഷെഫീഖിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. മുൻപ് സമാന സംഭവങ്ങളിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ […]

കോട്ടയത്ത് കോൺഗ്രസിനെതിരെ അരയും തലയും മുറുക്കി സി.പി.എം : ജില്ലയിലെ പാർട്ടിയുടെ ഏക എം.എൽ.എ സുരേഷ് കുറുപ്പിനെ ഏറ്റുമാനൂരിൽ നിന്നും കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന ; ഉമ്മൻചാണ്ടിയെ നേരിടാൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം രാധാകൃഷ്ണന്റെ പേര് സജീവ പരിഗണനയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോൺഗ്രസിനെതിരെ അരയും തലയും മുരുക്കി സിപിഎം. കോട്ടയം ജില്ലയിലെ സിപിഎമ്മിന്റെ ഏക എംഎൽഎയായ സുരേഷ്‌കുറുപ്പിനെ ഏറ്റുമാനൂരിൽനിന്ന് കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ഏറ്റുമാനൂരിലാവട്ടെ ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ പേര് പാർട്ടിയിൽ സജീവമാണ്. എന്നാൽ രണ്ടു തവണ ഏറ്റുമാനൂരിൽ വിജയിച്ച സുരേഷ്‌കുറുപ്പിന് ഒരു ടേം കൂടി നൽകണമെന്ന അഭിപ്രായവും സിപിഎമ്മിൽ വ്യാപകമായി ഉയർന്നുവന്നിട്ടുണ്ട്. സുരേഷ് കുറുപ്പ് കോട്ടയത്തു മത്സരിച്ചാൽ കോട്ടയം സീറ്റ് പിടിച്ചെടുക്കാമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഏറ്റുമാനൂർ മണ്ഡലം മാറി മത്സരിക്കുന്നതിനോട് സുരേഷ്‌കുറുപ്പ് അനുകൂല നിലപാട് […]

പനച്ചിക്കാട് പഞ്ചായത്ത് ഭരണത്തോടൊപ്പം 4 സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയും പിടിച്ചെടുത്ത് കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ കോട്ടയം: പനഞ്ചിക്കാട് പഞ്ചായത്ത് ഭരണത്തോടൊപ്പം 4 സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികളും നേടി കോണ്‍ഗ്രസ്. കോട്ടയം നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍. 1.ധനകാര്യം – വൈസ് ചെയര്‍മാന്‍ ബി ഗോപകുമാര്‍ (യുഡിഎഫ്) 2.ആരോഗ്യം – വിനോദ് എന്‍ എന്‍ (എല്‍ഡിഎഫ്) 3.വിദ്യാഭ്യാസം – കെ ശങ്കരന്‍ (എന്‍ഡിഎ) 4.വികസനകാര്യം – ബിന്ദു സന്തോഷ് കുമാര്‍ (യുഡിഎഫ്) 5.ക്ഷേമകാര്യം – സിന്ധു ജയകുമാര്‍ (എല്‍ഡിഎഫ്) 6.പൊതുമരാമത്ത് തെരഞ്ഞെടുപ്പ് പിന്നീട് നടത്തപ്പെടും. കോട്ടയം ജില്ലാ പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ […]

മിനിമുത്തൂറ്റിന്റെ പാലാ ശാഖയിൽ നിന്നും ഒരു കോടി രൂപ കൊള്ളയടിച്ചു: ശാഖാ മാനേജരായ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ; പ്രതി ഒളിവിൽ കഴിഞ്ഞത് മാസങ്ങളോളം

ക്രൈം ഡെസ്‌ക് പാലാ: മിനി മുത്തൂറ്റിന്റെ പാലാ ശാഖയിൽ നിന്നും വിവിധ ഇനത്തിലായി നിക്ഷേപകരുടെയടക്കം ഒരു കോടി രൂപ തട്ടിയെടുത്ത മാനേജർ അറസ്റ്റിൽ. പത്തോളം ശാഖകളുടെ ചുമതല വഹിച്ചിരുന്ന സോണൽ മാനേജരാണ് സാധാരണക്കാർ നിക്ഷേപമായി നൽകിയിരുന്നത് അടക്കമുള്ള ഒരു കോടി രൂപയോളം വിവിധ വകുപ്പുകളിലായി തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി വലിയപറമ്പിൽ അരുൺ സെബാസ്റ്റ്യനെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. സ്വർണ്ണപ്പണയത്തിന്റെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മുത്തൂറ്റിലെ രണ്ടു ജീവനക്കാരുടെ സഹായവും ഇയാൾക്കു […]