കുടുംബശ്രീ കൂട്ടായ്മയുടെ സ്‌നേഹ സമ്മാനം; ഹംസയും കുടുംബവും വെള്ളിയാഴ്ച പുതിയ വീട്ടിലേയ്ക്ക്

കുടുംബശ്രീ കൂട്ടായ്മയുടെ സ്‌നേഹ സമ്മാനം; ഹംസയും കുടുംബവും വെള്ളിയാഴ്ച പുതിയ വീട്ടിലേയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

എരുമേലി: ആകെയുണ്ടായിരുന്ന കൊച്ചുകൂര കഴിഞ്ഞ മഴക്കാലത്ത് തകർന്നപ്പോൾ ആശങ്കകൾ മാത്രം ബാക്കിയായ കുടുംബം വെള്ളിയാഴ്ച വീടിൻറെ സുരക്ഷയിലേക്ക്. കുടുംബശ്രീ കൂട്ടായ്മകൾ മുൻകൈ എടുത്താണ് കാഞ്ഞിരപ്പള്ളി വില്ലണിയിൽ ഇല്ലത്തു പറമ്പിൽ ഹംസയ്ക്കും കുടുംബത്തിനും സ്‌നേഹവീടൊരുക്കിയത്.

കാഞ്ഞിരപ്പള്ളി സി.ഡി.എസിനു കീഴിലുള്ള 329 കുടുംബശ്രീ യൂണിറ്റുകളിലൂടെ
ഒന്നര വർഷം കൊണ്ട് സമാഹരിച്ച 3.60 ലക്ഷം രൂപയാണ് വീടിനായി ചിലവഴിച്ചതെന്ന് ചെയർപേഴ്സൺ കെ .എൻ സരസമ്മ പറഞ്ഞു. ശ്രമദാനവുമായി നാട്ടുകാരും പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ പങ്കാളികളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാന പട്ടികയിൽ ഉണ്ടായിരുന്ന മൂന്നു പേരിൽ ഏറ്റവും അർഹരെന്ന് കണ്ടെത്തിയ കുടുംഹത്തെയാണ് വീടു നിർമ്മിച്ചു നൽകാൻ തിരഞ്ഞെടുത്തത്.

വൃക്ക രോഗിയായ ഹംസയ്ക്ക് ഭാര്യയും പ്ലസ് വൺ വിദ്യാർഥിയായ മകനുമാണുള്ളത്. 600 ചതുശ്ര മീറ്റർ വിസതീർണമുള്ള വീടിന് 2020 ജൂലൈ 29 നാണ് തറക്കല്ലിട്ടത്. ഗൃഹപ്രവേശനം വെള്ളിയാഴ്ച നടക്കും. കാത്തിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ .ആർ തങ്കപ്പൻ താക്കോൽ കൈമാറും.