മിനിമുത്തൂറ്റിന്റെ പാലാ ശാഖയിൽ നിന്നും ഒരു കോടി രൂപ കൊള്ളയടിച്ചു: ശാഖാ മാനേജരായ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ; പ്രതി ഒളിവിൽ കഴിഞ്ഞത് മാസങ്ങളോളം

മിനിമുത്തൂറ്റിന്റെ പാലാ ശാഖയിൽ നിന്നും ഒരു കോടി രൂപ കൊള്ളയടിച്ചു: ശാഖാ മാനേജരായ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ; പ്രതി ഒളിവിൽ കഴിഞ്ഞത് മാസങ്ങളോളം

Spread the love

ക്രൈം ഡെസ്‌ക്

പാലാ: മിനി മുത്തൂറ്റിന്റെ പാലാ ശാഖയിൽ നിന്നും വിവിധ ഇനത്തിലായി നിക്ഷേപകരുടെയടക്കം ഒരു കോടി രൂപ തട്ടിയെടുത്ത മാനേജർ അറസ്റ്റിൽ. പത്തോളം ശാഖകളുടെ ചുമതല വഹിച്ചിരുന്ന സോണൽ മാനേജരാണ് സാധാരണക്കാർ നിക്ഷേപമായി നൽകിയിരുന്നത് അടക്കമുള്ള ഒരു കോടി രൂപയോളം വിവിധ വകുപ്പുകളിലായി തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി വലിയപറമ്പിൽ അരുൺ സെബാസ്റ്റ്യനെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

സ്വർണ്ണപ്പണയത്തിന്റെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മുത്തൂറ്റിലെ രണ്ടു ജീവനക്കാരുടെ സഹായവും ഇയാൾക്കു ലഭിച്ചിരുന്നു. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് സ്ഥാപനത്തിൽ ഓഡിറ്റ് വിഭാഗത്തിന്റേത് അടക്കം പരിശോധനകൾ കുറവായിരുന്നു. ഇത് മുതലെടുത്താണ് പ്രതി തട്ടിപ്പ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണം പണയം വയ്ക്കാൻ എത്തുന്നവർക്ക് പണയം വച്ചതിന്റെ തുക കൃത്യമായി നൽകും. ഇതിനു ശേഷം ലഭിച്ച സ്വർണ്ണത്തിന്റെ അളവിൽ ഇവർ കൃത്രിമം കാട്ടും. തുടർന്ന് സ്വർണ്ണത്തിന്റെ അളവ് കൂട്ടികാണിച്ച ശേഷം ഇതിനുള്ള തുക എഴുതിയെടുക്കുകയായിരുന്നു പതിവ്. സ്വർണ്ണം പൊതിയുന്ന കവറുകളുടെ എണ്ണം കൂട്ടിക്കാണിച്ചും പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നു. ഇടപാടുകാർ നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു പുതിയ പണയവും എടുത്തിരുന്നതായും പൊലീസ് പറഞ്ഞു.

കൊവിഡ് ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചതിനു പിന്നാലെ കമ്പനി അധികൃതർ നടത്തിയ ഓഡിറ്റിംങിലാണ് പിഴവുകൾ കണ്ടെത്തിയത്. ഒരു കോടി രൂപയുടെ തട്ടിപ്പാണ് പ്രതികൾ ചേർന്നു നടത്തിയത്.

ഇതേ തുടർന്നു, അധികൃതർ പാലാ പൊലീസിൽ പരാതി നൽകി. ഇതിനു ശേഷം ഒളിവിൽ പോയ പ്രതിയെ പാലാ ഡിവൈ.എസ്.പി സാജു വർഗീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ തോമസ്, എ.എസ്.ഐ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഗോപകുമാർ, ജോജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.