കോട്ടയം ജില്ലയില്‍ 1000 രൂപയ്ക്ക് താഴെയുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ല; തിരുവന്തപുരത്ത് കെട്ടിക്കിടക്കുന്ന മുദ്രപത്രങ്ങള്‍ പോയെടുക്കാന്‍ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് കൊറോണപ്പേടി; ഒന്നാം തീയതി അഞ്ഞൂറിന്റെ നോട്ട് കെട്ട് എണ്ണി വാങ്ങുമ്പോള്‍ കൊറോണയും വരില്ല, ഒരു മണ്ണാങ്കട്ടയും വരില്ല; ഇവരെയൊക്കെ ചാട്ടവാറിന് തല്ലണമെന്ന് ജനങ്ങള്‍

സ്വന്തം ലേഖകന്‍

കോട്ടയം: കോട്ടയം ജില്ലയില്‍ ആഴ്ചകളായി ആയിരം രൂപയില്‍ താഴെയുള്ള മുദ്രപ്പത്രങ്ങള്‍ കിട്ടാനില്ല. ബന്ധപ്പെട്ട ഓഫീസുകളില്‍ അന്വേഷിക്കുമ്പോള്‍ മുദ്രപ്പത്രം തിരുവനന്തപുരത്ത് നിന്ന് എത്തിയിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍ ജില്ലയില്‍ വിതരണം ചെയ്യാനുള്ള മുദ്രപ്പത്രം കോട്ടയത്തെ ട്രഷറി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് പോയി എടുക്കുന്നില്ല എന്നതാണ് വാസ്തവം. ഇതിന് കാരണമായി ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ള ഏക കാരണം കൊറോണ പേടി മാത്രമാണ്.

എന്നാല്‍ എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി അഞ്ഞൂറിന്റെ നോട്ട് കെട്ട് ശമ്പളം വാങ്ങാറുണ്ട്. ഉദ്യോഗസ്ഥരോട് ശമ്പളം കിട്ടുന്ന നോട്ടില്‍ കൊറോണയില്ലേ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ചെറിയ എഗ്രിമെന്റുകള്‍ക്ക് ആയിരം രൂപയില്‍ താഴെയുള്ള മുദ്രപ്പത്രമാണ് ആവശ്യമായി വരുന്നത്. വിവാഹ- മരണ രജിസ്ട്രേഷനുകള്‍, വസ്തു ഇടപാടുമായി ബന്ധപ്പെട്ട അഡ്വാന്‍സ് ടോക്കണുകള്‍, വാടക എഗ്രിമെന്റ് തുടങ്ങിയവയ്‌ക്കെല്ലാം ചെറിയ മുദ്രപ്പത്രം കൂടിയേ തീരൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തില്‍ മാത്രമല്ല, ജില്ലയിലെ ഒറ്റ വെണ്ടർമാരുടെ ഓഫീസുകളിലും ആയിരം രൂപയ്ക്ക് താഴെയുള്ള മുദ്രപ്പത്രങ്ങള്‍ ലഭ്യമല്ല .ഇവയ്ക്ക് ആഴ്ചകളായി കനത്ത ക്ഷാമം നേരിടുന്നുണ്ട്. ജനങ്ങളെ ദുരിതത്തിലാക്കുന്ന ട്രഷറി ഉദ്യോഗസ്ഥരുടെ ‘കൊറോണപ്പേടി’ യ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുന്നുണ്ട്.

Tags :