ജെസ്‌നക്കായി ഇന്ന് വനത്തിൽ തെരച്ചിൽ.

സ്വന്തം ലേഖകൻ കോട്ടയം: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌ന മരിയ ജെയിംസിനെ(22) കണ്ടെത്താൻ ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന നടത്തുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുക. പോലീസ് ടീമിനൊപ്പം ജെസ്‌ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജിലെ വിദ്യാർഥികളും സംഘത്തിലുണ്ട്. കേരളത്തിനു പുറമെ ബംഗളൂരു, മുംബൈ, മൈസൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് സ്‌ക്വാഡ് അന്വേഷണത്തിനു പോകും.

മിന്നൽ മോഷ്ടാവ് ഉമേഷ് പിടിയിൽ: പിടിയിലായത് പുതുപ്പള്ളിയിലെ വീട്ടിലെ മോഷണക്കേസിൽ

സ്വന്തം ലേഖകൻ കോട്ടയം: ആളില്ലാത്ത വീടുകളിലെത്തി മിന്നൽ വേഗത്തിൽ മോഷണം നടത്തി മുങ്ങുന്ന ആന്ധ്രാ സ്വദേശിയായ മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. ആന്ധ്ര സ്വദേശിയും തമിഴ്‌നാട്ട് തിരുപ്പത്തൂരിൽ സ്ഥിര താമസക്കാരനുമായ ഉമേഷി(32)നെയാണ് ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 14 ന് പുതുപ്പള്ളി പള്ളിക്കു സമീപം ചൂരംപ്പള്ളിൽ വർഗീസിന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പുതുപ്പള്ളിയിലേതു കൂടാതെ അയർക്കുന്നം, ചങ്ങനാശേരി എന്നിവിടങ്ങളിലും പ്രതി മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നു ലഭിച്ച വിരലടയാളവും, സി.സി.ടി.വി ദൃശ്യങ്ങളും […]

കെവിന്റെ മരണം; മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം. അനേഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഗാന്ധി നഗർ എസ്.ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടാൻ ആലോചിക്കുന്നത്. കെവിന്റെ തിരോധനം, അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പോലീസ്‌കാർക്ക് എതിരെയുള്ള നടപടി സസ്‌പെൻഷനിൽ ഒതുങ്ങില്ല എന്ന് മുഖ്യമന്ത്രി ഇന്ന് സഭയിൽ വ്യക്തമാക്കിയിരുന്നു. ഗാന്ധിനഗർ എസ്.ഐ ഷിബു, എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെയാണ് പിരിച്ചുവിടാൻ ആലോചിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഒത്താശ നൽകിയതിന് ഇവർ നിലവിൽ സസ്പെൻഷനിലാണ്. പ്രതികളെ സഹായിച്ചതിന് പിന്നാലെ പണം […]

കെ.കെ റോഡിലെ മേൽപ്പാലം നാലുവരിയായാൽ പാത ഇരട്ടിപ്പിക്കൽ വൈകും: പറഞ്ഞ സമയത്ത് പണി തീരില്ലെന്ന് റെയിൽവേ

സ്വന്തം ലേഖകൻ കോട്ടയം: കഞ്ഞിക്കുഴിയിലെ മേൽപ്പാലം നാലുവരിയാക്കുന്നതിൽ ഇടങ്കോലുമായി റെയിൽവേ രംഗത്ത്. മേൽപ്പാലം നാലുവരിയാക്കുന്നതിനുള്ള തുക സർക്കാർ കണ്ടെത്താമെന്നറിയിച്ചിട്ടും റെയിൽവേ ഇപ്പോൾ ഉടക്കുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മേൽപ്പാലം നാലുവരിയിൽ നിർമ്മാണം നടത്തിയാൽ ഇത് റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ജോലികൾ വൈകിപ്പിക്കുമെന്ന ആരോപണമാണ് ഇപ്പോൾ റെയിൽവേ അധികൃതർ ഉന്നയിരിച്ചിരിക്കുന്നത്. ഇത് പാത ഇരട്ടിപ്പിക്കൽ ജോലികളെ പിന്നോട്ടടിക്കും. നിലവിൽ കോട്ടയത്തെ റെയിൽവേ മേൽപാലങ്ങൾ ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയാക്കി 2020 മാർച്ച്​ 31ന്​ പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ്​ റെയിൽവേ അധികൃതരുടെ വിലയിരുത്തൽ. റെയിൽവേ പാത ഇരട്ടിപ്പിക്കലി​െൻറ ഭാഗമായി കഞ്ഞിക്കുഴിയിൽ […]

ഹരിതഭൂവിനായി പുതിയ പാതയില്‍

നവ്യാനുഭവമായി സീഡ് ബോംബ് വിതരണം സ്വന്തം ലേഖകൻ മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍ത്തമറിയം യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീഡ് ബോംബ് വിതരണം ചെയ്തു. കത്തീഡ്രലില്‍ സഹവികാരിയും യൂത്ത്് അസോസിയേഷന്‍ പ്രസിഡന്റുമായ ഫാ. കുറിയാക്കോസ് കാലായില്‍ സീഡ് ബോംബുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആയിരത്തോളം സീഡ് ബോംബുകള്‍ വിതരണം ചെയ്തു. മണ്ണും ചാണകവും വിത്തും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് സീഡ് ബോംബ്. ചെടിയുടെയൊ മരത്തിന്റെയൊ വിത്ത് വെള്ളമൊഴിച്ച് കുഴച്ചെടുത്ത മണ്ണില്‍ ഉരുട്ടി ചെറിയ ഉരുകളായി രൂപപ്പെടുത്തി എടുക്കുന്നു. […]

നീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻനീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻ

സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്തെ നിതീന്യായ വ്യവസ്ഥയുടെ ബാധ്യത പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് മുന്‍ സ്പീക്കര്‍ വി എം സുധീരന്‍.ഇതിനായി ജുഡിഷല്‍ സ്റ്റാന്റ്റേഡ് ആന്‍ഡ് അക്കൗണ്ടബിലിറ്റി കമ്മീഷന്‍ ആക്ട് നടപ്പാക്കണം. നിലവില്‍ ജഡ്ജിമാര്‍ അവരുടെ കടമകള്‍ യഥാവിധിയാണോ നിര്‍വഹിക്കുന്നതെന്ന് പരിശോധിക്കാന്‍ സംവിധാനമില്ല. ലോയ കേസിലെ സുപ്രീം കോടതിവിധി ഞെട്ടിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്.ഈ വിധി കേസിലെ ദുരൂഹത ശക്തിപ്പെടുത്തിയിട്ടെ ഉള്ളൂ.സത്യത്തെ മറച്ചുവയ്ക്കുന്നതിനുള്ള വ്യഗ്രതയാണ് ഇതില്‍ പ്രകടമാകുന്നത്. പൊതു താല്പര്യ ഹര്‍ജികള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കിയതും ശരിയായില്ല.ജസ്റ്റിസ് കെ.എം ജോസഫിനോട് അനീതി ചെയതെന്ന് പൊതു ജനം വിശ്വസിക്കുന്നു. സര്‍ക്കാര്‍ ഭരണകൂട […]

പ്രവേശനോത്സവവും ഹൈടെക്ക് ക്ലാസ് മുറി ഉദ്ഘാടനവും

സ്വന്തം ലേഖകൻ കുഴിമറ്റം: ചിങ്ങവനം എൻ.എസ്.എസ്.ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവവും ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും സ്കൂൾ പ്രിൻസിപ്പൽ എം.രമാദേവി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ട. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റോയി മാത്യു പഠനോപകരണ വിതരണം നടത്തി.മുൻ പ്രിൻസിപ്പൽ സി.ആർ സുരേഷ് SSLC, പ്ലസ് 2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.സാന്ത്വന സഹായ നിധി വിതരണം പഞ്ചായത്തംഗം ജോമോൾ മനോജ് നിർവ്വഹിച്ചു.പഞ്ചായത്തംഗം സുപ്രിയാ സന്തോഷ് യൂണിഫോം വിതരണം ചെയ്തു. അദ്ധ്യാപകരായ […]

ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്​ഫോമുകളുടെ ഉരുക്കുചട്ടക്കൂട്​ നിർമാണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്​ഫോമുകളുടെ ഉരുക്കുചട്ടക്കൂട്​ നിർമാണം ആരംഭിച്ചു. നിർമാണചുമതലയുള്ള കിറ്റ്​കോയുടെ നേതൃത്വത്തിലാണ്​ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്​. എം.സി റോഡിൽ കാൽനടയാത്രക്കാർക്ക്​ സുഗമമായി സഞ്ചരിക്കാൻ നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാനയിൽ നിര്‍മിക്കുന്ന ആകാശപ്പാതയുടെ പ്ലാറ്റ്​ഫോമുകളുടെ ഒരുഭാഗത്തിലാണ്​ ചട്ടക്കൂട്​ രണ്ടാഴ്​ച മുമ്പ്​ സ്ഥാപിച്ചിരുന്നു. പുറംഭാഗത്തെ എട്ടുതൂണുകളുമായി ബന്ധിപ്പിക്കുന്ന ചട്ടക്കൂട്​ ഇരുമ്പനത്തുനിന്നും 26ന്​ അർധരാത്രിയിൽ എത്തിച്ചിരുന്നു.  നേരത്തെ എത്തിച്ച ചട്ടക്കൂടിനെക്കാൾ വലിപ്പമേറിയതിനാൽ മുകളിൽഘടിപ്പിക്കുന്നതിന്​ കനത്തമഴ തടസ്സമായിരുന്നു. ഇതേത്തുടർന്ന്​ നിർത്തിവെച്ചജോലികളാണ്​ പുനഃരാരംഭിച്ചത്​. അഞ്ചുറോഡുകൾ സംഗമിക്കുന്ന റൗണ്ടാനയിൽ വൃത്താകൃതിയിലെ പ്ലാറ്റ്​ഫോമുകളുടെ നിർമാണം പൂർത്തിയാക്കിയതിനുശേഷം മേൽക്കൂരയും നടപ്പാതയിൽ ടൈൽ പാകുന്ന […]

കെവിന്റെ മരണം; നീനുവിന്റെ മൊഴി രേഖപ്പെടുത്തി

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ നാല് മണിക്കൂറോളം നീനുവുമായി സംസാരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഇനി അച്ഛനും അമ്മയും വന്നു വിളിച്ചാൽ താൻ പോകില്ലെന്നും കെവിന്റെ ഭാര്യയായി തന്നെ തുടരുമെന്നും നീനു നേരത്തെ പറഞ്ഞിരുന്നു. ‘കെവിൻചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാൻ തന്നെ നോക്കും’- നീനു പറഞ്ഞു. ‘എന്നെ ജീവിക്കാൻ സമ്മതിക്കില്ലെന്നും നേരിൽക്കണ്ടാൽ വെട്ടുമെന്നും മാതാവിന്റെ മൂത്തസഹോദരപുത്രൻ നിയാസ് കെവിൻചേട്ടനോടു പറഞ്ഞിരുന്നു. കെവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മാതാപിതാക്കൾക്കു പ്രശ്‌നമായിരുന്നു. അതു പലവട്ടം […]