കോട്ടയത്ത് നെല്‍വയല്‍ നികത്തല്‍ വ്യാപകം

കോട്ടയം: നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും ജില്ലയില്‍ വയല്‍ നികത്തല്‍ തകൃതി. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ പാടശേഖരങ്ങള്‍ക്കു രൂപമാറ്റം വരുത്തുന്നതെന്നും ആരോപണമുണ്ട്. കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകളിലാണ് ഇപ്പോള്‍ വയല്‍ നികത്തല്‍ വ്യാപകമായിരിക്കുന്നത്. ഇതിനെതിരെ നാല്‍പ്പതിലധികം കേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒന്നിനും നടപടിയുണ്ടായിട്ടില്ല. പാടശേഖരത്തിന് രൂപംമാറ്റം വരുത്തി മീന്‍വളര്‍ത്തലിന് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ കൃഷി വകു്പപിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷിവകുപ്പ് ജില്ലാ കലക്ടര്‍ക്കും ആര്‍.ഡി.ഒയ്ക്കും റപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ ചില കേസുകളില്‍ പാടശേഖരം പഴയരീതിയില്‍ പുനഃസ്ഥാപിക്കാന്‍ വിധിയുണ്ടായങ്കിലും നടപ്പായിട്ടില്ല. […]

ബൈക്ക് യാത്രികൻ സ്വകാര്യ ബസ് തട്ടി മരിച്ചു.

മണർകാട്: ബൈക്ക് യാത്രികൻ സ്വകാര്യ ബസ് തട്ടി മരിച്ചു. പേരൂർ വാഴക്കാലായിൽ പരമേശ്വരൻ മകൻ സുദീപ് (38) ആണ് മരിച്ചത്. 12.30ന് മണർകാട് നാലു മണിക്കാറ്റിന് സമീപമായിരുന്നു അപകടം. ബസ് മണർകാട് പോലീസ് കസ്റ്റഡിയിൽ എടുത്തു

ജെസ്‌ന സുഹൃത്തിനെ വിളിച്ചതായി സൂചന; നുണപരിശോധനയ്ക്കു പൊലീസ് നീക്കം.

സ്വന്തം ലേഖകൻ പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് ഒരു സുഹൃത്തിന്റെ ഫോണിലേക്ക് ആയിരത്തിലേറെ തവണ വിളിച്ചിരുന്നതായി പൊലീസ്. സംഭവത്തിൽ നുണപരിശോധനയ്ക്കു പൊലീസ് നീക്കം നടത്തുകയാണെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. ജെസ്‌ന ചെന്നൈയിൽ എത്തിയിരുന്നെന്ന സൂചനയെത്തുടർന്നാണ് വിവരങ്ങൾ പരിശോധിച്ചിരുന്നുവെന്നും എന്നാൽ സ്ഥിരീകരണം ഉണ്ടാകാത്തതിനാൽ തുടർ അന്വേഷണം ഉണ്ടായില്ലെന്നും പൊലീസ് പറഞ്ഞു. കാണാതായി മൂന്നാം ദിവസം ചെന്നൈ അയനാപുരത്ത് ജെസ്‌നയെ കണ്ടതായി പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയിൽനിന്നു ജെസ്‌ന ഫോൺ ചെയ്‌തെന്നു […]

അവൾ എന്റെ മകന്റെ ഭാര്യ; കുടുംബത്തിനും വിധവയായ മരുമകൾക്കും തണലായി ജോസഫ്.

സ്വന്തം ലേഖകൻ കോട്ടയം: കുറച്ച് ദിവസങ്ങൾക്ക് മുമ്പുവരെ പിലാത്തറ വീട്ടിൽ ജോസഫ്, കോട്ടയം ചവിട്ടുവരി ജങ്ഷനിലുള്ള വർക്ഷോപ്പിലെ മെക്കാനിക് മാത്രമായിരുന്നു. എന്നാൽ, ഇന്ന് അദ്ദേഹം സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ ജീവൻ നഷ്ടപ്പെട്ടുത്തിയ ഒരു മകന്റെ അച്ഛനാണ്. ഒരു ദിവസംപോലും തന്റെ മകനൊപ്പം താമസിക്കാൻ ഭാഗ്യമില്ലാതെപോയ യുവതിയെ സ്വന്തം മരുമകളായി സ്വീകരിച്ച ജോസഫ് കേരളീയ സമൂഹത്തിനാകെ മാതൃകയാണ്. മകന്റെ വിയോഗദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ് മകളെയെന്നപോലെ ചേർത്തണയ്ക്കുന്നതു കണ്ട് വിതുമ്പാത്തവരില്ല. ടി.വിയിലും പത്രത്താളുകളിലും മാത്രം കണ്ടുപരിചയിച്ച നേതാക്കൾ ഓരോരുത്തരായി പിലാത്തറ വീട്ടിലേക്ക് എത്തിയപ്പോഴും […]

കോട്ടയത്ത് വീണ്ടും കഞ്ചാവ് വേട്ട: അഞ്ച് യുവാക്കള്‍ പിടിയില്‍

കോട്ടയം: ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. തിങ്കളാഴ്ച്ച വൈകുന്നേരം കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്‌സൈസ് പിടികൂടി. മെഡി: കോളേജ് ഭാഗത്തുനിന്നാണ് ഏറ്റുമാനൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. ജോസഫ് എബ്രാഹം, ( 20) സച്ചിന്‍ മാണി (20) ജോഷ്വാ പ്രാന്‍സിസ് (22) ക്രിസ്റ്റി സാബു (22) ജിസ് ജോര്‍ജ് (21) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 30 ഗ്രാം ഗഞ്ചാവും കഞ്ചാവ് ബീഡികളും കണ്ടെടുത്തു.പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സഹിതം കസ്റ്റഡിയില്‍ എടുത്തു.റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബിനോദ്, […]

കെവിന്റെ മരണം; ശരീരത്തിലെ മുറിവുകളില്‍ ദുരൂഹത

കോട്ടയം: മലയാളിയുടെ മനസാക്ഷിയെ ഞെട്ടിച്ച കെവിന്‍ കൊലക്കേസില്‍ ദുരൂഹതകള്‍ തീരുന്നില്ല. മരിച്ച കെവിന്റെ ശരീരത്തില്‍ എങ്ങനെ ഇത്രയും മുറിവുകളുണ്ടായെന്നതാണ് ഇപ്പോഴത്തെ സംശയം. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനായി പൊലീസ് സര്‍ജന്മാരുടെ സംഘം മൃതദേഹം കാണപ്പെട്ട സ്ഥലം പരിശോധിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന ആരോഗ്യ വകുപ്പു മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത പൊലീസ് സര്‍ജന്മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയ്‌തെങ്കിലും മരണകാരണം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. കെവിന്റെ […]

അറുപറ ദമ്പതി തിരോധാനം: അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പൊലീസ്

കോട്ടയം: ഹര്‍ത്താല്‍ ദിനത്തില്‍ അറുപറയില്‍നിന്ന് കാണാതായ ദമ്പതികളുടെ കേസ് സംബന്ധിച്ച് അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പൊലീസ്. കുമ്മനം അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിമിനെയും (42) ഭാര്യ ഹബീബയെയും (37) കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ഖാദര്‍ നല്‍കിയ കേസിന്റെ വാദത്തിനിടെയാണ് പൊലീസ് ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, ഇത്രയും നാളായിട്ടും കണ്ടെത്താന്‍ പര്യാപ്തമായ തെളിവുകള്‍ എന്തെങ്കിലുമുണ്ടോയെന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി കിട്ടിയില്ല. ഈസാഹചര്യത്തില്‍ കേസ് കൂടുതല്‍ പഠിക്കുന്നനതിന് ഇതുമായി ബന്ധപ്പെട്ട പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണറിപ്പോര്‍ട്ട്, കേസ് ഡയറി എന്നിവ വാങ്ങി. സഞ്ചരിച്ച […]

കെവിൻ കേസ് പാഠമായി: കാമുകിയെയുമായി വീട്ടിലെത്തിയ മകനോട് അച്ഛന്റെ കടക്കുപുറത്ത്: കല്യാണം കലാപമായതോടെ പൊലീസും കോടതിയും ഇടപെട്ടു; മറ്റൊരു കെവിൻ ഒഴിവായത് പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്ന്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: കെവിൻ വധക്കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു കേവിൻ കേസ് ഒഴിവായത് തലനാരിഴയ്ക്ക്. പ്രണയിക്കുന്ന പെൺകുട്ടിയെയുമായി വീട്ടിൽ കയറി വന്ന മകനോട് അച്ഛൻ കടക്കു പുറത്തു പറഞ്ഞു. രണ്ടു കൽപ്പിച്ച കാമുകിയെയുമായി വീട്ടിൽ കയറിയ മകനെയും യുവതിയെയും അച്ഛൻ പൊലീസിൽ ഏൽപ്പിച്ചു. ഒടുവിൽ പൊലീസും കോടതിയും ഇടപെട്ടതോടെ കല്യാണം സമംഗളമായി. തി്ങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ. ഏറ്റുമാനൂർ കിസ്മത് പടിയിലാണ് സിനിമാ തോൽക്കുന്ന സ്‌ക്രിപ്റ്റുമായി ഒളിച്ചോട്ടത്തിനു തയ്യാറെടുത്ത കമിതാക്കളുടെ ചീട്ട് കീറിയത്. 22 കാരനായ സി.സി.ടി.വി […]

പി.സി ജോർജ് ജസ്നയുടെ കുടുംബത്തോട് മാപ്പു പറയാൻ തയാറാകണം: യൂത്ത് ഫ്രണ്ട് (എം

സ്വന്തം ലേഖകൻ കോട്ടയം: ജസ്നയുടെ തിരോധാനം സംബന്ധിച്ച് കുടുബാഗങ്ങളെ അപമാനിച്ച് മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ പി.സി ജോർജ് എം.എൽ.എയുടെ നടപടിയെ കോടതി വിമർച്ച സഹചര്യത്തിൽ എം .എൽ. എ ജസ്നയുടെ കുടമ്പത്തോട് മാപ്പ് പറയണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു, അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കാതെ, ജെസ്നയെ കണ്ടെത്താൻ കൂട്ട ശ്രമം നടത്തുകയാണ് വേണ്ടതെന്ന് സജി ആഭിപ്രായപ്പെട്ടു. ജസ്നയെ കാണാതായപ്പോൾ തന്നെ കുടുംബാഗംങ്ങൾ പരാതി നൽകിയിട്ടും, 3 ദിവസത്തിന് ശേഷമാണ് പോലീസ് വീട്ടിലും, 12 ദിവസങ്ങൾക്ക് ശേഷമാണ് ജസ്ന പ […]

പാഞ്ഞു വന്ന ട്രെയിനിനു മുന്നിൽ മരം വീണു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം കുറിച്ചി മന്ദിരം കവലയിൽ റെയിൽവേ ട്രാക്കിൽ മരം വീണു. മരം വീണതിനെ തുടർന്നു കായംകുളം – കോട്ടയം റൂട്ടിൽ 20 മിനിറ്റോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കോർബയ്ക്കു പോകുകയായിരുന്ന കോർബാ എക്‌സ്പ്രസ് കടന്നു വരുന്നതിനിടെ ട്രാക്കിലേയ്ക്കു മരം വീഴുകയായിരുന്നു. ട്രാക്കിൽ മരം വീണത് ദൂരെ നിന്നു കണ്ട ലോക്കോ പൈലറ്റ് ബ്രേക്ക് പിടിച്ച് ട്രെയിൻ നിർത്തി. മരക്കമ്പിൽ കയറിയെങ്കിലും അപകടമുണ്ടാകാതെ ട്രെയിൻ നിർത്താൻ സാധിച്ചു. കോട്ടയത്തു നിന്നും അഗ്നിശമന […]