പി.സി ജോർജ് ജസ്നയുടെ കുടുംബത്തോട് മാപ്പു പറയാൻ തയാറാകണം: യൂത്ത് ഫ്രണ്ട് (എം

പി.സി ജോർജ് ജസ്നയുടെ കുടുംബത്തോട് മാപ്പു പറയാൻ തയാറാകണം: യൂത്ത് ഫ്രണ്ട് (എം

സ്വന്തം ലേഖകൻ

കോട്ടയം: ജസ്നയുടെ തിരോധാനം സംബന്ധിച്ച് കുടുബാഗങ്ങളെ അപമാനിച്ച് മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ പി.സി ജോർജ് എം.എൽ.എയുടെ നടപടിയെ കോടതി വിമർച്ച സഹചര്യത്തിൽ എം .എൽ. എ ജസ്നയുടെ കുടമ്പത്തോട് മാപ്പ് പറയണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു,
അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കാതെ, ജെസ്നയെ കണ്ടെത്താൻ കൂട്ട ശ്രമം നടത്തുകയാണ് വേണ്ടതെന്ന് സജി ആഭിപ്രായപ്പെട്ടു.
ജസ്നയെ കാണാതായപ്പോൾ തന്നെ കുടുംബാഗംങ്ങൾ പരാതി നൽകിയിട്ടും, 3 ദിവസത്തിന് ശേഷമാണ് പോലീസ് വീട്ടിലും, 12 ദിവസങ്ങൾക്ക് ശേഷമാണ് ജസ്ന പ ഠിക്കുന്ന കോളെജിലും അന്വേഷണത്തിന് എത്തിയത് എന്നത് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ഗുരുതരമായ വീഴച്ചയാണെന്നും അന്യഷ്ണത്തിൽ വീഴ്ച്ച വരുത്തിയ ഉദ്ധ്യേഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം എന്നും സജി ആവശ്യപ്പെട്ടു.