വെള്ളപ്പൊക്ക മേഖലയിൽ സഹായഹസ്തവുമായി ബിജെപി – ആർഎസ്എസ് പ്രവർത്തകർ

സ്വന്തം ലേഖകൻ വേളൂർ: വെള്ളപ്പൊക്കം കാരണം സ്വന്തം വീട്ടിൽ താമസിക്കാൻ ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾ താമസിക്കുന്ന അഭയകേന്ദ്രമായ വേളൂർ സെന്റ് ജോൺസ് യുപി സ്‌കൂളിൽ അരിയും, പലവ്യഞ്ചന സാധനങ്ങളുമടങ്ങുന്ന സഹായവുമായി പ്രദേശത്തെ ബിജെപി ആർഎസ്എസ് പ്രവർത്തകർ രംഗത്ത്. നഗരസഭയുടെ 48 -ാം വാർഡിലെ നാലുകണ്ടം പ്രദേശത്തെ 32 വീടുകളിൽപ്പെട്ടവരാണ് അഭയകേന്ദ്രത്തിൽ താമസിക്കുന്നത്. ഇവർക്കു സഹായമായി വിതരണം ചെയ്ത അരി വിതരണം ആദ്യ വിതരണം യുവമോർച്ച ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ് നിർവ്വഹിച്ചു. ആർഎസ്എസ് പാറപ്പാടം സ്ഥല പ്രമുഖ് സി.എച്ച് ജിതിൻ, ശാഖാ മുഖ്യശിക്ഷക് […]

താഴത്തങ്ങാടിയിൽ കാർ മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞു; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ താഴത്തങ്ങാടി: പിന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞു. കാർ ഡ്രൈവർ അത്ഭുകരമായി രക്ഷപെട്ടു. വെള്ളത്തിൽ മുങ്ങിയ കാർ അരമണിക്കൂറിനു ശേഷം അഗ്നിശമന സേനാ അധികൃതർ എത്തി ക്രെയിൻ ഉപയോഗിച്ചു ഉയർത്തി മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പള്ളിയിൽ പോകുന്നതിനായി കുമ്മനം സ്വദേശി വാടകയ്ക്ക് എടുത്ത വാഗണർ കാറാണ് കുമ്മനത്തിനു സമീപം നിയന്ത്രണം വിട്ട് തോട്ടിലേയ്ക്കു മറിഞ്ഞത്. കാറിനുള്ളിലിരുന്ന ഡ്രൈവർ വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. അപകടത്തെ തുടർന്നു ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഡ്രൈവറെ പുറത്തെടുത്തു. […]

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ ഗ്രാമ പഞ്ചായത്തുകളിലേയും ഹയര്‍ സെക്കണ്ടറി വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജൂണ്‍ 14ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അദ്ധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം.

കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം;നീനുവിന്റെ പഠന ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: ദുരഭിമാനക്കൊലയ്ക്ക് ഇരായായ കോട്ടയം സ്വദേശി കെവിന്റെ കുടുംബാഗംങ്ങള്‍ക്ക് 10 ലക്ഷം രൂപാ ധനസഹായം. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടുവയ്ക്കുന്നതിനാണ് ധനസഹായമായി 10 ലക്ഷം രൂപാ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. കൂടാതെ കെവിന്റെ ഭാര്യ നീനുവിന്റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വിദ്യാർഥികൾക്കു കഞ്ചാവ് വിതരണം ചെയ്തു: മന്തൻ ജോർജ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂൾ വിദ്യാർഥികൾക്കു കഞ്ചാവ് ബീഡികൾ വിതരണം ചെയ്യുന്ന കഞ്ചാവ് വിൽപനക്കാരനെ നഗരമധ്യത്തിൽ നിന്നും എക്സൈസ് സംഘം പിടികൂടി. പെരുമ്പായിക്കാട് സംക്രാന്തി ചുള്ളിക്കൽ വീട്ടിൽ സി.എം ജോർജി (മന്തൻ ജോർജ് – 52)നെയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ എക്സൈസ് സംഘം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പിടികൂടിയത്. വിദ്യാർത്ഥികൾക്കു നൽകാനുള്ള ഒൻപത് കഞ്ചാവ് ബീഡികളും, നാൽപത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നഗരമധ്യത്തിൽ ഫുട്പാത്തുകളിലെ കച്ചവടക്കാർക്കൊപ്പം ഇരുന്നാണ് ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളായിരുന്നു ഇയാളുടെ ഇടപാടുകാരിൽ ഏറെയും. […]

പാചകവാതക വിലക്കയറ്റത്തിനെതിരെ കേരളാ കോൺഗ്രസ് (എം) പോസ്റ്റാഫീസ് ധർണ്ണ വെള്ളിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കേരളാ വനിതാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലക്കയറ്റം, കർഷകദ്രോഹനടപടികൾ, സിവിൽ സർവ്വീസിൽ വേണ്ടപ്പെട്ടവരെ തിരികെ കയറ്റാനുള്ള ശ്രമം, അഴിമതി, കസ്റ്റഡിമരണം, പോലീസിന്റെ അനാസ്ഥ തുടങ്ങി കേന്ദ്രസംസ്ഥാനഗവൺമെന്റുകൾ ചെയ്യുന്ന ജനദ്രോഹനടപടികൾക്കെതിരെ ജൂൺ 15 വെള്ളി 10.30ന് നടത്തുന്ന പോസ്റ്റോഫീസ് ധർണ ശ്രീ. കെ.എം.മാണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഷീലാ തോമസ് അദ്ധ്യക്ഷത വഹിക്കും. ശ്രീ. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തും.

ആറ്റിലേക്ക്​ ചാടിയ വയോധികന്​ സഹോദരങ്ങൾ തുണയായി

സ്വന്തം ലേഖകൻ കോ​ട്ട​യം: നാഗമ്പടം പാലത്തിൽനിന്നും മീനച്ചിലാറ്റിലേക്ക്​ ചാടിയ വയോധികനെ അതിസാഹസികമായി സഹോദരങ്ങൾ രക്ഷിച്ചു. കനത്തമഴയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട്​ മുങ്ങിതാണ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജനെയാണ്​​ (68) സഹോദരങ്ങളായ ചു​ങ്കം പ​ഴ​യസെ​മി​നാ​രി ചേ​രി​ക്ക​ൽ സോ​മ​നും ഷിബുവും ചേർന്നാണ്​ രക്ഷിച്ചത്​. ചൊവ്വാഴ്​ച രാവിലെ 9.45നാണ്​ സംഭവം. സഹോദരങ്ങളുടെ സമീപവാസിയ പ്ര​സാ​ദ് ഭ​വ​നി​ൽ സ​ത്യ​നാ​ണ് ആ​റ്റി​ലൂ​ടെ ഒ​രുകൈ ​ഉ​യ​ർ​ത്തി ആ​രോ ഒ​ഴു​കിവരുന്നത്​ കണ്ടത്​. വിവരംവിളിച്ചുപറഞ്ഞതോടെ സോ​മ​നും ഷി​ബു​വും ചേ​ർ​ന്ന് വ​ള്ള​ത്തി​ൽ ആ​റ്റി​ലെ ഒ​ഴു​ക്കി​നെ അ​വ​ഗ​ണി​ച്ച് രാ​ജ​​െൻറ അ​ടു​ത്തേ​ക്ക് തു​ഴ​ഞ്ഞു. കൈ ​ഉ​യ​ർ​ത്തി പൊ​ങ്ങിവന്ന രാ​ജ​ൻ ഒ​ടു​വി​ൽ ആ​ഴ​ങ്ങ​ളി​ലേ​ക്ക് […]

മിക്‌സിയിൽ നിന്നു തീയും പുകയും: ഫ്‌ളാറ്റിനു തീ പിടിച്ചെന്ന് അഭ്യൂഹം; അഗ്നിശമന സേന ഓടിയെത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: മിക്‌സിയിൽ നിന്നുയർന്ന തീയും പുകയും അടുക്കളയുടെ പരിധിക്കു പുറത്തേയ്ക്കു പടർന്നതോടെ ഫ്‌ളാറ്റിനു തീ പിടിച്ചെന്ന് അഭ്യൂഹം. തീയും പുകയും കണ്ട് നാട്ടുകാർ അഗ്നിശമന സേനയിൽ വിവരമറിയിക്കുക കൂടി ചെയ്തതോടെ പുത്തനങ്ങാടിയിൽ കണ്ടത് നാടകീയ സംഭവങ്ങൾ. ബുധനാഴ്ച രാവിലെ ഏഴരയോടെ പുത്തനങ്ങാടിയിലെ സ്വകാര്യ ഫ്‌ളാറ്റിൽ ബി/2 597 ൽ സന്തോഷിന്റെ ഫ്‌ളാറ്റിലായിരുന്നു സംഭവങ്ങൾ. സന്തോഷിന്റെ ഭാര്യ രാവിലെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെയാണ് ഷോർട്ട് സർക്യൂട്ടായി മിക്‌സിയിൽ നിന്നു തീയും പുകയും വന്നത്. ഇതോടെ പരിഭ്രാന്തയായ ഇവർ നിലവിളിച്ചുകൊണ്ടു പുറത്തേയ്ക്ക് ഓടി. വീടിനുള്ളിൽ […]

കോട്ടയത്ത് നെല്‍വയല്‍ നികത്തല്‍ വ്യാപകം

കോട്ടയം: നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും ജില്ലയില്‍ വയല്‍ നികത്തല്‍ തകൃതി. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ പാടശേഖരങ്ങള്‍ക്കു രൂപമാറ്റം വരുത്തുന്നതെന്നും ആരോപണമുണ്ട്. കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകളിലാണ് ഇപ്പോള്‍ വയല്‍ നികത്തല്‍ വ്യാപകമായിരിക്കുന്നത്. ഇതിനെതിരെ നാല്‍പ്പതിലധികം കേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒന്നിനും നടപടിയുണ്ടായിട്ടില്ല. പാടശേഖരത്തിന് രൂപംമാറ്റം വരുത്തി മീന്‍വളര്‍ത്തലിന് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ കൃഷി വകു്പപിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷിവകുപ്പ് ജില്ലാ കലക്ടര്‍ക്കും ആര്‍.ഡി.ഒയ്ക്കും റപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ ചില കേസുകളില്‍ പാടശേഖരം പഴയരീതിയില്‍ പുനഃസ്ഥാപിക്കാന്‍ വിധിയുണ്ടായങ്കിലും നടപ്പായിട്ടില്ല. […]

ബൈക്ക് യാത്രികൻ സ്വകാര്യ ബസ് തട്ടി മരിച്ചു.

മണർകാട്: ബൈക്ക് യാത്രികൻ സ്വകാര്യ ബസ് തട്ടി മരിച്ചു. പേരൂർ വാഴക്കാലായിൽ പരമേശ്വരൻ മകൻ സുദീപ് (38) ആണ് മരിച്ചത്. 12.30ന് മണർകാട് നാലു മണിക്കാറ്റിന് സമീപമായിരുന്നു അപകടം. ബസ് മണർകാട് പോലീസ് കസ്റ്റഡിയിൽ എടുത്തു