കക്കൂസ് മാലിന്യ ലോറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന: സി.എസ്.ഡി.എസ് നേതാവും അലോട്ടിയുടെ ഗുണ്ടാ സംഘാംഗവും പിടിയിൽ

 സ്വന്തം ലേഖകൻ കോട്ടയം:  കക്കൂസ് മാലിന്യം തള്ളുന്ന ലോറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന സി.എസ്.ഡി.എസ് നേതാവും സംഘവും പൊലീസ് പിടിയിലായി. ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ സംഘത്തിലെ പ്രധാനിയുടെ സഹായത്തോടെയാണ് പ്രതികൾ കഞ്ചാവ് വിറ്റിരുന്നത്. ഇവരുടെ പക്കൽ നിന്നും അരക്കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സി.എസ്.ഡി.എസ് ചങ്ങനാശേരി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആലപ്പുഴ ചേർത്തല കാളികുളം ഗോകുലം വീട്ടിൽ അമൽദേവ് (29), അലോട്ടിയുടെ ഗുണ്ടാ സംഘാംഗമായ തോട്ടയ്ക്കാട് പെരുന്നേപ്പറമ്പിൽ മനേഷ് ജോസ് (മഞ്ജു – 29) എന്നിവരെയാണ് ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ […]

പുലർച്ചെ വീട്ടിൽ നിന്നു കാണാതായ പെയിന്റിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ: മൃതദേഹം കണ്ടെത്തിയത് താഴത്തങ്ങാടിയിലെ തൂക്ക് പാലത്തിൽ: കുടുംബ പ്രശ്‌നങ്ങളെന്ന് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: പുലർച്ചെ വീട്ടിൽ നിന്നു കാണാതായ പെയിന്റിംഗ് തൊഴിലാളിയെ താഴത്തങ്ങാടി തൂക്ക് പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ നാലു മണി മുതൽ വീട്ടുകാർ അന്വേഷിച്ച്് നടക്കുന്നതിനിടെയാണ് അഞ്ചു മണിയോടെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴത്തങ്ങാടി കുമ്മനം കരിമ്പാറയിൽ ഗോപിയുടെ(61) മൃതദേഹമാണ് പുലർച്ചെ പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടൈത്തിയത്. സ്ഥിരം മദ്യപാനിയായ ഗോപിയും വീട്ടുകാരുമായി നേരത്തെ മുതൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇദ്ദേഹത്തെ കാണാതെ വന്നത്. ഇതിനിടെ ഇല്ലിക്കലിലെ തൂക്ക് പാലത്തിൽ […]

തിരക്കേറിയ എം.സി റോഡിൽ പട്ടാപ്പകൽ ടാറിംഗ്: നഗരം വ്യാഴാഴ്ച കുരുക്കിൽ കുരുങ്ങി നട്ടംതിരിയും; നാഗമ്പടം പാലത്തിലെ ടാറിംഗ് വ്യാഴാഴ്ച രാവിലെ മുതൽ: രക്ഷപെടാൻ ഈ വഴികളിലൂടെ തിരിഞ്ഞു പോകുക

തേർഡ് ഐ ബ്യൂറോ കോട്ടയം: വർഷങ്ങൾ നീണ്ടു നിന്ന കാത്തിരിപ്പിനു ശേഷം ടാറിംഗിലേയ്ക്ക് കടക്കുന്ന നാഗമ്പടം മേൽപ്പാലം വ്യാഴാഴ്ച കോട്ടയം നഗരത്തിന് പരീക്ഷണത്തിന്റെ വേദിയായി മാറും. കോട്ടയം നഗരത്തെ ഗതാഗതക്കുരുക്കിൽ മുക്കിയെടുക്കാൻ ഇന്ന് പട്ടാപ്പകൽ ടാറിംഗ് നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. രണ്ടു ദിവസമെടുത്ത് നടത്തുന്ന ടാറിംഗിനായി പഴയ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടുന്നതിനും തീരുമാനമായിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴു മുതൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ, പുലർച്ചെ മുതൽ തന്നെ ഗതാഗത നിയന്ത്രണവും പ്രാബല്യത്തിലാകും. ഇതോടെ നഗരം ഗതാഗതക്കുരുക്കിൽ കുരുങ്ങുമെന്ന് ഉറപ്പാണ്. ടാറിംഗ് പൂർത്തിയാകാൻ രണ്ടു ദിവസം […]

കാമുകിയെ കാണാനായി ഒരേ സമയം രണ്ട് കാമുകൻമാർ തിരുനക്കരയിൽ; കാമുകൻമാർ തമ്മിലടിച്ചതോടെ കാമുകി നൈസായി മുങ്ങി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം പട്ടണത്തെ അമ്പരപ്പിച്ച് ഒരു കാമുകിക്കു വേണ്ടി തമ്മിൽതല്ലി രണ്ടു കാമുകൻമാർ. ഇതിനിടെ തല്ല് മൂത്തപ്പോൾ കളത്തിൽ നിന്നും പതിയെ മുങ്ങി കാമുകി നാട്ടുകാരിൽ ചിരി പടർത്തുകയും ചെയ്തു. ബസിൽ കയറിയാണ് കാമുകി മുങ്ങിയത്. ഇതിനിടെ തമ്മിലടിച്ച കാമുകൻമാർ നാട്ടുകാർക്ക് മുന്നിൽ ഇളിഭ്യരായി. യുവതിയുടെ രണ്ടു കാമുകൻമാർ തമ്മിൽ കണ്ടുമുട്ടിയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. തിരുനക്കര സ്റ്റാൻഡിലായിരുന്നു സംഭവം. പതിനെട്ടുകാരിയാണ് കഥാനായിക. കാമുകനുമായി ഇവൾ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് യുവതിയുടെ മറ്റൊരു കാമുകൻ ബസിൽ വന്നിറങ്ങിയത്. തന്റെ കാമുകിയുമായി ഒരു യുവാവ് […]

കേരളത്തിൽ ത്രിപുര ആവർത്തിക്കും: യുവമോർച്ച

സ്വന്തം ലേഖകൻ കോട്ടയം: അധികാരത്തിന്റെ പേരിൽ കേരളത്തിൽ പിണറായി സർക്കാർ പോലീസ് രാജ് നടപ്പിലാക്കുകയാണെന്നും, ആചാരങ്ങൾ സംരക്ഷിക്കാൻ ഭക്തരോടൊപ്പം സമരം ചെയ്ത യുവമോർച്ച പ്രവർത്തകരെ ബോധപൂർവ്വം കള്ളക്കേസ്സിൽപെടുത്തുകയാണെന്നും സംസ്ഥാന ജന:സെക്രട്ടറി അഡ്വ: രഞ്ജിത്ത് ചന്ദ്രൻ കുറ്റപ്പെടുത്തി. യുവമോർച്ച ജില്ലാ കൺവൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇത്തരം കള്ളക്കേസ്സുകൾ ചുമത്തി ജയിലുകളിൽ കിടത്താനാണ് സർക്കാർ തീരുമാനമെങ്കിൽ കേരളത്തിലെ ജയിലറകൾ തികയാതെ വരുമെന്നും സി പി എം ഓഫീസുകൾ ജയിലുകളാക്കി മാറ്റേണ്ടി വരുമെന്നും അദ്ധേഹം കുറ്റപ്പെടുത്തി.. ആചാര സംരക്ഷണത്തിനായി ഭക്തരോടൊപ്പം എന്നും യുവമോർച്ച ഉണ്ടാകുമെന്നും അദ്ധേഹം […]

വിശ്വാസികളോടൊപ്പം യുവമോർച്ച: ഒപ്പ് ശേഖരണം നടത്തി

സ്വന്തം ലേഖകൻ കോട്ടയം : ശബരിമല യുവതിപ്രവേശനം നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഗവർണ്ണർ മുമ്പാകെ ഒരു കോടി ഒപ്പ് ശേഖരിച്ച് ഭീമ ഹർജി നൽകുന്നതിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിൽ ജില്ലാതല ഉത്ഘാടനം അമ്മമാരിൽ നിന്നും ഒപ്പ് ശേഖരിച്ച്കൊണ്ട് സംസ്ഥാന ജന:സെക്രട്ടറി അഡ്വ: രഞ്ജിത്ത് ചന്ദ്രൻ നിർവ്വഹിച്ചു.. യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ, സംസ്ഥാന സമിതി അംഗം അഡ്വ:സുധീപ്, സോബിൻലാൽ, വി പി മുകേഷ്, ഗിരിഷ് കുമാർ, ഹരി എം, ബിനു, ശ്രീകാന്ത്, വിഷ്ണുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി

പാലം പണി മുടങ്ങി: പാലം വലിച്ച് നാട്ടുകാരുടെ പ്രതിഷേധം

തേർഡ് ഐ ബ്യൂറോ അയർക്കുന്നം: പാലം പണി അനി്ശ്ചിതമായി നീളുന്നതിൽ പാലം വലിച്ച് നാട്ടുകാരുടെ പ്രതിഷേധം. അയർക്കുന്നം പഞ്ചായത്തിലെ ആറുമാനൂർ പാറേക്കടവ് പാലം നിർമ്മാണം സർക്കാർ അനാസ്ഥയെ തുടർന്ന് വൈകുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. അയർക്കുന്നം പഞ്ചായത്ത് ഏറ്റുമാനൂർ മുനിസിപ്പാലിറ്റികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറുമാനൂർ പാറേക്കടവ് പാലത്തിന്റെ നിർമ്മാണം ഇടത് സർക്കാർഅധികാരത്തിൽ എത്തിയതിനു പിന്നാലെയാണ് മുടങ്ങിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അയർക്കുന്നം വികസനസമതി,പേരൂർ നവദീപ്തി പുരുഷസ്വയം സഹായസംഘം, ദീപ്തി ആർട്ട്‌സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പാലം വലി സമരം റവ.ഫാ.മാണി കല്ലാപ്പുറം […]

സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായി എസ് എഫ് ഐയുടെ വിദ്യാർത്ഥിനി മുന്നേറ്റം

സ്വന്തം ലേഖകൻ കോട്ടയം: കേരളം പിന്നോട്ടില്ല മുന്നോട്ട‌് തന്നെ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്രത്തിനും സമത്വത്തിനും വേണ്ടി എസ‌്എഫ‌്ഐ ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥിനി മുന്നേറ്റം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തിരുനക്കര പഴയപൊലീസ‌് സ‌്റ്റേഷൻ മൈതാനയിൽ നിന്നും ആയിരക്കണക്കിന‌് വിദ്യാർഥിനികൾ പങ്കെടുത്ത റാലിയും തുടർന്ന‌് എസ‌്പിസിഎസ‌് ഹാളിൽ നടന്ന യോഗവും ചേർന്നു. യോഗം സാക്ഷരതാ മിഷൻ ഡയറക‌്ടർ ഡോ.പി എസ‌് ശ്രീകല ഉദ‌്ഘാടനം ചെയ‌്തു. കേരളം നേടിയെടുത്ത നവോത്ഥാനങ്ങൾ എലാം പിന്നോട്ടടിക്കുവാനുള്ള ശ്രമാണ‌് ഇപ്പോൾ നടക്കുന്നത‌്. നിയമം അനുവദിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങൾപോലും നിഷേധിക്കപ്പെടുകയാണെന്നും ഇവർ പറഞ്ഞു. […]

സന്നിധാനത്തെ നാമജപവും അറസ്റ്റും: ജാമ്യത്തിലിറങ്ങിയ അയ്യപ്പഭക്തർക്ക് തിരുനക്കരയിൽ സ്വീകരണം

സ്വന്തം ലേഖകൻ കോട്ടയം:ശബരിമല സന്നിധാനത്ത് നാമജപം നടത്തിയത് നിരോധനാജ്ഞ ലംഘനത്തിന്റെ പേരിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച 69 അയ്യപ്പഭക്തന്മാർക്ക് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ സ്വീകരണം നൽകി. ഗാന്ധി സ്ക്വയറിൽ അമ്മമാരുടെ നേതൃത്വത്തിൽ ആരതി ഉഴിഞ്ഞു തിരുനക്കര ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശബരിമല കർമ്മസമിതി സംയോജകൻ ഡി. ശശികുമാർ, ബിജെപി സംസ്ഥാന സമിതി അംഗം ഏറ്റൂമാനൂർ രാധാകൃഷ്ണൻ, മുൻ നഗരസഭാ ചെയർപേഴ്സൺ റീബാ വർക്കി, ശബരി ധർമ്മസഭ സെക്രട്ടറി ശങ്കർ സ്വാമി, എ കെ സി എച്ച് എം എസ് സംസ്ഥാന പ്രസിഡന്റ് പി എസ് […]

കായംകുളം കൊച്ചുണ്ണിയുടെ പ്രദർശനത്തിനിടെ അഭിലാഷ് തീയറ്റർ സ്‌ക്രീനിൽ ‘നീല’: പ്രതിഷേധവുമായി പ്രേക്ഷകർ; സിനിമ കണ്ടവർക്ക് പണം നഷ്ടമായി: പ്രശ്‌നം പരിഹരിച്ച് വരികയാണെന്ന് തീയറ്റർ മാനേജ്‌മെന്റ്

സ്വന്തം ലേഖകൻ കോട്ടയം: നിവിൻ പോളി മോഹൻലാൽ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പ്രദർശനത്തിനിടെ തീയറ്റർ സ്‌ക്രീനിൽ നീല നിറം കണ്ടത് പ്രതിഷേധത്തിനിടയാക്കി. പ്രേക്ഷകർ പ്രതിഷേധവുമായി എത്തിയെങ്കിലും ഷോ നിർത്തി വയ്ക്കാനോ, തകരാർ പരിഹരിക്കാനോ തീയറ്റർ അധികൃതർ തയ്യാറായില്ല. ഷോ നടക്കുമ്പോൾ തന്നെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കാതിരുന്നതിനെ തുടർന്ന് രണ്ടര മണിക്കൂറോളം നീല നിറത്തിലുള്ള സ്‌ക്രീനിലാണ് പ്രദർശനം തുടർന്നത്. ഇതോടെ സിനിമ കൃത്യമായി ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിച്ചില്ല.   ബുധനാഴ്ച വൈകിട്ട് 5.45 ന് അഭിലാഷ് തീയറ്ററിൽ ആരംഭിച്ച് കായംകുളം കൊച്ചുണ്ണി […]