play-sharp-fill
കേരളത്തിൽ ത്രിപുര ആവർത്തിക്കും: യുവമോർച്ച

കേരളത്തിൽ ത്രിപുര ആവർത്തിക്കും: യുവമോർച്ച

സ്വന്തം ലേഖകൻ

കോട്ടയം: അധികാരത്തിന്റെ പേരിൽ കേരളത്തിൽ പിണറായി സർക്കാർ പോലീസ് രാജ് നടപ്പിലാക്കുകയാണെന്നും, ആചാരങ്ങൾ സംരക്ഷിക്കാൻ ഭക്തരോടൊപ്പം സമരം ചെയ്ത യുവമോർച്ച പ്രവർത്തകരെ ബോധപൂർവ്വം കള്ളക്കേസ്സിൽപെടുത്തുകയാണെന്നും സംസ്ഥാന ജന:സെക്രട്ടറി അഡ്വ: രഞ്ജിത്ത് ചന്ദ്രൻ കുറ്റപ്പെടുത്തി. യുവമോർച്ച ജില്ലാ കൺവൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇത്തരം കള്ളക്കേസ്സുകൾ ചുമത്തി ജയിലുകളിൽ കിടത്താനാണ് സർക്കാർ തീരുമാനമെങ്കിൽ കേരളത്തിലെ ജയിലറകൾ തികയാതെ വരുമെന്നും സി പി എം ഓഫീസുകൾ ജയിലുകളാക്കി മാറ്റേണ്ടി വരുമെന്നും അദ്ധേഹം കുറ്റപ്പെടുത്തി.. ആചാര സംരക്ഷണത്തിനായി ഭക്തരോടൊപ്പം എന്നും യുവമോർച്ച ഉണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സമിതി അംഗം അഡ്വ: സുധീപ്, ജില്ലാ ജന:സെക്രട്ടറി സോബിൻലാൽ, ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ്, സി സി ഗിരീഷ് കുമാർ, ജില്ലാ സെക്രട്ടറി എം.ഹരി തുടങ്ങിയവർ സംസാരിച്ചു.