സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായി എസ് എഫ് ഐയുടെ വിദ്യാർത്ഥിനി മുന്നേറ്റം
സ്വന്തം ലേഖകൻ
കോട്ടയം: കേരളം പിന്നോട്ടില്ല മുന്നോട്ട‌് തന്നെ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്രത്തിനും സമത്വത്തിനും വേണ്ടി എസ‌്എഫ‌്ഐ ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥിനി മുന്നേറ്റം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തിരുനക്കര പഴയപൊലീസ‌് സ‌്റ്റേഷൻ മൈതാനയിൽ നിന്നും ആയിരക്കണക്കിന‌് വിദ്യാർഥിനികൾ പങ്കെടുത്ത റാലിയും തുടർന്ന‌് എസ‌്പിസിഎസ‌് ഹാളിൽ നടന്ന യോഗവും ചേർന്നു. യോഗം സാക്ഷരതാ മിഷൻ ഡയറക‌്ടർ ഡോ.പി എസ‌് ശ്രീകല ഉദ‌്ഘാടനം ചെയ‌്തു. കേരളം നേടിയെടുത്ത നവോത്ഥാനങ്ങൾ എലാം പിന്നോട്ടടിക്കുവാനുള്ള ശ്രമാണ‌് ഇപ്പോൾ നടക്കുന്നത‌്. നിയമം അനുവദിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങൾപോലും നിഷേധിക്കപ്പെടുകയാണെന്നും ഇവർ പറഞ്ഞു. തെരുവിൽ കലാപം സൃഷ‌്ടിക്കുന്നവർ കോടതിവിധിക്കെതിരെ എന്താണ‌് അപ്പീൽ നൽകാന് തയ്യാറാകാത്തതെന്നും അവർ ചോദിച്ചു. എസ‌്എഫ‌്ഐ ജില്ലാ വൈസ‌് പ്രസിഡന്റ‌് ദയ സാബു അധ്യക്ഷയായി. എസ‌്എഫ‌്ഐ കേന്ദ്രകമ്മിറ്റി അംഗം കെ പി ഐശ്വര്യ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം മീനു എം ബിജു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അതുല്യ ഉണ്ണി, സുകന്യ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.