ജില്ലയിൽ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 27 മുതൽ ; കൊറോണ ഹോട്ട് സ്‌പോട്ടുകളിലും കോട്ടയം മുൻസിപ്പാലിറ്റിയിലെ വാർഡുകളിലും കിറ്റുകൾ വീട്ടിലെത്തിച്ച് നൽകും : കാർഡ് നമ്പർ അനുസരിച്ചുള്ള കിറ്റ് വിതരണ ക്രമീകരണം ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മുൻഗണനാ വിഭാഗത്തിന്(പിങ്ക് റേഷൻ കാർഡ്) അനുവദിച്ച സൗജന്യ പലവ്യഞ്ജന കിറ്റിന്റെ വിതരണം ഏപ്രിൽ 27ന് ആരംഭിക്കും. റേഷൻ ഗുണഭോക്താക്കളുടെ കാർഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. കിറ്റ് വിതരണക്രമം ചുവടെ. ( ഓരോ തീയതിയിലും പരിഗണിക്കുന്ന റേഷൻ കാർഡുകളുടെ അവസാനത്തെ അക്കം ബ്രാക്കറ്റിൽ ) ഏപ്രിൽ 27 – (0) ഏപ്രിൽ 28 – (1) ഏപ്രിൽ 29 – (2) ഏപ്രിൽ 30 – (3) മെയ് […]

കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന് വീണ്ടും തെളിയിച്ച് കോട്ടയം: കൊറോണക്കാലത്ത് സേവാഭാരതി വഴി ആട്ടയും കടലയും വിതരണം ചെയ്ത് ലവ് ബീ ട്രാവൽസ് ഉടമ മാതൃകയായി

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്നു തെളിയിക്കുന്ന ഒരു പറ്റം മനുഷ്യർ കോട്ടയത്തും..! കൊറോണക്കാലത്ത് തങ്ങളാൽ ആവുന്നതെല്ലാം നൽകി, ദുരിതം നേരിടുന്ന മനുഷ്യർക്ക് സഹായമാകുകയാണ് നന്മയുള്ള ഈ ലോകം. ഇതിന് മാതൃക കാട്ടുകയാണ് പള്ളിക്കത്തോട്ട് ലവ് ബീ ട്രാവൽസ് ഉടമ രാജേഷും കുടുംബവും. പള്ളിക്കത്തോട് കുറുംകുടി ഭാഗത്തെ 110 ഓളം കുടുംബങ്ങൾക്ക് ആട്ടയും കടലയും വിതരണം ചെയ്താണ് രാജേഷും കുടുംബവും രംഗത്ത് എത്തിയിരിക്കുന്നത്. വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങൾ സേവാഭാരതി പ്രവർത്തകർക്ക് കൈമാറി. തുടർന്ന് ഇവ ഈ വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു. […]

കോട്ടയം ജില്ലാ ആയുർവേദ കോവിഡ് റസ്‌പോൺസ് സെൽ മീറ്റിംഗ് നടന്നു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ ആയുർവേദ കോവിഡ് റെസ്‌പോൺസ് സെൽ മീറ്റിംഗ് നടന്നു. കോട്ടയം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ ഇതുവരെ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ജില്ലാ കോഡിനേറ്റർ ഡോ.ലിന്റാ ജോൺസ് വിശദീകരിച്ചു. ജില്ലയിലെ സ്ഥാപനങ്ങളിൽ നടന്നുവരുന്ന ആയുർ രക്ഷാ ക്ലിനിക്കുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും വിശദമായി ചർച്ചയും നടന്നു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സംഘടനകളിലെ പ്രതിനിധികളെയും കൂടി ഉൾപ്പെടുത്തി ഇനിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുവാൻ തീരുമാനിച്ചു. സുഖായുഷ്യം പദ്ധതിയിൽ […]

കൊറോണക്കാലത്തും ശമനമില്ലാതെ ജില്ലാ പഞ്ചായത്തിലെ തമ്മിലടി: പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ തമ്മിലടി; അജിത്ത് മുതിരമല രാജി വച്ചു

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്തും ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ പോര് തീർക്കാതെ കേരള കോൺഗ്രസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കൊറോണ ലോക്ക് ഡൗൺ കാലത്തും തമ്മലടിക്കുകയാണ് കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ. പ്രസിഡന്റ് സ്ഥാനം വീതി വയ്ക്കുന്നതിനു ധാരണയുണ്ടെന്നു ജോസഫ് വിഭാഗവും, ഇല്ലെന്ന് ജോസ് കെ.മാണി വിഭാഗവും ആവർത്തിക്കുന്നതോടെ കൂട്ട അടിയ്ക്കാണ് ഇപ്പോൾ വഴിയൊരുങ്ങുന്നത്. വിവാദത്തിന് തിരിതെളിയിച്ച് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.അജിത്ത് മുതിരമല രാജിവയ്ക്കുകയും ചെയ്തു. അജിത് മുതിരമലയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാൻ […]

സ്‌നേഹ സേവനം ഗ്ലോബൽ ട്രസ്റ്റ് ഗ്ലൗസുകളും മാസ്‌കും വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: സ്‌നേഹ സേവനം ഗ്ലോബൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ മാസ്‌കും ഗ്ലൗസുകളും വിതരണം ചെയ്തു. മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ 600 സർജിക്കൽ ഗ്ലൗസും, 300 ഫെയ്‌സ് മാസ്‌കുകളുമാണ് വിതരണം ചെയ്തത്. ഇത് കൂടാതെ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കും നഗരസഭ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് മാസ്‌കുകൾ നൽകിയത്. ട്രസ്റ്റ് പ്രസിഡന്റ് പി.ബി ബാലു, കുട്ടികളുടെ ആശുപത്രി ആർ.എം.ഒ ഡോ.കെ.പി ജയപ്രകാശ്, ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ.ശാന്താറാം റോയി തോളൂർ […]

എൻ്റെ ആരോഗ്യ വിവരങ്ങൾ എൻ്റെ സ്വകാര്യതയാണ് : യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ തിരുവാർപ്പ് കോവിഡിൻ്റെ മറവിൽ നടന്ന സ്പ്രിംഗ്ളർ കരാർ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം നടത്തി. സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സമരം നടത്തിയത്. എൻ്റെ ആരോഗ്യ വിവരങ്ങൾ എൻ്റെ സ്വകാര്യതയാണെന്നുള്ള പ്ലക്കാർഡുകൾ കൈയ്യിലേന്തിയാണ് നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചത്. മണ്ഡലതല ഉദ്ഘാടനം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം നിർവ്വഹിച്ചു. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധത്തിന് സോണി മണിയാംകേരി, എമിൽ വാഴത്ര, അശ്വവിൻ മണലേൽ ,അശ്വവിൻ സാബു,സനു വർഗീസ് […]

കടുത്തുരുത്തിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കടുത്തുരുത്തി: സ്പ്രിംഗ്‌ളർ അഴിമതിയിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിയോജകമണ്ഡലത്തിൽ ഉടനീളം 33 കേന്ദ്രങ്ങളിലായി 99 പേർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാനത്തൊട്ടാകെ 5000 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ നിയോജകമണ്ഡലം തലങ്ങളിൽ 33 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. നിയോജമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ കടപ്ലാമറ്റത്തും, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് കിടങ്ങൂരും,കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് മരങ്ങാട്ടുപിള്ളിയിലും സമരത്തിന് നേതൃത്വം നൽകി.

ജില്ലയിൽ കൊറോണ ഹോട്ട് സ്‌പോട്ടുകളിൽ തോമസ് ചാഴികാടൻ എം.പിയും, തിരുവഞ്ചൂർ രാധകൃഷ്ണൻ എംഎൽഎയും സന്ദർശനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ കൊറോണ ബാധിത പ്രദേശങ്ങളും ഹോട്ട് സ്‌പോട്ടുകളുമായി കണ്ടെത്തിയ പനച്ചിക്കാടു പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെ 36, 37 വാർഡുകളിലും തോമസ് ചാഴികാടൻ എം.പി സന്ദർശനം നടത്തി. ഇവിടെ നടത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. പനച്ചിക്കാട് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കും, ജനപ്രതിനിധികൾക്കും, പൊലീസ് ഉദ്യോഗസ്ഥർക്കും സാധാരണക്കാർക്കും എംപിയുടെ നേതൃത്വത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു.മന്ത്രി പി.തിലോത്തമനുമായി കോട്ടയത്ത് ചർച്ച നടത്തി. ജില്ലയിപ്പോൾ നേരിടുന്ന സാഹചര്യത്തെ അതീവ ജാഗ്രതയോടെ വേണം മറികടക്കാനെന്നു എം.പി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും, നാട്ടുകാരും ഒരു പോലെ ജാഗ്രത […]

ഇന്ന് കോട്ടയം ജില്ലയ്ക്ക് സന്തോഷിക്കാം..! പോസിറ്റീവ് കേസില്ലാത്ത കോട്ടയം പ്രതീക്ഷ നൽകുന്നു: കോട്ടയം ജില്ലയിലെ വിവരങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: പൂജ്യത്തിൻ്റെ ഞെട്ടലിൽ നിന്നും പോസിറ്റീവായ കോട്ടയത്തിന് ഇന്ന് ആശ്വാസ ദിനം. കോട്ടയം ജില്ലയിലെ വിവരങ്ങള്‍ ഇങ്ങനെ … 1.ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ 3 2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവര്‍ 3 3.ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 0 4.ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 0 5.ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ 3 6.ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ 125 7.ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 43 8.ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ 239 9.ജില്ലയില്‍ ഇന്നു വരെ സാമ്പിള്‍ പരിശോധനയ്ക്ക് […]

കോട്ടയം മാർക്കറ്റ് പൂർണമായും അടച്ചിടും: വ്യാപാരികൾ കടകൾ തുറക്കരുത്: മർച്ചന്റ്‌സ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിൽ പഴക്കടയിൽ തമിഴ്‌നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവർക്കും, ഈ ലോറിയിൽ നിന്നും ലോഡിറക്കിയ ചുമട്ട് തൊഴിലാളിയ്ക്കും കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോട്ടയത്തെ പച്ചക്കറി മാർക്കറ്റ് അടക്കമുള്ള ഹോട്ട് സ്‌പോട്ടായ സ്ഥലങ്ങളിലെ കടകൾ അടച്ചിടണമെന്നു മർച്ചന്റ്ൻസ് അസോസിയേഷൻ അഭ്യർത്ഥിച്ചു. ലോറി ഡ്രൈവറും, ചുമട്ടു തൊഴിലാളിയും കോവിഡ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ മാർക്കറ്റ് അണു നശീകരണം നടത്തുന്നതിന് ഏപ്രിൽ ന് പൂർണ്ണമായി അടച്ചിടും. ചന്തക്കവല മുതൽ കോടിമത വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും,ഓൾഡ് വെജിറ്റബിൾ മാർക്കറ്റ് റോഡ്, കോഴിച്ചന്ത ലെയ്ൻ, ചള്ളിയിൽ ലെയ്ൻ, […]