ജില്ലയിൽ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 27 മുതൽ ; കൊറോണ ഹോട്ട് സ്‌പോട്ടുകളിലും കോട്ടയം മുൻസിപ്പാലിറ്റിയിലെ വാർഡുകളിലും കിറ്റുകൾ വീട്ടിലെത്തിച്ച് നൽകും : കാർഡ് നമ്പർ അനുസരിച്ചുള്ള കിറ്റ് വിതരണ ക്രമീകരണം ഇങ്ങനെ

ജില്ലയിൽ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 27 മുതൽ ; കൊറോണ ഹോട്ട് സ്‌പോട്ടുകളിലും കോട്ടയം മുൻസിപ്പാലിറ്റിയിലെ വാർഡുകളിലും കിറ്റുകൾ വീട്ടിലെത്തിച്ച് നൽകും : കാർഡ് നമ്പർ അനുസരിച്ചുള്ള കിറ്റ് വിതരണ ക്രമീകരണം ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മുൻഗണനാ വിഭാഗത്തിന്(പിങ്ക് റേഷൻ കാർഡ്) അനുവദിച്ച സൗജന്യ പലവ്യഞ്ജന കിറ്റിന്റെ വിതരണം ഏപ്രിൽ 27ന് ആരംഭിക്കും.

റേഷൻ ഗുണഭോക്താക്കളുടെ കാർഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിറ്റ് വിതരണക്രമം ചുവടെ. ( ഓരോ തീയതിയിലും പരിഗണിക്കുന്ന റേഷൻ കാർഡുകളുടെ അവസാനത്തെ അക്കം ബ്രാക്കറ്റിൽ )

ഏപ്രിൽ 27 – (0)
ഏപ്രിൽ 28 – (1)
ഏപ്രിൽ 29 – (2)
ഏപ്രിൽ 30 – (3)
മെയ് 2 -(4),
മെയ് 3 -(5)
മെയ്4 – (6)
മെയ് 5- (7)
മെയ് 6 -(8)
മെയ് 7- (9).

നിശ്ചിത ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് വിതരണം ചെയ്യുന്നതാണ്. റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കുന്നതിന് ടോക്കൺ സംവിധാനം ഏർപ്പെടുത്താവുന്നതാണെന്നും ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ അറിയിച്ചു.

കൊറോണ വൈറസ് പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കാൻ കടയുടമകളും ജനങ്ങളും ശ്രദ്ധിക്കണം. ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ കാത്തു നിൽക്കരുത്. സാമൂഹിക അകലം ഉറപ്പാക്കണമെന്നും കർശന നിർദ്ദേശമുണ്ട്.

കൊറോണ ഹോട്ട്‌സ്‌പോട്ടുകളായ പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്തുകളിലും കോട്ടയം മുനിസിപ്പാലിറ്റിയിലെ വാർഡുകളിലും കിറ്റുകൾ വീടുകളിൽ എത്തിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.