കനത്തമഴ ; ജില്ലയിൽ വ്യാപക നാശ നഷ്ടം; ശക്തമായ കാറ്റിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു
സ്വന്തംലേഖകൻ കോട്ടയം: ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. കനത്തകാറ്റിൽ കോട്ടയത്തിന്റെ പടിഞ്ഞാറൻമേഖലയാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത്. ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ കാഞ്ഞിരം, കിളിരൂർ, മറിയപ്പള്ളി, പള്ളം ഭാഗങ്ങളിലേ നിരവധി വീടുകൾക്ക് നാശമുണ്ടായി. കിളിരൂരിൽ മരംവീണ് വീട് ഭാഗികമായി തകർന്നു. കിളിരൂർ ക്ഷേത്രത്തിന് ആലൂംചുവട്ടിൽചിറ കൂലിപ്പണിക്കാരാനായ എ.ആർ.രാജന്റെ വീടാണ് തകർന്നത്. അയൽവാസിയുടെ മൂന്നുമരങ്ങൾ കടപുഴകി വീണാണ് നാശ നഷ്ട്ടമുണ്ടായത്. പുളിമരം, മഹാഗണി, പെരുമരം എന്നിവ പതിച്ച് അടുക്കളഭാഗവും കുളിമുറിയും പൂർണമായും തകർന്നു. പാത്രങ്ങളടക്കം നശിച്ചു. ഭാര്യ രാജമ്മ, മകൻ […]