ജില്ലയിൽ കൊറോണ ഹോട്ട് സ്‌പോട്ടുകളിൽ തോമസ് ചാഴികാടൻ എം.പിയും, തിരുവഞ്ചൂർ രാധകൃഷ്ണൻ എംഎൽഎയും സന്ദർശനം നടത്തി

ജില്ലയിൽ കൊറോണ ഹോട്ട് സ്‌പോട്ടുകളിൽ തോമസ് ചാഴികാടൻ എം.പിയും, തിരുവഞ്ചൂർ രാധകൃഷ്ണൻ എംഎൽഎയും സന്ദർശനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ കൊറോണ ബാധിത പ്രദേശങ്ങളും ഹോട്ട് സ്‌പോട്ടുകളുമായി കണ്ടെത്തിയ പനച്ചിക്കാടു പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെ 36, 37 വാർഡുകളിലും തോമസ് ചാഴികാടൻ എം.പി സന്ദർശനം നടത്തി. ഇവിടെ നടത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

പനച്ചിക്കാട് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കും, ജനപ്രതിനിധികൾക്കും, പൊലീസ് ഉദ്യോഗസ്ഥർക്കും സാധാരണക്കാർക്കും എംപിയുടെ നേതൃത്വത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു.മന്ത്രി പി.തിലോത്തമനുമായി കോട്ടയത്ത് ചർച്ച നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിപ്പോൾ നേരിടുന്ന സാഹചര്യത്തെ അതീവ ജാഗ്രതയോടെ വേണം മറികടക്കാനെന്നു എം.പി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും, നാട്ടുകാരും ഒരു പോലെ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ അനുസരിച്ച് അത്യാവശ്യത്തിന് മാത്രമേ വീടുകളിൽ നിന്നും പുറത്തിറങ്ങാവൂ എന്നും അദ്ദേഹം പറഞ്ഞു.

കൊറോണ ബാധിതനായ യുവാവിന്റെ മാതാപിതാക്കളുമായി എം.പി ഫോണിൽ വിവരങ്ങൾ തിരക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ പങ്കെടുത്തു.

ജനപ്രതിനിധികളായ ജോസ് പള്ളികുന്നേൽ, ജോമോൾ മനോജ്,ലീലാമ്മ മാത്യു, കെ കെ പ്രസാദ്,ജോജി കുറുത്തിയാടൻ, ടിനോ കെ തോമസ്, ടിന്റു ജിൻസ്, റോയ് മാത്യു, ഫാദർ ജേക്കബ് കല്ലുകുളം എന്നിവരോടൊപ്പം മാസ്‌ക് വിതരണവും നടത്തി.