കോട്ടയം മാർക്കറ്റ് പൂർണമായും അടച്ചിടും: വ്യാപാരികൾ കടകൾ തുറക്കരുത്: മർച്ചന്റ്‌സ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിൽ പഴക്കടയിൽ തമിഴ്‌നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവർക്കും, ഈ ലോറിയിൽ നിന്നും ലോഡിറക്കിയ ചുമട്ട് തൊഴിലാളിയ്ക്കും കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോട്ടയത്തെ പച്ചക്കറി മാർക്കറ്റ് അടക്കമുള്ള ഹോട്ട് സ്‌പോട്ടായ സ്ഥലങ്ങളിലെ കടകൾ അടച്ചിടണമെന്നു മർച്ചന്റ്ൻസ് അസോസിയേഷൻ അഭ്യർത്ഥിച്ചു. ലോറി ഡ്രൈവറും, ചുമട്ടു തൊഴിലാളിയും കോവിഡ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ മാർക്കറ്റ് അണു നശീകരണം നടത്തുന്നതിന് ഏപ്രിൽ ന് പൂർണ്ണമായി അടച്ചിടും. ചന്തക്കവല മുതൽ കോടിമത വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും,ഓൾഡ് വെജിറ്റബിൾ മാർക്കറ്റ് റോഡ്, കോഴിച്ചന്ത ലെയ്ൻ, ചള്ളിയിൽ ലെയ്ൻ, […]

ലോക്ക് ഡൌൺ- കൂടിയാലോചന വേണം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൌൺ നടപടിക്രമങ്ങൾ സംബന്ധിച്ചും, ജനങ്ങളുടെ ദുരിതമകറ്റുന്നതിനും പ്രയാസമനുഭവിക്കുന്ന വിവിധ തൊഴിൽ മേഖലകളിലുള്ളവരെ സഹായിക്കുന്നതിനും ദൈനംദിന ജീവിതം മുമ്പോട്ട് കൊണ്ടുപോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളടക്കമുള്ളവർക്കും, നിരാലംബർക്കും മറ്റും ആശ്വാസം എത്തിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ചും ഗവൺമെന്റും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ സംബന്ധമായി വിവിധ സർക്കാർ വകുപ്പുകൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പലപ്പോഴും പരസ്പര വിരുദ്ധമാണ്. ഇളവുകൾ സംബന്ധിച്ചും മറ്റും പലപ്പോഴും സർവ്വത്ര ആശയക്കുഴപ്പങ്ങളാണ്. ജില്ലാതല വിലയിരുത്തൽ […]

ജനശ്രീ മിഷൻ കോട്ടയം നഗരസഭയിൽ മാസ്ക് വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : ജനശ്രീ മിഷൻ കോട്ടയം ജില്ലാ ചെയർമാൻ സാബുമാത്യു സംഭാവന നൽകിയ മാസ്ക് ബഹു. നഗരസഭാ ചെയർ പേഴ്സൺ കെ.എം.സി.എസ്.എ കോട്ടയം യൂണിറ്റിന് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു. ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ സാബുമാത്യു, ചെയർപേഴ്സൺ ഡോ. സോനാ. പി. ആർ.,വൈസ് ചെയർ പേഴ്സൺ സൂസൻ കുഞ്ഞുമോൻ, കെ.എം.സി.എസ്.എ സംസ്ഥാന പ്രസിഡന്റ്‌ പി.ഐ ജേക്കബ്സൺ, വനിതാ ചെയർ പേഴ്സൺ ടി. എ. തങ്കം, യൂണിറ്റ് പ്രസിഡന്റ്‌ രേഖ ഹരിദാസ്, യൂണിറ്റ് സെക്രട്ടറി പ്രകാശ്, ജാൻസി, വർഗീസ് കുരുവിള തുടങ്ങിയവർ പങ്കെടുത്തു.

ജലസംരക്ഷണത്തിന് കോമ്പ്രമൈസില്ല: പ്രളയ രഹിത കോട്ടയം പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോവിഡിന് ശേഷം കോട്ടയം ജില്ലാ പച്ചപ്പിലേക്ക് മടങ്ങി വന്ന ഈ സാഹചര്യത്തിൽ മീനച്ചിലാർ മീനംതറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുകയാണ്. പ്രളയ രഹിത കോട്ടയം എന്ന ലക്ഷ്യത്തിനു വേണ്ടി നടത്തുന്ന പ്രവർത്തങ്ങളുടെ തുടർച്ച ആയിട്ടാണ് കോവിഡിന് ശേഷം പുഴ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുന്നതു. തിരുവാർപ്പ് – ചെങ്ങളം – കുമരകം കനാൽ ജനകീയ പങ്കാളിത്തത്തോടെ ജനങ്ങളുടെ കയ്യിൽ നിന്നും സംഭാവന സ്വീകരിച്ചു. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ യന്ത്ര സഹായത്താൽ തിരുവാർപ്പ് – ചെങ്ങളം – കുമരകം കനാൽ […]

കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനം ഉപരോധിച്ചു. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് മാസ്‌ക് ധരിച്ച് കൃത്യമായ അകലം പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിൽ കെകെ റോഡിൽ പൊലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തുകുര്യൻ ജോയി , ജില്ലാ സെക്രട്ടറിമാരായ അജീഷ് വടവാതൂർ, […]

സന്യാസിമാരുടെ കൊല്ലപ്പെട്ട സംഭവം: കേന്ദ്ര സർക്കാർ ഇടപെടണം: മാർഗദർശക് മണ്ഡൽ

സ്വന്തം ലേഖകൻ കോട്ടയം: മഹാരാഷ്ട്രയിലെ പൽഘാറിൽ രണ്ട് ന്യാസിമാർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് മാർഗദർശകമണ്ഡൽ സംസ്ഥാന രക്ഷാധികാരി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ പൽഘാറിൽ സന്യാസിമാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വ്യാപകമായി നടന്ന കരിദിനാചരണം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു സ്വാമി. സംഭവത്തിലെ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടു.വാഴൂർ തീർത്ഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ, ഹിന്ദു ഐക്യവേദി ജില്ലാ ജന.സെക്രട്ടറി നട്ടാശേരി രാജേഷ്, സി. കൃഷ്ണകുമാർ, സുരേഷ് ബാബു […]

കൊറോണ ബാധിതനായ കോട്ടയം സ്വദേശി കമ്പംമേട്ടിൽ പിടിയിൽ; കോട്ടയത്ത് ഒരു കേസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് പുതുതായി 11 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാല് മാസം പ്രായ കുഞ്ഞിന് ഉൾപ്പെടെ 11 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിക്കുന്നത്. കണ്ണൂർ 7, കോഴിക്കോട് 2, കോട്ടയത്തും മലപ്പുറത്തും ഒന്ന് വീതമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.അതേസമയം ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. അയാൾ പാലക്കാട്ടുകാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കോട്ടയത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത ഒരു കേസ് യഥാർത്ഥത്തിൽ കോട്ടയത്തിന്റെ പട്ടികയിൽ വരുന്നതല്ല. ഓസ്‌ട്രേലിയയിൽ നിന്നും എത്തിയ കോട്ടയം സ്വദേശിയായ 65 വയസുള്ള പ്രവാസി വനിത […]

കൊറോണക്കാലമല്ലേ, ഡോക്ടറെ കാണാൻ ഇനി ആശുപത്രിയിലേക്ക് പോകേണ്ട..! പേര്, സ്ഥലം എന്നിവ ഈ നമ്പരിലേക്ക് മെസേജ് അയക്കൂ ; ഡോക്ടർ നിങ്ങളെ വിളിച്ചിരിക്കും

സ്വന്തം ലേഖകൻ കോട്ടയം : ലോക്ക് ഡൗൺ കാലത്ത് ജില്ലയിലെ ആയുർവേദ ഡോക്ടമാരെ കാണാൻ ഇനി ആശുപത്രിയിലേക്ക് പോവണ്ട. ഡോക്ടർമാരുടെ സേവനം ഇനി ഫോണിലും ലഭിക്കും. കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ അത്യാവശ്യമല്ലാത്ത ഘട്ടങ്ങളിൽ ആശുപത്രികളിൽ പോവുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആയുർവേദ മെഡിക്കൽ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിൽ പ്രാഗത്ഭ്യമുള്ള ആയുർവേദ ഡോക്ടർമാർ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും ആവശ്യമായ നിർദ്ദേശങ്ങളും ചികിത്സയും ടെലിമെഡിസിൻ സേവനം വഴി നൽകും. ഡോക്ടർമാരുടെ സേവനത്തിന് ആവശ്യമുള്ളവർ തങ്ങളുടെ പേര്, വയസ്സ്, […]

ജനകീയ കൂട്ടായ്മയുടെ നന്മ കൊയ്തു ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ കോട്ടയം: 27 വർഷങ്ങൾക്ക് ശേഷം തുരുത്തുമ്മേൽ പാടത്ത് കൊയ്ത്തുത്സവം. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു കതിര് കൊയ്തു. ഒരാൾ പൊക്കത്തിൽ വളർന്ന് നിന്നിരുന്ന ഈറകാടുകളും ഓടപുല്ലുകളും പാടത്തെ ജലമൂറ്റി വളർന്ന അക്വേഷ്യ മരങ്ങളുമൊക്കെയായി പാടമേത് കരയേതെന്നറിയാതെ കിടന്നിരുന്ന നൂറേക്കറോളമുള്ള തുരുത്തുമ്മേൽ പാടം കൃഷിയോഗ്യമാക്കുകയെന്നത് അഡ്വ.കെ അനിൽകുമാറിൻ്റെ നേത്യത്വത്തിലുള്ള ജനകീയ കൂട്ടായ്മക്ക് ബാലികേറാമല പോലെ അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നു. നിരവധിയായ വെല്ലുവിളികളെ അതിജീവിച്ച് മനുഷ്യാധ്വാനത്തിനൊപ്പം മൂന്ന് ഹിറ്റാച്ചി യന്ത്രങ്ങൾ കൃത്യമായ പ്ലാനിംഗോടെ നീണ്ട മൂന്ന് മാസക്കാലം തുരുത്തുമ്മേൽ പാടത്ത് പണിയെടുത്തു. പുതിയ […]

കൊറോണയെയല്ല, കേരള പൊലീസിനെയാണ് നാട്ടുകാർക്കു പേടി: വീടിനുള്ളിൽ അടച്ചിരുന്നത് പൊലീസിനെ പേടിച്ച്; കൊറോണക്കാലത്ത് കേരള പൊലീസിനെ പേടിച്ചവർ ഇളവ് കിട്ടിയപ്പോൾ നിരത്തിലിറങ്ങി തിരക്കുണ്ടാക്കി

എ.കെ ശ്രീകുമാർ കോട്ടയം: സംസ്ഥാന കേന്ദ്ര സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ നാട്ടുകാർ വീട്ടിലിരുന്നത് കൊറോണയെ പേടിച്ചല്ലെന്നു വ്യക്തമായി..! ഇളവ് അനുവദിച്ചതായി പ്രഖ്യാപിച്ച ആദ്യ ദിവസം തന്നെ നാട്ടുകാർ കൂട്ടത്തോടെ ഇറങ്ങിയതാണ് ഇപ്പോൾ ഇത് വ്യക്തമാക്കിയത്. കൊറോണയെയല്ല, കേരള പൊലീസിനെയായിരുന്നു നാട്ടുകാർക്ക് പേടിയെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോൾ റോഡിൽ അനുഭവപ്പെടുന്ന തിരക്ക്. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ തിങ്കളാഴ്ച കോട്ടയം നഗരത്തിൽ വൻ തിരക്കായിരുന്നു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വൻ ഗതാഗതക്കുരുക്ക് പോലും അനുഭവപ്പെട്ടിരുന്നു. കോട്ടയം നഗരത്തിൽ അടക്കം വിവിധ സ്ഥലങ്ങളിൽ പൊലീസ് […]