വീട് കുത്തിതുറന്ന് സ്വർണ്ണാഭരങ്ങൾക്കൊപ്പം അടിച്ചുമാറ്റിയ സ്‌കോച്ചടിച്ച് ഫിറ്റായി നടുറോഡിൽ കിടന്ന യുവാക്കളെ പൊലീസ് കൈയ്യോടെ പൊക്കി; അന്വേഷണത്തിൽ പുറത്തുവന്ന കഥ കേട്ട് പൊലീസ് ഞെട്ടി ; സംഭവം കോട്ടയം തൃക്കൊടിത്താനത്ത്

സ്വന്തം ലേഖകൻ കോട്ടയം: മോഷ്ടിച്ചെടുത്ത സ്‌കോച്ച് കുടിച്ച് ഫിറ്റായി നടുറോഡിൽ കിടന്ന യുവാക്കൾ പൊലീസ് പിടിയിൽ. മദ്യലഹരിയിൽ നടുറോഡിൽ കിടന്നിരുന്ന യുവാക്കളെ സംശയം തോന്നിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന വലിയൊരു മോഷണത്തിന്റെ കഥയാണ് പുറത്ത് വന്നത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾക്കൊപ്പം മോഷ്ടിച്ച സ്‌കോച്ചും അടിച്ച് ലക്കുകെട്ട പന്തത്തുകുഴി ഒരപ്പാൻകുഴി അനന്തു ഷാജി (21), തൃക്കൊടിത്താനം അമര വരവുകാലായിൽ മെബിൻ മാത്യു (18) എന്നിവരെ തൃക്കൊടിത്താനം പൊലീസാണ് ഇവരെ അറസ്റ്റ് […]

കൊറോണക്കാലത്ത് പട്ടിണി വേണ്ട: സഹപ്രവർത്തകരായ വ്യാപാരികൾക്ക് സഹായഹസ്തവുമായി ടി.ബി റോഡ് മർച്ചന്റ്‌സ് അസോസിയേഷൻ; പത്തു കിലോ അരി വീതം വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് പട്ടിണിയുടെ പേടി വേണ്ട. സഹപ്രവർത്തകർക്കും കുടുംബത്തിനും കൊറോണ ദുരിതകാലമാകാതിരിക്കാനുള്ള കൈത്താങ്ങുമായി ടി.ബി റോഡ് മർച്ചന്റ്‌സ് അസോസിയേഷൻ. ദുരിതകാലത്ത് സഹപ്രവർത്തകരുടെ കുടുംബങ്ങൾ പട്ടിണിയിലാകാതിരിക്കുന്നതിനുള്ള കരുതലുമായാണ് അസോസിയേഷൻ അംഗങ്ങൾ രംഗത്ത് എത്തുന്നത്. പത്തു കിലോ അരിവീതം അസോസിയേഷനിലെ അംഗങ്ങൾക്ക് വിതരണം ചെയ്താണ് അസോസിയേഷൻ ഭാരവാഹികൾ മാതൃകയാകുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന അസോസിയേഷൻ അംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം അരി വിതരണം ചെയ്തത്. കൊറോണയെ തുടർന്ന് കച്ചവടം ഇല്ലാതായതോടെ 20 ദിവസമായി വ്യാപാരികൾ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. അവർക്ക് ഒരു […]

കൊറോണയ്ക്കെതിരെ വീടുകളിൽ മാസ്ക് വിതരണം ചെയ്ത് ബിജെപി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണയെന്ന മഹാമാരിയെ ചെറുക്കാൻ വാകത്താനത്തെ വീടുകളിൽ ബിജെപി നേതൃത്വത്തിൽ മാസ്കുകൾ വിതരണം ചെയ്തു. ബിജെപി വാകത്താനം പഞ്ചായത്ത് 159 ആമത്ത് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി മാസ്കുകൾ വിതരണം ചെയ്തത്. ബി.ജെ.പി ജില്ലാ സെക്രട്ടറി ലാൽകൃഷ്ണ മാസ്കുകൾ വിതരണം ചെയ്തത്. മാസ്കുകൾ സ്വന്തമായി വീട്ടിൽ അച്ഛനും അമ്മയും സഹപ്രവർത്തകരും കൂടി തയ്യാറാക്കിയെടുത്തതായിരുന്നു. വിവിധ സ്ഥലങ്ങളിൽ വില ഈടാക്കുന്ന സമയത്ത് തികച്ചും സൗജന്യമായാണ് ഇത് വീടുകളിൽ വിതരണം ചെയ്തത്. സഹപ്രവർത്തകരായ സതീഷ്കുമാർ, അനന്തു തുടങ്ങിയവരും പങ്കെടുത്തു.

കോടിമത പള്ളിപ്പുറത്ത് കാവ് ക്ഷേത്രം അടയ്ക്കും: ഭക്തർക്കു പ്രവേശനം ഇല്ല

സ്വന്തം ലേഖകൻ കോട്ടയം: കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രം കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അടയ്ക്കാൻ തീരുമാനിച്ചു. സംസ്ഥാനം മുഴുവൻ അടച്ചിട്ടതിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രം പൂർണമായും അടച്ചിടാൻ ഭരണസമിതി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ ഇനി ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. മാർച്ച് 31 വരെ ക്ഷേത്രത്തിൽ ഭക്തർക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റു ചടങ്ങുകളും ക്ഷേത്രത്തിൽ നടക്കും. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നേരത്തെ ബുക്ക് ചെയ്ത ആട്ടവിശേഷങ്ങളും ഉണ്ടായിരിക്കുന്നതല്ല. ഈ ആട്ടവിശേഷങ്ങളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഭക്തർ പരമാവധി സഹകരിക്കണമെന്നും […]

ഹോട്ടലുകൾ അടച്ചിടും : ഹോട്ടൽ അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം ജില്ലയിലെ എല്ലാ ഹോട്ടലുകളും അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.കെ ഫിലിപ്പുക്കുട്ടി , സെക്രട്ടറി എൻ.പ്രതീഷ് എന്നിവർ അറിയിച്ചു. എന്നാൽ , പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് ഈ സ്ഥലങ്ങളിൽ ഹോം ഡെലിവറിയും പാഴ്സൽ സംവിധാനവും സ്ഥാപനങ്ങൾക്ക് സ്വന്തം റിസ്കിൽ നടത്താം. എന്നാൽ , ഇവിടങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂടുന്നില്ലെന്ന് ഉറപ്പാക്കണം. രാവിലെ ഏഴ് മുതൽ അഞ്ച് വരെ മാത്രമേ കടകൾ തുറന്ന് […]

മൂലവട്ടം തൃക്കയിൽ മഹാദേവക്ഷേത്രവും; പൊൻകുന്നത്ത് കാവ് ദേവീക്ഷേത്രവും അടച്ചിടും: കർശന നടപടിയുമായി ക്ഷേത്രം ഭാരവാഹികൾ; വഴിപാടുകൾ ഫോൺ വഴി ബുക്ക് ചെയ്യാം 

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ രണ്ടു ക്ഷേത്രങ്ങൾ കൂടി അടച്ചിടാൻ തീരുമാനിച്ചു. മൂലവട്ടത്തെയും നാട്ടകത്തെയും രണ്ടു ക്ഷേത്രങ്ങളാണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മാർച്ച് 31 വരെ ബ്രേക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. 31 വരെ ക്ഷേത്രങ്ങളിൽ പൂജകൾ നടത്തുമെങ്കിലും ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. മൂലവട്ടം തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. നാട്ടകം പൊൻകുന്നത്ത് കാവ് ദേവീക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. ഇവിടെ പൂജകളും വഴിപാടുകളും നടക്കും. ഭക്തർക്ക് ഫോൺ വഴി വഴിപാടുകൾ ബുക്ക് ചെയ്യാൻ സാധിക്കും. […]

രോഗമില്ലാതാക്കാൻ, ശുചിത്വം ഉറപ്പാക്കാൻ കേരള പൊലീസ്: ഏറ്റുമാനൂരിൽ വാഹനങ്ങളിൽ എത്തിയ യാത്രക്കാർക്ക് സാനിറ്റൈസർ വിതരണം ചെയ്ത് ഏറ്റുമാനൂർ പൊലീസ്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: കൊറോണക്കാലത്ത് രോഗപ്രതിരോധവുമായി ഏറ്റുമാനൂർ പൊലീസിന്റെ പ്രതിരോധ മാർഗം. എം.സി റോഡിലൂടെ കടന്നു വരുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് സാനിറ്റൈസറും ഹാൻഡ് വാഷുമാണ് യാത്രക്കാർക്ക് വിതരണം ചെയ്തത്. ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.ജെ തോമസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവ വിതരണം ചെയ്തത്. എം.സി റോഡിലൂടെ കടന്നു പോയ വാഹനങ്ങളിലെ യാത്രക്കാർക്കാണ് ഹാൻഡ് സാനിറ്റൈസറും വെള്ളവും അടക്കമുള്ള വിതരണം ചെയ്തത്. ഏറ്റുമാനൂർ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഒന്നടങ്കം പരിപാടികളി പങ്കെടുത്തു. കൊറോണയ്‌ക്കെതിരെ ബോധവത്കരണ സന്ദേശങ്ങൾ അടങ്ങിയ പ്ലാക്കാർഡുകളും, ബാനറുകളും കൈകളിൽ […]

1090 – കൺട്രോൾ റൂമുമായി പൊലീസ്; കോവിഡിൽ പ്രതിരോധം തീർക്കാൻ കാക്കിയണിഞ്ഞ നന്മമുഖങ്ങൾ..!

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രളയകാലത്തടക്കം പ്രതിരോധം തീർത്ത കേരള പൊലീസ് കൊറോണയിലും പ്രതിരോധം തീർക്കാൻ ഒറ്റക്കെട്ടായി രംഗത്ത്. ജില്ലാ പൊലീസിന്റെ കൺട്രോൾ റൂമാണ് കൊറോണക്കാലത്തെ പ്രതിരോധത്തിൽ സജീവമായി രംഗത്തെത്തിയിരിക്കുന്നത്. ജില്ല സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ ആണ് പ്രസ്തുത കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഈ കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് 1090, 04812-563388, 9497975312 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യം ഉണ്ടെങ്കിൽ ടി വിവരം കൺട്രോൾ റൂമിൽ അറിയിക്കാവുന്നതാണ്. കൂടാതെ നിരീക്ഷണത്തിൽ ഇരിക്കുന്നവർ ആയതു ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാലും, […]

നിരോധനങ്ങളില്ല കോട്ടയത്ത് നിയന്ത്രണങ്ങൾ മാത്രം: തിങ്കളാഴ്ച നല്ല വാർത്തകൾ കാത്ത് കോട്ടയം; കടകൾ തുറക്കും, ബസുകൾ ഓടും: സ്വയം നിയന്ത്രിക്കണമെന്ന നിർദേശവുമായി ജില്ലാ കളക്ടർ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഏഴു ജില്ലകൾ അടയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചെന്ന വാർത്തകളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞതോടെ, കോട്ടയം ജില്ലയിൽ തിങ്കളാഴ്ച നിരോധനങ്ങൾ ഒന്നുമില്ല. തിങ്കളാഴ്ച നിയന്ത്രണങ്ങൾ മാത്രമാണ് കോട്ടയത്ത് ഉണ്ടാകുക. അൻപത് പേരിൽ അധികം കൂടി നിന്നാൽ പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കർശന നിരീക്ഷണം ഉണ്ടാകും. എന്നാൽ, ഞായറാഴ്ച ജനതാ കർഫ്യൂവിനുണ്ടായ രീതിയിലുള്ള കടയടപ്പും പ്രതികരണങ്ങളും തിങ്കളാഴ്ച ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സർക്കാർ ഓഫിസുകൾക്കു തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തുമെന്നു സ്വകാര്യ […]

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂലവട്ടം തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ദർശന സമയത്തിന് നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ ഭക്തർക്ക് ദർശനത്തിന് നിയന്ത്രണവുമായി മൂലവട്ടം തൃക്കയിൽ ശ്രീ മഹാദേവ ക്ഷേത്ര ഭാരവാഹികൾ. രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 2020 മാർച്ച് 31 വരെ ദർശനസമയം രാവിലെ 5.30 മുതൽ 8 മണി വരെയും വൈകുന്നേരങ്ങളിൽ 5.30 മുതൽ 6.45 വരെയുമായി പുനഃക്രമീകരിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ സർക്കാരിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും നിർദ്ദേശപ്രകാരമുള്ള നിയന്ത്രണങ്ങൾ സ്വയം പാലിക്കേണ്ടതാണെന്നും അറിയിച്ചു. ഭക്തജനങ്ങൾ […]