കോടിമത പള്ളിപ്പുറത്ത് കാവ് ക്ഷേത്രം അടയ്ക്കും: ഭക്തർക്കു പ്രവേശനം ഇല്ല
സ്വന്തം ലേഖകൻ
കോട്ടയം: കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രം കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അടയ്ക്കാൻ തീരുമാനിച്ചു. സംസ്ഥാനം മുഴുവൻ അടച്ചിട്ടതിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രം പൂർണമായും അടച്ചിടാൻ ഭരണസമിതി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ക്ഷേത്രത്തിൽ ഇനി ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. മാർച്ച് 31 വരെ ക്ഷേത്രത്തിൽ ഭക്തർക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റു ചടങ്ങുകളും ക്ഷേത്രത്തിൽ നടക്കും. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നേരത്തെ ബുക്ക് ചെയ്ത ആട്ടവിശേഷങ്ങളും ഉണ്ടായിരിക്കുന്നതല്ല. ഈ ആട്ടവിശേഷങ്ങളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഭക്തർ പരമാവധി സഹകരിക്കണമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ജില്ലയിൽ ആദ്യമായി തിരുനക്കര മഹാദേവക്ഷേത്രമാണ് ആദ്യം അടച്ചത്. ഇതിനു പിന്നാലെയാണ് നഗരത്തിലെ മറ്റു ക്ഷേത്രങ്ങൾ എല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.