play-sharp-fill
രോഗമില്ലാതാക്കാൻ, ശുചിത്വം ഉറപ്പാക്കാൻ കേരള പൊലീസ്: ഏറ്റുമാനൂരിൽ വാഹനങ്ങളിൽ എത്തിയ യാത്രക്കാർക്ക് സാനിറ്റൈസർ വിതരണം ചെയ്ത് ഏറ്റുമാനൂർ പൊലീസ്

രോഗമില്ലാതാക്കാൻ, ശുചിത്വം ഉറപ്പാക്കാൻ കേരള പൊലീസ്: ഏറ്റുമാനൂരിൽ വാഹനങ്ങളിൽ എത്തിയ യാത്രക്കാർക്ക് സാനിറ്റൈസർ വിതരണം ചെയ്ത് ഏറ്റുമാനൂർ പൊലീസ്

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: കൊറോണക്കാലത്ത് രോഗപ്രതിരോധവുമായി ഏറ്റുമാനൂർ പൊലീസിന്റെ പ്രതിരോധ മാർഗം. എം.സി റോഡിലൂടെ കടന്നു വരുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് സാനിറ്റൈസറും ഹാൻഡ് വാഷുമാണ് യാത്രക്കാർക്ക് വിതരണം ചെയ്തത്. ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.ജെ തോമസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവ വിതരണം ചെയ്തത്.


എം.സി റോഡിലൂടെ കടന്നു പോയ വാഹനങ്ങളിലെ യാത്രക്കാർക്കാണ് ഹാൻഡ് സാനിറ്റൈസറും വെള്ളവും അടക്കമുള്ള വിതരണം ചെയ്തത്. ഏറ്റുമാനൂർ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഒന്നടങ്കം പരിപാടികളി പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണയ്‌ക്കെതിരെ ബോധവത്കരണ സന്ദേശങ്ങൾ അടങ്ങിയ പ്ലാക്കാർഡുകളും, ബാനറുകളും കൈകളിൽ ഏന്തി യൂണിഫോം ധരിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ റോഡുകളിൽ അണിനിരന്നത്. എം.സി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ സിഗ്നൽ കാത്തു പൊലീസ് സ്റ്റേഷനു മുന്നിലെ വഴിയിൽ നിർത്തുമ്പോഴാണ് ഇവർക്ക് ഹാൻഡ് സാനിറ്റൈസറും വെള്ളവും അടക്കമുള്ളവ നൽകിയത്.

കൊറോണയെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും, വൃത്തിയുടെയും ശുചിത്വത്തിന്റെയും ബോധവത്കരണവും ഇവർക്കു പൊലീസ് ഉദ്യോഗസ്ഥർ പകർന്നു നൽകി. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും, ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെയും നിർദേശാനുസരണമാണ് പരിപാടി സംഘടിപ്പിച്ചത്. നൂറിലേറെ വാഹനങ്ങളുടെ യാത്രക്കാർക്ക് ഇവ വിതരണം ചെയ്തു.