play-sharp-fill
1090 – കൺട്രോൾ റൂമുമായി പൊലീസ്; കോവിഡിൽ പ്രതിരോധം തീർക്കാൻ കാക്കിയണിഞ്ഞ നന്മമുഖങ്ങൾ..!

1090 – കൺട്രോൾ റൂമുമായി പൊലീസ്; കോവിഡിൽ പ്രതിരോധം തീർക്കാൻ കാക്കിയണിഞ്ഞ നന്മമുഖങ്ങൾ..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രളയകാലത്തടക്കം പ്രതിരോധം തീർത്ത കേരള പൊലീസ് കൊറോണയിലും പ്രതിരോധം തീർക്കാൻ ഒറ്റക്കെട്ടായി രംഗത്ത്. ജില്ലാ പൊലീസിന്റെ കൺട്രോൾ റൂമാണ് കൊറോണക്കാലത്തെ പ്രതിരോധത്തിൽ സജീവമായി രംഗത്തെത്തിയിരിക്കുന്നത്.


ജില്ല സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ ആണ് പ്രസ്തുത കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഈ കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് 1090, 04812-563388, 9497975312 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യം ഉണ്ടെങ്കിൽ ടി വിവരം കൺട്രോൾ റൂമിൽ അറിയിക്കാവുന്നതാണ്.

കൂടാതെ നിരീക്ഷണത്തിൽ ഇരിക്കുന്നവർ ആയതു ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാലും, രോഗബാധിത പ്രദേശങ്ങളിൽ നിന്നും പുതിയതായി ആരെങ്കിലും എത്തിചേർന്നതായി വിവരം ലഭിച്ചാലും മേൽ പറഞ്ഞ നമ്പരുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്.