ഹോട്ടലുകൾ അടച്ചിടും : ഹോട്ടൽ അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം ജില്ലയിലെ എല്ലാ ഹോട്ടലുകളും അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.കെ ഫിലിപ്പുക്കുട്ടി , സെക്രട്ടറി എൻ.പ്രതീഷ് എന്നിവർ അറിയിച്ചു.
എന്നാൽ , പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് ഈ സ്ഥലങ്ങളിൽ ഹോം ഡെലിവറിയും പാഴ്സൽ സംവിധാനവും സ്ഥാപനങ്ങൾക്ക് സ്വന്തം റിസ്കിൽ നടത്താം. എന്നാൽ , ഇവിടങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂടുന്നില്ലെന്ന് ഉറപ്പാക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ഏഴ് മുതൽ അഞ്ച് വരെ മാത്രമേ കടകൾ തുറന്ന് പ്രവർത്തിക്കാവു. ഓൺലൈൻ വ്യാപാരം റിസ്കായതിനാൽ ഒരു കാരണവശാലും ഇത്തരം വ്യാപാരത്തിൽ ഏർപ്പെടരുതെന്നും ഭാരവാഹികൾ അറിയിച്ചു.
Third Eye News Live
0