ഡല്‍ഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; ആം ആദ്മി പാര്‍ട്ടി ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റാലിയും നിശാ ധര്‍ണയും സംഘടിപ്പിച്ചു

സ്വന്തം ലേഖിക ചങ്ങനാശേരി: ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയുടെ അന്യായ സിബിഐ തടങ്കല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും നിശാ ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണ ഡോ. സാജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. ശശികുമാര്‍ പാലക്കളം അധ്യക്ഷത വഹിച്ചു. ജോയി ആനിത്തോട്ടം, അഡ്വ. ഉബൈദത്ത്, രമേശ് പാണ്ടിശേരി, അഡ്വ. സന്തോഷ് കണ്ടന്‍ചിറ, ജോസഫ് സെബാസ്റ്റ്യന്‍, ഷൈജു കുര്യന്‍, ലൂക്ക് തോമസ്, പ്രഫ. കെ.എം. തോമസ്, പ്രിന്‍സ് കിഷോര്‍, […]

കടുത്തുരുത്തിയിൽ വീട്ടമ്മ പണയംവെച്ച സ്വര്‍ണം ജീവനക്കാര്‍ കൂടിയ തുകയ്ക്ക് ബാങ്കില്‍ത്തന്നെ മറിച്ചുവെച്ചു; സ്വകാര്യ ബാങ്കില്‍ വെച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ പോലീസിനെ സമീപിച്ച് വീട്ടമ്മ; ഒടുവിൽ സംഭവിച്ചത്….!

സ്വന്തം ലേഖിക കടുത്തുരുത്തി: സ്വകാര്യ ബാങ്കില്‍ പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാനെത്തിയ വീട്ടമ്മയ്ക്കു സ്വര്‍ണം ലഭിക്കാന്‍ കാത്തിരിക്കേണ്ടിവന്നത് മണിക്കൂറുകള്‍. ഗത്യന്തരമില്ലാതെ പോലീസിന്‍റെ സഹായം തേടിയതോടെയാണ് വീട്ടമ്മയ്ക്കു സ്വര്‍ണം തിരികെ ലഭിച്ചത്. കടുത്തുരുത്തിയിലാണ് സംഭവം. വീട്ടമ്മ ബാങ്കില്‍ പണയംവച്ചിരുന്ന സ്വര്‍ണം ജീവനക്കാര്‍ കൂടിയ തുകയ്ക്കു ഇതേ ബാങ്കില്‍ തന്നെ മറിച്ചു വയ്ക്കുകയായിരുന്നു. സ്വര്‍ണം കൊടുത്തില്ലെങ്കില്‍ കേസും അറസ്റ്റുമുണ്ടാകുമെന്ന നിലയിലേക്കു കാര്യങ്ങളെത്തിയതോടെ പണയംവച്ച സ്വര്‍ണം മടക്കി നല്‍കിയ ജീവനക്കാര്‍ വീട്ടമ്മയുടെ കാല് പിടിച്ചു കേസില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. പോലീസിന്‍റെ ശക്തമായ നിലപാടാണ് വീട്ടമ്മയ്ക്കു സ്വര്‍ണം തിരികെ ലഭിക്കാന്‍ സഹായിച്ചത്. […]

ചങ്ങനാശ്ശേരിയില്‍ രാത്രിയില്‍ താറാവുകളെ അജ്ഞാതര്‍ വിഷം കൊടുത്ത് കൊന്നു; 750 താറാവുകളില്‍ 100 എണ്ണം ചത്തു; ബാക്കിയുള്ളവയുടെ വില്‍പന തടഞ്ഞു; കനത്ത സാമ്പത്തിക നഷ്ടം; ജീവിതം വഴിമുട്ടി കർഷകർ

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശേരിക്കടുത്ത് തുരുത്തിയില്‍ താറാവുകളെ അജ്ഞാതര്‍ തീറ്റയില്‍ വിഷം കൊടുത്ത് കൊന്നു. 750 താറാവുകളില്‍ 100 എണ്ണം ചത്തു. ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുരുത്തി തോട്ടുങ്കല്‍ സ്വദേശി സാബുവിന്‍റെ താറാവുകളെയാണ് കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തീറ്റയില്‍ വിഷം കലര്‍ത്തി താറാവുകള്‍ക്ക് കൊടുക്കുകയായിരുന്നു. നൂറ് താറാവ് ചത്തു. ആകെയുളള 750 താറാവുകളില്‍ എത്രയെണ്ണം വിഷം കലര്‍ന്ന തീറ്റ കഴിച്ചിട്ടുണ്ടെന്നതില്‍ വ്യക്തതയുമില്ല. വെറ്റിനറി ഡോക്ടറുടെ അനുമതി ലഭിക്കുന്നതുവരെ സാബുവിനും ഒപ്പമുളളവര്‍ക്കും താറാവിനെ വില്‍ക്കാനാവില്ല. നൂറ് താറാവുകള്‍ ചത്തതിന്‍റെ സാമ്പത്തിക നഷ്ടം […]

വിദേശ ജോലി വാഗ്ദാനം ചെയ്ത് കുമ്മനം സ്വദേശിയിൽ നിന്നും പണം തട്ടി; കോഴിക്കോട് സ്വദേശി കുമരകം പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാലങ്ങാലി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ആൽബിൻ ജെയിംസ് (34) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുമ്മനം അറുപറ സ്വദേശിയായ യുവാവിന്റെ കയ്യിൽ നിന്നും കാനഡയില്‍ ഡ്രൈവിംഗ് ജോലി നല്‍കാമെന്ന് പറഞ്ഞ്‌ 2021 ലും 2022 ലുമായി മൂന്ന് ലക്ഷത്തിൽപരം രൂപ പലതവണകളിലായി വാങ്ങുകയും, യുവാവിന്റെ വിസാ ആപ്ലിക്കേഷൻ രേഖകൾ നൽകാതെയും, മേടിച്ച പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. […]

മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കുടമാളൂർ പള്ളിയിൽ ദർശന തിരുനാൾ ഫെബ്രുവരി രണ്ട് മുതൽ; വിപുലമായ ഒരുക്കങ്ങൾക്ക് തുടക്കം

സ്വന്തം ലേഖിക കുടമാളൂർ: ചങ്ങനാശ്ശേരി അതിരൂപതയിലെ ഏക മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശന തിരുനാൾ ഈ വരുന്ന ഫെബ്രുവരി മാസം രണ്ടാം തീയതി മുതൽ 12-ാം തീയതി വരെ ഭക്തി നിർഭരമായി വിപുലമായ ആഘോഷങ്ങളോടെ നടത്തും. പ്രധാന തിരുനാളിനൊരുക്കമായി ഞായറാഴ്ച്ച വൈകുന്നേരം ആറ് മണിക്ക് കേരളാ ഗവൺമെന്റ് സാംസ്കാരിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി.എൻ. വാസവൻ, വിവിധ സർക്കാർ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ജന പ്രതിനിധികൾ എന്നിവർ ഒത്തുചേരുന്ന […]

സുഹൃത്തിന്റെ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിച്ചു; വീട്ടമ്മയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റില്‍; പിടിയിലായത് ചങ്ങനാശ്ശേരി സ്വദേശികൾ

സ്വന്തം ലേഖിക ആലപ്പുഴ: വള്ളിക്കുന്നം സ്വദേശിയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ കരസ്ഥമാക്കി സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിച്ച യുവാക്കള്‍ പിടിയില്‍. കേസിലെ ഒന്നും രണ്ടും പ്രതികളായ ചങ്ങനാശ്ശേരി കങ്ങഴ മുടന്താനം മണിയന്‍കുളം വീട്ടില്‍ സിയാദ് (35), ഇയാളുടെ കൂട്ടുകാരനും അയല്‍വാസിയുമായ പദലില്‍ അബ്ദുള്‍ സലാം (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ സിയാദിന്റെ സുഹൃത്താണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. ഭര്‍ത്താവുമായുള്ള സുഹൃത്ത്ബന്ധം മുതലെടുത്താണ് ഇയാള്‍ വീട്ടമ്മയുമായി അടുപ്പത്തിലായത്. പ്രതികളും വീട്ടമ്മയുടെ ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ഇവ‌ര്‍ തമ്മില്‍ തെറ്റിപ്പിരിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ […]

കേരളത്തിലെ വിദ്യാഭ്യാസ രംഗം അടിമുടി മാറണം: ചങ്ങനാശേരി എസ്‌എച്ച്‌ സ്‌കൂളിലെ ചടങ്ങിൽ പങ്കെടുത്ത് സന്തോഷ് ജോര്‍ജ് കുളങ്ങര

സ്വന്തം ലേഖിക ചങ്ങനാശേരി: കേരളത്തിലെ വിദ്യാഭ്യാസരംഗം അടിമുടി മാറണമെന്ന് ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര. ചങ്ങനാശേരി എസ്‌എച്ച്‌ സ്‌കൂളില്‍ 1986 എസ്‌എസ്‌എല്‍സി ബാച്ച്‌ ഏര്‍പ്പെടുത്തിയ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രസീല്‍ ഗവണ്‍മെന്‍റിന്‍റെ ആരോഗ്യ ഉപദേഷ്ടാവും എസ്‌എച്ച്‌ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയുമായ ഡോ. ഷെല്‍ബികുട്ടിയെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് നെടുംപറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. കുര്യച്ചന്‍, മനോജ് അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.

സൈക്കിൾ യാത്രക്കാരായ രണ്ട് പേരെ തടഞ്ഞുനിർത്തി ആക്രമണം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശ്ശേരി സ്വദേശി

സ്വന്തം ലേഖിക ചങ്ങനാശേരി: കുപ്രസിദ്ധ ഗുണ്ട പിടിയിൽ. നിരവധി കേസ്സുകളിലെ പ്രതിയായ ചങ്ങനാശ്ശേരി മോർകുളങ്ങര ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ വിനീഷ് കുഞ്ഞുമോൻ (32) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഇന്നലെ ആനന്ദാശ്രമം റോഡിൽ വച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരായ രണ്ടു പേരെ തടഞ്ഞു നിർത്തി ആക്രമിക്കുകയും , വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങനാശ്ശേരി പോലീസിനെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പിടിയിലായ വിനീഷിന് ചങ്ങനാശ്ശേരി, ഗാന്ധി നഗർ, വാകത്താനം, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലായി 25 ഓളം […]

ചങ്ങനാശേരി ഓട്ടോറിക്ഷ സ്റ്റാന്റിൽ ഡ്രൈവർമാർ തമ്മിൽ സംഘർഷം; ഏറ്റുമുട്ടലിൽ ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു; വാഴപ്പള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശേരി ഓട്ടോറിക്ഷ സ്റ്റാന്റിൽ ഡ്രൈവർമാർ തമ്മിലുളള ഏറ്റുമുട്ടലിൽ ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴപ്പള്ളി മറ്റം ഭാഗത്ത് പളളിക്കത്തൈയ്യിൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ അനിലാണ് (ജോസഫ്.കെ – 48) ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി പോലീസ് ക്വാർട്ടേഴ്സിന് സമീപുളള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്റ്റാന്റിൽ ക്രമം തെറ്റി ഓട്ടോറിക്ഷ മുൻനിരയിലേക്ക് കയറ്റിയിട്ടതിനെ ചോദ്യം ചെയ്തുളള തർക്കമാണ് അടിപിടിയിലേക്ക് നയിച്ചത്. തർക്കത്തെ തുടർന്ന് അനിൽ തന്‍റെ ഒട്ടോയിലുണ്ടായിരുന്ന ജാക്കിയെടുത്ത് രാജുവിന്റെ […]

പെരുവയിൽ മധ്യവയസ്കയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ചേരാനല്ലൂർ സ്വദേശി വെള്ളൂർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: പെരുവയിൽ മധ്യവയസ്കയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനല്ലൂർ ചിറ്റൂർ ഭാഗത്ത് കാരിക്കാത്തറ വീട്ടിൽ ചായക്കുട്ടൻ എന്ന് വിളിക്കുന്ന ഷാജു (56) നെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന വിധവയായ സ്ത്രീയോടൊപ്പം ഒരു വർഷമായി താമസിച്ചു വരികയായിരുന്നു. ഇന്നലെ ഉച്ചയോടുകൂടി ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന പണം ഈ സ്ത്രീ എടുത്തു എന്നും പറഞ്ഞ് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ കമ്പി […]