play-sharp-fill
നോമ്പുതുറ സമയത്ത് സൈറണ്‍ മുഴക്കണം…!  ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറിയുടെ ഉത്തരവിനെ ചൊല്ലി വിവാദം; എതിര്‍പ്പുമായി ഹിന്ദു ഐക്യവേദിയും കാസയും അടക്കമുള്ളവര്‍; സൈറണ്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കാസ

നോമ്പുതുറ സമയത്ത് സൈറണ്‍ മുഴക്കണം…! ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറിയുടെ ഉത്തരവിനെ ചൊല്ലി വിവാദം; എതിര്‍പ്പുമായി ഹിന്ദു ഐക്യവേദിയും കാസയും അടക്കമുള്ളവര്‍; സൈറണ്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കാസ

സ്വന്തം ലേഖിക

കോട്ടയം: റമസാന്‍ കാലമാണിത്. നോമ്പുതുറ പരിപാടികള്‍ അടക്കം എല്ലായിടങ്ങളിലും സജീവമാകുകയും ചെയ്യാറുണ്ട്.

ഇതിനിടെയാണ് ചങ്ങനാശ്ശേരി നഗരസഭയിലും ഒരു വിവാദം ഉരുത്തിരിഞ്ഞിരിക്കുന്നത്. നോമ്പുതുറ സമയത്ത് സൈറണ്‍ മുഴക്കണമെന്ന ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറിയുടെ ഉത്തരവാണ് വിവാദത്തിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുത്തൂര്‍ പള്ളി മുസ്ലിം ജമാഅത്തിന്റെ അപേക്ഷ പ്രകാരം മാര്‍ച്ച്‌ 23 മുതല്‍ ഏപ്രില്‍ 21 വരെ റംസാന്‍ നോമ്പുതുറ സമയമായ വൈകിട്ട് 6.39ന് മുനിസിപ്പല്‍ സൈറണ്‍ മുഴക്കണമെന്നാണ് ഉത്തരവിറക്കിയത്. ഇതിനായി മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാരന്‍ ബിജുവിനെയും സൈറണ്‍ കൃത്യമായി മുഴക്കുന്നുണ്ടന്ന് ഉറപ്പ് വരുത്താന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സോണ്‍ സുന്ദറിനെയും ചുമതലപ്പെടുത്തിയാണ് നഗരസഭ സെക്രട്ടറി എല്‍.എസ്. സജി ഉത്തരവ് ഇറക്കിയത്.

സൈറണിന് തകരാര്‍ സംഭവിച്ചാല്‍ നഗരസഭ എന്‍ജിനീയറിങ് വിഭാഗ വുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം നഗരസഭ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ സെക്രട്ടറി ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതതില്‍ വിവാദവും പിന്നാലെ എത്തി.

സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ പൊതുവായ ഉത്തരവ് ഇറക്കിയിട്ടില്ല. മുന്‍കാലങ്ങളില്‍ നോമ്പുതുറ സമയത്ത് സൈറണ്‍ മുഴക്കാറുണ്ടെന്നും മുസ്ലിം ജമാഅത്തിന്റെ അപേക്ഷ പ്രകാരമാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതെന്നും നഗരസഭ സെക്രട്ടറി വിശദീകരിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല.

വിവാദം ചൂടു പിടിപ്പിച്ചു കൊണ്ട് രംഗത്തുവന്നത് ഹിന്ദു ഐക്യവേദിയും കാസയും അടക്കമുള്ളവരാണ്. ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്ത ഒരു നടപടിയാണ് നഗരസഭ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും ഉത്തരവിനെതിരെ നടപടി സ്വീകരിക്കുമെന്നും ഹിന്ദു ഐക്യവേദി പ്രതികരിച്ചു. എന്നാല്‍, ഒരുപടികൂടി കടന്നാണ കാസ രംഗത്തുവന്നത്.

ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുടെ നോമ്പുതുറ സൈറണ്‍ തടയണമെന്ന് ആവശ്യപ്പെട്ട് കാസ ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി ഫയല്‍ ചെയ്തു. കാസക്കുവേണ്ടി സി രാജേന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കാസ സംസ്ഥാന അധ്യക്ഷന്‍ കെവിന്‍ പീറ്ററിന് വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.