Spread the love

ഹൈദരാബാദ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം.ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത കൊല്‍ക്കത്ത സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയതിനൊപ്പം പ്ലേ ഓഫിലെത്താനുള്ള സാധ്യത നിലനിര്‍ത്തുകയും ചെയ്തു.

video
play-sharp-fill

ഹൈദരാബാദ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊല്‍ക്കത്ത അര്‍ധസെഞ്ചുറി നേടിയ അംഗ്രിഷ് രഘുവംശിയുടെയും ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയുടെയും ഫിൻ അലന്‍റെയും ബാറ്റിംഗ് മികവില്‍ 19 ഓവറില്‍ ലക്ഷ്യത്തിലെത്തി.

47 പന്തില്‍ 59 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. രഹാനെ 36 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ ഫിന്‍ അലന്‍ 13 പന്തില്‍ 29 റണ്‍സടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 പന്തില്‍ 22 റണ്‍സുമായി റിങ്കു സിംഗും രണ്ട് റണ്‍സുമായി കാമറൂണ്‍ ഗ്രീനും പുറത്താകാതെ നിന്നു. ജയിച്ചിരുന്നെങ്കില്‍ 14 പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്താമായിരുന്ന ഹൈദരാബാദ് തോല്‍വിയോടെ നാലാം സ്ഥാനത്ത് തുടരുമ്പോള്‍ ജയത്തോടെ 7 പോയിന്‍റുമായി കൊല്‍ക്കത്ത എട്ടാം സ്ഥാനത്താണ്