Spread the love

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ട് വലിയ അപകടം ഒഴിവായി.

video
play-sharp-fill

താനൂർ ജീലാനി എന്ന ബോട്ടാണ് കപ്പലിനടിയില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അൻപതോളം മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

‘എൻ എസ് എസ് വിശാഖപട്ടണം’ എന്ന കപ്പലിനടിയിലേക്കാണ് ബോട്ട് ചെന്ന് കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം ശ്രദ്ധയില്‍പ്പെട്ട ‘അല്‍ ബുഹാരി’ എന്ന ബോട്ടിലെ തൊഴിലാളികള്‍ ഉടൻ തന്നെ ഇടപെടുകയും അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തു.
അപകടത്തെത്തുടർന്ന് ബോട്ടാകെ കേടുപാടുകള്‍ സംഭവിച്ചതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു.