Spread the love

മദ്രാസ്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മദ്രാസിന് കീഴില്‍ ജോലി നേടാന്‍ അവസരം. സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

video
play-sharp-fill

ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ മെയ് 11ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- മദ്രാസില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്. ആകെ ഒഴിവുകള്‍ 01.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.

യോഗ്യത

അംഗീകൃത സ്ഥാപനത്തിന് കീഴിലായി കമ്പ്യൂട്ടര്‍ സയന്‍സ് OR കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ബിരുദം നേടിയിരിക്കണം.

അല്ലെങ്കില്‍ നോണ്‍-എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദമോ വേണം.

അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

ഗവേഷണ കേന്ദ്രങ്ങളില്‍ മുന്‍പരിചയം അഭികാമ്യം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 45500 രൂപ ശമ്പളമായി ലഭിക്കും.

തിരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തിയാണ് തിരഞ്ഞെടുപ്പ്. ഏത് മോഡ് വേണമെന്ന് അപേക്ഷ അവസാനിച്ച്‌ കഴിഞ്ഞ് സ്ഥാപനം അറിയിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ഐഐടി മദ്രാസിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അവസാന തീയതി മെയ് 11 ആണ്. പ്രായപരിധി, അപേക്ഷ ഫീസ്, സ്ഥാപനവുമായി ബന്ധപ്പെടാനുള്ള രീതി എന്നിവ അപേക്ഷ പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.

വെബ്‌സൈറ്റ്: https://www.iitm.ac.in/