കോട്ടയം ചങ്ങനാശ്ശേരിയിൽ വൻ നിരോധിത പുകയില ഉൽപ്പന്ന വേട്ട; രണ്ട് പേർ അറസ്റ്റിൽ; 36000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പനങ്ങൾ പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
ചങ്ങനാശേരി: കോട്ടയം ചങ്ങനാശ്ശേരിയിൽ പോലീസിൻ്റെ വൻ നിരോധിത പുകയില ഉത്പന്ന വേട്ട .
രണ്ട് പേർ അറസ്റ്റിൽ. ചങ്ങനാശേരി ഫാത്തിമപുരം പുത്തൻപീടികയിൽ വീട്ടിൽ അനീഷ് മകൻ മുഹമ്മദ് സാനിദ് (23),
തിരുവല്ല കോതേക്കാട്ടു ചിറ ആലുംത്തുരുത്തി വീട്ടിൽ രാജൻ മകൻ രതീഷ് കുമാർ (39) എന്നിവരാണ് അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരിൽ നിന്ന് 32 ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന 36000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
‘
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി പോലീസും ലഹരി വിരുദ്ധ സേനയും ചേർന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
ചങ്ങനാശ്ശേരി ഡിവൈഎസ്പി സനൽ കുമാർ, എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.
Third Eye News Live
0