Spread the love

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, പൂർണ്ണ വിജയപ്രതീക്ഷയില്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി കെ പി സി സി നേതൃത്വം.

video
play-sharp-fill

തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് ഇതിനോടകം തന്നെ പന്തല്‍ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. വോട്ടെണ്ണല്‍ ദിനത്തില്‍ പ്രവർത്തകർക്കും പൊതുജനങ്ങള്‍ക്കുമായി വിതരണം ചെയ്യാൻ വൻതോതില്‍ ലഡുവിനും പാല്‍പ്പായസത്തിനും ഓർഡർ നല്‍കിക്കഴിഞ്ഞതായും യു ഡി എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

എക്സിറ്റ് പോള്‍ ഫലങ്ങളും താഴേത്തട്ടില്‍ നിന്നുള്ള റിപ്പോർട്ടുകളും അനുകൂലമാണെന്ന വിലയിരുത്തലിലാണ് വൻ ആഘോഷത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. 10 വർഷങ്ങള്‍ക്കിപ്പുറം കേരള ഭരണം പിടിക്കുമെന്ന് ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സിറ്റ്പോളുകളും കേരളത്തില്‍ യു ഡി എഫ് ഭരണത്തിലേറുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ നാളെ രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.

പത്ത് മണിയോടെ കേരളം ആര് ഭരിക്കുമെന്ന വ്യക്തമായ ട്രെൻഡ് ലഭ്യമായേക്കും.