തിരുവല്ലയില്‍ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഞാലിയാകുഴി സ്വദേശിനി മരിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ 24കാരി മരിച്ചു.

ഞാലിയാകുഴി മംഗലത്തു സലീം കുമാറിന്‍റെ മകള്‍ ആര്യ(24) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ലയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം ഉണ്ടായത്. ഫീല്‍ഡ് വര്‍ക്കിന് സഹപ്രവര്‍ത്തകന്‍റെയൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് ആര്യ കുഴഞ്ഞുവീണത്.

റോഡിലേക്ക് തലയിടിച്ച്‌ വീണ് ഗുരുതരമായി പരിക്കേറ്റ ആര്യയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.