ചങ്ങനാശ്ശേരി മുൻ അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

ചങ്ങനാശ്ശേരി മുൻ അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : അന്തരിച്ച മുൻ ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പൗവ്വത്തിലിൻ്റെ സംസ്ക്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച നടക്കും.

മന്ത്രി വി.എൻ.വാസവനും, മുഖ്യമന്ത്രിയുമായി നടത്തിയ ആശയ വിനിമയത്തിന് പിന്നാലെയാണ് തീരുമാനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ മന്ത്രി വി.എൻ.വാസവൻ മാർ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

രണ്ടു ഘട്ടങ്ങളായി നടക്കുന്ന സംസ്ക്കാര ചടങ്ങുകൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മേജര്‍ ആര്‍ച്ചുബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മൃതസംസ്കാര ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കും.

സംസ്ക്കാര ശുശ്രൂഷകളുടെ ഭാഗമായി ചെത്തിപ്പുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം മാർച്ച് 21ന് അരമന ചാപ്പലിൽ എത്തിക്കും. അവിടെ വിശുദ്ധ കുർബാനയും സംസ്കാരകർമ്മങ്ങളുടെ ഒന്നാം ഘട്ടവും നടക്കും.

തുടർന്ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ കൊണ്ടുവരികയും അവിടെ പൊതുദർശനത്തിന് വയ്ക്കുകയും ചെയ്യും. തുടർന്ന് സംസ്കാരകർമ്മങ്ങളുടെ രണ്ടാം ഘട്ടം ബുധനാഴ്ച രാവിലെ 9. 30 ന് ആരംഭിക്കും .10 മണിക്ക് വിശുദ്ധ കുർബാനയെ തുടർന്ന് നഗരി കാണിക്കലിന് ശേഷം ഭൗതികശരീരം സംസ്കരിക്കും.

Tags :