കോട്ടയം മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 60 വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

സ്വന്തം ലേഖകൻ മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമേലി മുക്കട പോസ്റ്റിൽ കിഴക്കേക്കര വീട്ടിൽ ജോയ് മകൻ അരുണിനാണ് ( കുഞ്ഞൻ) ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ജി പി ജയകൃഷ്ണൻ ശിക്ഷ വിധിച്ചത്. പ്രതി പിഴ തുക അടയ്ക്കാത്ത പക്ഷം ഒന്നര വർഷം തടവ് കൂടുതൽ അനുഭവിക്കേണ്ടി വരും. പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായതിനെ തുടർന്നാണ് മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മണിമല […]

കോട്ടയത്ത് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം: ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ; പിടിയിലായത് ചിറക്കടവ് സ്വദേശി

സ്വന്തം ലേഖിക കോട്ടയം: ജനറൽ ആശുപത്രിയുടെ മുൻവശം വച്ച് ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല എസ് ആർ വി ജംഗ്ഷൻ ഭാഗത്ത് ഇടശ്ശേരിൽ വീട്ടിൽ അരുൺകുമാർ മകൻ അനീഷ് (38) തെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്നാം തീയതി ഉച്ചയോടു കൂടി കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കൂട്ടിക്കൽ സ്വദേശിനിയായ സുജാതയെയും ഇവരുടെ സഹോദരി സാലിയെയും റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഇയാളുടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ […]

മണ്ഡലകാലം പ്രമാണിച്ച് എരുമേലിയില്‍ സ്‌പെഷ്യല്‍ പൊലീസ് ആയി ഡ്യൂട്ടി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം

സ്വന്തം ലേഖകന്‍ പത്തനംതിട്ട: മണ്ഡലകാലം പ്രമാണിച്ച് എരുമേലിയില്‍ സ്‌പെഷ്യല്‍ പൊലീസ് ആയി ഡ്യൂട്ടി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം. പ്രായപൂര്‍ത്തി ആയവര്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസുമായി ബന്ധപെടുക. എന്‍സിസി/എന്‍എസ്എസ്/എസ്പിസി/ എക്‌സ് സര്‍വീസ് പ്രവൃത്തി പരിചയം ഉള്ളവര്‍ക്കു മുന്‍ഗണന. ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍- 04828 222222

കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിന് ശേഷം കമ്പിവടി കൊണ്ട് അക്രമം; തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി: യുവാക്കളെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി അറസ്റ്റില്‍. തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി പോലീസിന്റെ പിടിയിലായി . പായിപ്പാട് നാലുകോടി പോന്നുചിറ ഭാഗത്ത് കരുകതറ വീട്ടില്‍ രാജു മകന്‍ രാഹുല്‍ കെ.ആര്‍ (24) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി ചേര്‍ന്ന് ആരമലക്കുന്ന് ഭാഗത്ത് നില്‍ക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിന് ശേഷം കയ്യില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ എല്ലാവരും ഒളിവില്‍ പോയിരുന്നു. […]

ട്രാഫിക് ബോധവല്‍ക്കരണവും യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിനും; സന്ദേശവുമായി ജനമൈത്രി പോലീസും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: ജനമൈത്രി പോലീസും, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഏറ്റുമാനൂര്‍ യൂണിറ്റും സംയുക്തമായി ഏറ്റുമാനൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ ട്രാഫിക് ബോധവല്‍ക്കരണവും, ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക സിനി മോള്‍.ടി അധ്യക്ഷ വഹിച്ചു. ഏറ്റുമാനൂര്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രക്ഷോഭ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍. പ്രതീഷ് നിര്‍വഹിച്ചു.ബോധവല്‍കരണ ക്ലാസ്സ് എഎസ്‌ഐ ഷാജി മോന്‍ നയിച്ചു. കെഎച്ച്ആര്‍എ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍, ജനമൈത്രി […]

ചങ്ങനാശ്ശേരി കൃഷിഭവന്റെ കീഴിൽ ഉലക്കത്താനം പാടശേഖരത്തിൽ മടവീണു; 50 ഏക്കറോളം വരുന്ന കൃഷിയിടത്തിടത്തിലാണ് മടവീഴ്ച ഉണ്ടായത്

ചങ്ങനാശ്ശേരി: കൃഷിഭവന്റെ കീഴിൽ ഉലക്കത്താനം പാടശേഖരത്തിൽ മടവീണു. 12 കർഷകരുടെ ഏകദേശം 50 ഏക്കറോളം വരുന്ന കൃഷിയിടത്തിലാണ് മടവീഴ്ച ഉണ്ടായത്. രണ്ടു ലക്ഷം രൂപയോളം മുടക്കി തിങ്ങി നിറഞ്ഞ പോള നീക്കം ചെയ്ത് കൃഷിക്കായി ഭൂമി ഒരുക്കി വെള്ളം വറ്റിച്ചു കഴിഞ്ഞതിനു ശേഷമാണ് മടവീഴ്ച ഉണ്ടായത്. പോള തിങ്ങി നിറഞ്ഞതു കാരണം ഈ വർഷം കൃഷി ചെയ്യാൻ മടിച്ചിരുന്ന കർഷകർക്ക് ഇപ്പോൾ ഭാരിച്ച അധിക ചെലവാണ് ഉണ്ടായിരിക്കുന്നത്. പാടത്തെ കൽക്കെട്ടുകൾ പലയിടത്തും പൊളിഞ്ഞു കിടക്കുകയാണ്. നിരന്തരമായി കൃഷിക്കാർ ആവശ്യപ്പെടുന്നതാണ് പുറംണ്ട് ബലപ്പെടുത്തണം എന്നുള്ളത്. നിരവധി […]

ചങ്ങനാശേരിയിലെ ജ്യൂസ് കടയില്‍ നിന്നും ലഹരിമരുന്ന് പിടിച്ചതായി റിപ്പോര്‍ട്ട്;ലഹരിമരുന്ന് വില്പന പ്രധാനമായും വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചെന്ന് എക്‌സൈസ്…

ചങ്ങനാശേരി : നഗരത്തിലെ പ്രധാന ജ്യൂസ് സ്ട്രീറ്റില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടിട്ടില്ല. ജ്യൂസ് വ്യാപാര കേന്ദ്രത്തില്‍ ലഹരിമരുന്ന് കച്ചവടം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആഴ്ച്ചകളായുള്ള നിരീക്ഷണത്തിനു ശേഷം പരിശോധന നടത്തിയത്. സംഭവത്തെ തുടര്‍ന്ന് കട അടച്ച് പൂട്ടാന്‍ ബില്‍ഡിംഗ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.എന്നാൽ കടയുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവന്നിട്ടില്ല.നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിമാഫിയ സംഘങ്ങൾ സജീവമാകുന്നു എന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് എക്‌സൈസ് നഗരത്തിലും പരിസരത്തും നിരീക്ഷണം ശക്തമാക്കിയിരുന്നു.

ആളൊരുങ്ങി, അരങ്ങൊരുങ്ങി..! പുതുവൽസരത്തേ വരവേൽക്കാൻ കോട്ടയവും ഒരുങ്ങി; തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം തിരുനക്കര മൈതാനത്ത്; ഡിസംബര്‍31ന് വൈകിട്ട് 6 മുതല്‍ രാത്രി 12 മണിവരെ ആഘോഷങ്ങളുടെ പെരുമഴ; ഏഷ്യാനെറ്റ് കോമഡിഷോ ടീം, ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, നാടൻപാട്ട്, വെടിക്കെട്ട്; തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; പ്രവേശനം സൗജന്യം !!

സ്വന്തം ലേഖകന്‍ കോട്ടയം: തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2022 ഡിസംബര്‍ 31ന് തിരുനക്കര മൈതാനത്ത് നടക്കും. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ അരങ്ങൊരുങ്ങിയത്. മൂവാറ്റുപുഴ ഭൈരവി ഓര്‍ക്കസ്ട്രയുടെ ഗാനമേള, സിനിമാ താരം രഞ്ജു ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ഏഷ്യാനെറ്റ് ഫെയിം കൂത്താട്ടുകുളം പോള്‍സണും ടീമും അവതരിപ്പിക്കുന്ന കോമഡി ഷോ, ഫ്‌ളവേഴ്‌സ് ടിവി ഫെയിം ജിജോ ആലപ്പുഴയുടെ സിനിമാറ്റിക് ഡാന്‍സ്, ഏഷ്യാനെറ്റ് കോമഡി ഷോ, കോട്ടയം കോമഡിഷോ […]

തന്റെ വിവാഹം മുടക്കുന്നുവെന്ന ധാരണയിൽ അയൽവാസികളായ അച്ഛനെയും മകളെയും കൊലപ്പെടുത്താൻ ശ്രമം;യുവാവിനെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു.

അയൽവാസികളായ അച്ചനെയും മകളെയും അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പന്ത്രണ്ടാംകുഴി ഭാഗത്ത് പുതുപറമ്പില്‍ വിട്ടിൽ ഉണ്ണിയെന്നു വിളിക്കുന്ന ശ്യാം പി. ശശിന്ദ്രൻ (34)എന്നയാളാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കല്ല്യണം മുടക്കുന്നത് അയൽവാസികളായ ഇവരാണെന്ന് ആരോപിച്ചാണ് പ്രതി അച്ചനെയും മകളെയും അക്രമിച്ചത്. രാവിലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് ഇറങ്ങിയ യുവതിയെ പന്ത്രണ്ടാംകുഴി ഭാഗത്തുവെച്ച് ശ്യാം അക്രമിക്കുകയായിരുന്നു, ഇതുകണ്ട് തടസ്സം പിടിക്കാനെത്തിയ യുവതിയുടെ പിതാവിനെയും ഇയാള്‍ ആക്രമിച്ചു. യുവാവിന്റെ മരക്കമ്പ്ക്കൊണ്ടുള്ള അക്രമണത്തിൽ പരിക്കുപറ്റിയ ഇരുവരെയും കോട്ടയം […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും ശിക്ഷ. 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് സ്വദേശി അമൽ കെ.നാരായണനാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി 43 വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷയും വിധിച്ചത്. ചങ്ങനാശേരി ഫാസ്റ്റ് ക്ലാസ് സ്‌പെഷ്യൽ ജഡ്ജി പി.ജയേഷാണ് വിധി പ്രഖ്യാപിച്ചത്. ഇരയ്ക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി. ചിങ്ങവനം പൊലീസിൽ രജിസ്റ്റർ ചെയ്ത […]