play-sharp-fill

കുനിയില്‍ ഇരട്ടക്കൊലപാതകം: 12 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; അരലക്ഷം വീതം പിഴ; വിധി പ്രസ്താവിച്ചത് മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി

സ്വന്തം ലേഖിക മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ പന്ത്രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. അൻപതിനായിരം രൂപ വീതം പിഴയും ഒടുക്കണം. കേസില്‍ ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ അബ്ദുല്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ […]

കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്; പിഴ തുക അടയ്ക്കാന്‍ രണ്ട് മാസം സാവകാശം നല്‍കി ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: ബ്രഹ്മപുരം തീപ്പിടുത്തത്തെ തുടര്‍ന്ന് നൂറ് കോടി രൂപ രൂപ കൊച്ചി കോര്‍പ്പറേഷന് പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി രണ്ട് മാസത്തേക്ക് സാവകാശം നല്‍കി. കോര്‍പ്പറേഷന്‍റെ ആവശ്യം പരിഗണിച്ചാണ് പിഴ തുക അടയ്ക്കാന്‍ രണ്ട് മാസത്തെ കാലാവധി നീട്ടി നല്‍കിയത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകുന്നതോടെ കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്ന് കോടതി നിരീക്ഷിച്ചു. തീപ്പിടുത്തതിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ വീഴ്ചകള്‍ ബോദ്ധ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍, കൊച്ചി കോര്‍പ്പറേഷന് നൂറ് കോടി […]

സിദ്ദിഖ് കാപ്പന്‍ പ്രതിയായ ഇഡി കേസ് വിചാരണ യുപിയില്‍ തന്നെ; കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനടക്കം പ്രതിയായി ഇ.ഡിയെടുത്ത കേസ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ ഒന്നാം പ്രതിയായ റൗസ് ഷെരീഫിന്റെ ഹര്‍ജിയാണ് ജ. വി.രാമസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ബഞ്ച് തള്ളിയത്. കേസിലെ സാക്ഷികളടക്കമുള്ളത് കേരളത്തിലാണെന്നും അതിനാല്‍ കേസ് കേരളത്തിലേക്ക് മാറ്റണമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് കേസില്‍ ഇ.ഡിയ്‌ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായി ഒരു കാരണവശാലും കേസ് കേരളത്തിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നും ഇഡി കോടതിയെ അറിയിക്കുകയായിരുന്നു.

മൊബൈല്‍ ശരിയായി നന്നാക്കിയില്ലെന്ന് വിദ്യാര്‍ത്ഥി; ‘പോയി കേസ് കൊട്’ എന്ന് കടയുടമ; ഒടുവില്‍ ചങ്ങനാശേരി സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധി

സ്വന്തം ലേഖിക മലപ്പുറം: മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേ നന്നാക്കി നല്‍കാത്തതിന് മൊബൈല്‍ കടയുടമ വിദ്യാര്‍ഥിക്ക് 9,200 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധി. ചങ്ങനാശേരി എന്‍എസ്‌എസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും പറപ്പൂര്‍ കുളത്തിങ്ങല്‍ സ്വദേശിയുമായ പങ്ങിണിക്കാട്ട് റഹീസിനാണ് നഷ്ട പരിഹാരം ലഭിച്ചത്. ഡിസ്‌പ്ലേ തകരാറിലായ മൊബൈല്‍ നന്നാക്കാനായി തിരൂരിലെ ഒരു കടയില്‍ റഹീസ് ഏല്‍പിച്ചിരുന്നു. ഫോണ്‍ നന്നാക്കാനായി 2,200 രൂപയും കടയുടമ ഈടാക്കി. പുതിയ ഡിസ്‌പ്ലേയ്ക്ക് വാറന്റിയുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ മാറ്റിയ ശേഷവും ഡിസ്പ്ലേ ശരിയാകാത്തതിനാല്‍ വീണ്ടും […]

മധു വധക്കേസ്; മേല്‍ക്കോടതിയെ സമീപിക്കാന്‍ മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കില്‍ എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. അപ്പീല്‍ പോയാല്‍ സര്‍ക്കാര്‍ വേണ്ട സഹായം നല്‍കും. കേസില്‍ നല്ല രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളും ആക്ഷേപങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേസില്‍ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികള്‍ക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്ന് മധുവിന്റെ കുടുംബം പരാതിപ്പെട്ടിരുന്നു. മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് എസ്‌സി, എസ്‌ടി കോടതി വിധിയില്‍ മധുവിന് നീതി ലഭിച്ചില്ലെന്ന് […]

ആള്‍ക്കൂട്ട കൊലയുടെ അഞ്ച് വര്‍ഷം…..! അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്; കനത്ത സുരക്ഷയില്‍ മണ്ണാര്‍ക്കാട് കോടതി; കേസില്‍ 16 പേർ പ്രതികള്‍

സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഇന്ന് വിധി പറയും. മണ്ണാര്‍ക്കാട് എസ്‌സി- എസ്ടി കോടതിയാണ് കേസില്‍ വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിനൊടുവിലാണ് വിധി പറയാന്‍ ഒരുങ്ങുന്നത്. കനത്ത സുരക്ഷയിലാണ് മണ്ണാര്‍ക്കാട് കോടതി പരിസരം. അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയാന്‍ ഒരുങ്ങുന്നത്. ഒറ്റപ്പെടുത്തലുകളും ഭീഷണികളും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ മധുവിന്റെ കുടുംബം നടത്തിയ പോരാട്ടമാണ് വിധിയിലേക്കെത്തുന്നത്. കേസില്‍ 16 പേരാണ് പ്രതികള്‍. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ […]

അരിക്കൊമ്പനെ മയക്കുവെടിവച്ച്‌ പിടികൂടണോ….? തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് എത്തും; ചിന്നക്കനാല്‍ സന്ദര്‍ശിച്ച്‌ നാട്ടുകാരില്‍ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കും

സ്വന്തം ലേഖിക ഇടുക്കി: ചിന്നക്കനാല്‍, ശാന്തന്‍പാറ ഭാഗത്ത് ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച്‌ പിടികൂടണോ എന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് എത്തും. ചിന്നക്കനാല്‍ സന്ദര്‍ശിച്ച്‌ വിദഗ്ധ സമിതി കാട്ടാനശല്യത്തെക്കുറിച്ച്‌ നാട്ടുകാരില്‍ നിന്ന് നേരിട്ട് വിവരങ്ങളും ശേഖരിക്കും. അതിനായി ചിന്നക്കനാല്‍, സിങ്കുകണ്ടം, 301 കോളനി, പന്നിയാര്‍ എസ്റ്റേറ്റ് എന്നിവിടങ്ങള്‍ സമിതി സന്ദര്‍ശിച്ചേക്കും. ദേവികുളത്തോ മൂന്നാറിലോ സിറ്റിങ്ങിനും സാധ്യതയുണ്ട്. അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. കേസ് ഉടനടി പരിഗണിക്കാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കണം. അടിയന്തരമായി പരിഗണിച്ചതില്‍ […]

സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തി; ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കണ്ടതോടെ പ്രകോപിതയായി; കോടതി മുറിയില്‍ കയറി തല്ലി ഭാര്യ

സ്വന്തം ലേഖിക തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയ്ക്ക് കോടതിയില്‍ വച്ച്‌ ഭാര്യയുടെ മര്‍ദ്ദനം. കാട്ടാക്കട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവും കൂട്ടുപ്രതിയായ സ്ത്രീയും കോടതിയില്‍ എത്തിയത്. ഈ സമയം കോടതിയില്‍ എത്തിയ ഭാര്യ ഇരുവരെയും ഒരുമിച്ച്‌ കണ്ടു. ഇതില്‍ പ്രകോപിതയായ അവര്‍ കോടതി ഓഫീസ് മുറിയില്‍ കയറി ഭര്‍ത്താവിനെ തല്ലുകയായിരുന്നു. ഇന്ന് കോടതി നടപടി ആരംഭിച്ച്‌ മിനിട്ടുകള്‍ക്കകമായിരുന്നു ഈ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ കോടതി നടപടികള്‍ തടസപ്പെട്ടു. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഇരുവരെയും പൊലീസ് […]

പ്രണയം നിരസിച്ചതിൻ്റെ പേരിൽ സൂര്യഗായത്രിയെ കുത്തിക്കൊന്നത് മാതാപിതാക്കളുടെ മുൻപിൽവെച്ച്;പ്രതി അരുൺ കുറ്റക്കാരൻ;ശിക്ഷ വിധി നാളെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സൂര്യഗായത്രിയെ പേയാട് സ്വദേശി അരുണ്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നെന്നാണ് കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, വീട് അതിക്രമിച്ചുകയറല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു. വിവാഹാഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ കൺമുൻപിൽ വച്ചായിരുന്നു ആക്രമണം. ഇരുപതുകാരിയായ സൂര്യഗായത്രിയെ മാതാപിതാക്കളുടെ കണ്‍മുന്നിലിട്ട് 33 […]

ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാവിനെ കഠിനതടവിന് ശിക്ഷ വിധിച്ച് കോടതി; അഞ്ചു വർഷത്തോളം ജനൽ കമ്പിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നും യുവതിയുടെ പരാതി

സ്വന്തം ലേഖകൻ മലപ്പുറം: ഭാര്യയെ അതിക്രൂരമായി ബലാൽസംഗം ചെയ്ത ഭർത്താവിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മൽ മുഹമ്മദ് റിയാസ് (36)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഭർതൃപിതാവ് അബ്ദു (63), മൂന്നാം പ്രതി ഭർതൃമാതാവ് നസീറ (42) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 2005 മാർച്ച് 15നായിരുന്നു […]