മധു വധക്കേസ്; മേല്‍ക്കോടതിയെ സമീപിക്കാന്‍ മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍
സ്വന്തം ലേഖിക
പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കില്‍ എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.
അപ്പീല്‍ പോയാല്‍ സര്‍ക്കാര്‍ വേണ്ട സഹായം നല്‍കും. കേസില്‍ നല്ല രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളും ആക്ഷേപങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേസില്‍ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികള്‍ക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്ന് മധുവിന്റെ കുടുംബം പരാതിപ്പെട്ടിരുന്നു. മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് എസ്‌സി, എസ്‌ടി കോടതി വിധിയില്‍ മധുവിന് നീതി ലഭിച്ചില്ലെന്ന് സഹോദരി സരസു പറഞ്ഞു.
കോടതിക്ക് നടന്നതൊന്നും മനസിലായില്ല, ശിക്ഷ കുറഞ്ഞതില്‍ മേല്‍ക്കോടതിയെ സമീപിക്കും. ആദിവാസികള്‍ക്കായുള്ള കോടതി തങ്ങള്‍ക്ക് നീതി നല്‍കിയില്ലെന്നും വിചാരണ വൈകിയത് പ്രതികള്‍ക്ക് അനുകൂലമായെന്നും സരസു പറഞ്ഞു.
പ്രതികള്‍ക്ക് കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിക്കാത്ത കോടതി വാദികള്‍ക്കൊപ്പമായിരുന്നില്ലെന്നും സരസു പറഞ്ഞു. കേസിനെ പ്രതികള്‍ അട്ടിമറിച്ചു. നാല് വര്‍ഷം ആരും ഒപ്പമുണ്ടായിരുന്നില്ല. ആ സമയം പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ സാക്ഷികളെ സ്വാധീനിക്കാനടക്കം സാധിച്ചുവെന്നും നീതിയ്ക്കായി മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.