50 ലക്ഷത്തിന്റെ വൈദ്യുതി കമ്പി മോഷ്ടിച്ച കേസ്; ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറി എല്‍.സുഗതകുമാര്‍ ഒന്നാം പ്രതി
ആലപ്പുഴ: തൃശൂരില്‍ നടന്ന 50 ലക്ഷത്തിന്റെ വൈദ്യുതി കമ്പി കവര്‍ച്ചാ കേസില്‍ ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറി എല്‍.സുഗതകുമാര്‍ ഒന്നാം പ്രതി. തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിംഗില്‍ അസി.സെക്രട്ടറിയായി സുഗതകുമാര്‍ ജോലി ചെയ്ത കാലത്തെ കേസാണിത്. 2020 ഏപ്രില്‍ 24ന് മുൻ അസി. സെക്രട്ടറി സി.ജെ ജോമോൻ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തൃശൂരിലെ പറവട്ടാനിയിലുള്ള കോര്‍പ്പറേഷന്റെ വൈദ്യുതി സെക്ഷന്റെ കീഴിലുള്ള സെൻട്രല്‍ ഇലക്‌ട്രിക് സ്റ്റോറില്‍ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന 11,043 കിലോ കേബിളാണ് മോഷണം പോയത്. 2018 മേയ് 21നും 2020 […]