ദേശീയ പാതകളിലെ ടോള്‍പ്ലാസകളില്‍ സമ്പൂര്‍ണ്ണ ഫാസ് ടാഗ് സംവിധാനം വരുന്നു; ഫാസ് ടാഗില്ലാതെ ഹൈവേയില്‍ പ്രവേശിച്ചാല്‍ ടോള്‍തുകയുടെ ഇരട്ടി പിഴയൊടുക്കണം; വാഹന ഉടമകള്‍ ആശങ്കയില്‍; ഫാസ് ടാഗ്- അറിയേണ്ടതെല്ലാം

സ്വന്തം ലേഖകന്‍ കോട്ടയം: ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ സമ്പൂര്‍ണ ഫാസ് ടാഗ് സംവിധാനം നിലവില്‍ വരുന്നു. ഏത് ടോള്‍ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനം അഥവാ വാഹനങ്ങളില്‍ പതിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്‌സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണ് ഫാസ് ടാഗ്. നിലവില്‍ എന്‍എച്ച്എഐയുടെ 615-ഓളം ടോള്‍ പ്ലാസകളും കൂടാതെ 100 ദേശീയ ടോള്‍ പ്ലാസകളും ടോള്‍ ശേഖരണത്തിനായി ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നുണ്ട്. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഫാസ് ടാഗ് പതിച്ച വാഹനം കടന്നു പോകുമ്പോള്‍ ടോള്‍ ഓട്ടോമാറ്റിക്ക് ആയി ശേഖരിക്കപ്പെടുന്നു. വാഹനം നിര്‍ത്തി […]

ഒരു സൂപ്പർ താരത്തിനും ഇളവ് നൽകില്ല, ദൃശ്യം 2 തീയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല : നിലപാട് കടുപ്പിച്ച് ഫിലിം ചേംബർ

സ്വന്തം ലേഖകൻ കൊച്ചി: മോഹൻലാലിന്റെ ഏറ്റവും ചിത്രമായ ദൃശ്യം 2 തീയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ. ചിത്രം ഒടിടി റിലീസായി ആദ്യം എത്തുന്നത്. ഒടിടി റിലീസായിൽ പിന്നീട് ഒരു തീയറ്ററിലും പ്രദർശിപ്പിക്കില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കി.ദൃശ്യം2 ഒടിടി റിലീസിന് ശേഷം തീയറ്ററുകളിലെത്തുമെന്ന വാർത്തകൾക്കിടെയാണ് ഫിലിം ചേംബർ നിലപാട് കടുപ്പിച്ചത്. നിലവിൽ തീയറ്ററിൽ റിലീസ് ചെയ്തശേഷം ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്നും വിജയകുമാർ വ്യക്തമാക്കിയിരിക്കുന്നത്.ഇത്തരത്തിലൊരു കീഴ്‌വഴക്കം നിലവിലില്ല. ഒരു സൂപ്പർ താരത്തിനും സൂപ്പർ നിർമാതാവിനും ഇളവ് നൽകാനാകില്ല. അങ്ങനെ […]

പെരുന്ന ബസ് സ്റ്റാന്‍ഡില്‍ അരങ്ങേറിയത് ഉള്ള് പൊള്ളുന്ന ക്രൂരത; ബസ് ജീവനക്കാരന്‍ മനോദൗര്‍ബല്യമുള്ള ആളുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ചു; മനോദൗര്‍ബല്യമുള്ളയാള്‍ ഒരു കാലത്തെ ബസ് മുതലാളി

സ്വന്തം ലേഖകന്‍ ചങ്ങനാശേരി: ബസ് ജീവനക്കാരന്‍ മാനസിക രോഗിയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ചു. കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത് പെരുന്ന രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലായിരുന്നു. മാനസിക സ്ഥിരത നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശിയായ സ്റ്റാന്‍ലിയുടെ ദേഹത്താണ് ബസ് ജീവനക്കാരന്‍ ചൂട് വെള്ളമൊഴിച്ചത്. ചങ്ങനാശേരി കവിയൂര്‍ റൂട്ടില്‍ ഓടുന്ന ബസിലെ ജീവനക്കാരനാണ് സ്റ്റാന്‍ലിയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചത്. ചങ്ങനാശ്ശേരിയിലെ ബസ് സ്റ്റാന്‍ഡുകളില്‍ സ്ഥിരം സാന്നിധ്യമാണ് സ്റ്റാന്‍ലി. രോഗത്തിന്റെ ഭാഗമായി ആരെയും ഉപദ്രവിച്ചതായോ മറ്റ് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായോ ഇത് വരെ അറിവില്ല എന്നാണ് സ്റ്റാന്‍ഡിലുള്ളവര്‍ […]

ഭാഗ്യം തേടി പേര് മാറ്റാനൊരുങ്ങി കിങ്‌സ് ഇലവൻ പഞ്ചാബ് ; പുതിയ പേര് പഞ്ചാബ് കിങ്‌സ് : ഐ.പി.എൽ താരലേലത്തിന് മുൻപ് പുതിയ പേര് പ്രഖ്യാപിക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ഭാഗ്യം തേടി പേര് മാറ്റാനൊരുങ്ങി കിങ്‌സ് ഇലവൻ പഞ്ചാബ്. 2021 ഐ.പി.എൽ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ പുതിയ പേര് പഞ്ചാബ് കിങ്‌സ് എന്നാവും. ഐപിഎല്ലിൽ രണ്ട് ടീമുകളാണ് ഇതിന് മുൻപ് പേര് മാറ്റിയത്. ഡൽഹി ഡെയർഡെവിൾസ് എന്നത് ഡൽഹി ക്യാപിറ്റൽ ആയപ്പോൾ, റൈസിങ് പൂനെ സൂപ്പർജയന്റ്‌സ്, റൈസിങ് പൂനെ സൂപ്പർജയന്റ് എന്നാക്കി ഒടുവിലത്തെ എസ് മാറ്റുകയായിരുന്നു. ഏതാനും നാളുകളായി പേര് മാറ്റ ചർച്ചകൾ പഞ്ചാബ് ടീമിൽ സജീവമായിരുന്നു. ഐപിഎൽ താര ലേലത്തിന് മുൻപ് പുതിയ […]

കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ സീറ്റില്‍ പകരക്കാരനായി സമദാനിയോ?; ഭാഷാ പരിജ്ഞാനം ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍; പാണക്കാട് കുടുംബത്തിനും പ്രിയങ്കരന്‍

സ്വന്തം ലേഖകന്‍ മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്സഭാ സീറ്റില്‍ എം പി അബ്ദു സമദ് സമദാനി മത്സരിച്ചേക്കും. മലപ്പുറം സീറ്റില്‍ നിരവധി പേരുകളാണ് മുസ്ലിം ലീഗ് പരിഗണിച്ചിരുന്നത്. ദേശീയ സെക്രട്ടറി സിറാജ് സേട്ട്, മണ്ണാര്‍ക്കാട് എം എല്‍ എ എന്‍ ഷംസുദ്ദീന്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവരുടെ പേരുകളും മുസ്ലീം ലീഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അബ്ദു സമദ് സമദാനിയെ മത്സരിപ്പിക്കാനാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ ധാരണയായത് എന്നാണ് പുറത്ത് വരുന്ന […]

രാത്രികാല അപകടങ്ങൾ വർദ്ധിക്കുന്നു..! രാത്രിയിൽ ഡിം ലൈറ്റ് അടിക്കാത്തവരെ ഇനി ലക്‌സ് മീറ്റർ കുടുക്കും

സ്വന്തം ലേഖകൻ കൊച്ചി: രാത്രിയിൽ അപകടങ്ങൾ വർദ്ധിക്കുന്നതോടെ പുതിയ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. രാത്രിയിൽ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവർക്കെതിരെ നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നീക്കം. ഡിം ലൈറ്റ് അടിക്കാത്തവരെയും തീവ്രവെളിച്ചം ഉപയോഗിക്കുന്നവരെയും പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വാഹനവകുപ്പ്.ലക്‌സ് മീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് ഡിം അടിക്കാത്തവരെയും തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെയും വാഹനവകുപ്പ് പിടികൂടുക. ആഡംബര വാഹനങ്ങളിലെ ബീം റെസ്ട്രിക്ടർ അഴിച്ചുമാറ്റുന്നതും ശ്രദ്ധയിൽ പെട്ടിതിനെ തുടർന്നാണ് പരിശോധനകൾ കർശനമാക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്‌ക്വാഡിനാണ് മെഷീൻ […]

സ്‌കൂൾ കുട്ടികളെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കാൻ തേർഡ് ഐ ന്യൂസ് ലൈവും എക്‌സൈസും കൈകോർക്കുന്നു; കുട്ടികൾക്കായുള്ള ലഹരിവിമോചന ക്ലാസ് ഇന്ന് കുമാരനല്ലൂരിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായാണ് ലഹരി മാറുന്നത്. അടുത്ത കാലത്ത് കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകളുടെ ഏറ്റവും വലിയ ഉപഭോക്താക്കളായി മാറുന്നത് സ്‌കൂൾ കുട്ടികളും വിദ്യാർത്ഥികളും യുവാക്കളുമാണ്. ഇതിനിടെയാണ് ഇപ്പോൾ കുട്ടികളെ സമൂഹത്തിൽ നിന്നും അകറ്റുന്ന രീതിയിൽ ലഹരി പിടിമുറുക്കുന്നത്. ഇതിനെതിരെ  വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണവുമായി തേർഡ് ഐ ന്യൂസ് ലൈവ് എത്തുകയാണ്. തേർഡ് ഐ ന്യൂസ് ലൈവും എക്‌സൈസ് വകുപ്പും ചേർന്നാണ് ലഹരി വിമുക്ത കേരളത്തിനും യുവത്വത്തിനുമായി കൈകോർക്കുന്നത്. കുമാരനല്ലൂർ ദേവി വിലാസം സ്‌കൂളിലെ വിദ്യാർത്ഥികൾക്കായാണ് എക്‌സൈസും തേർഡ് […]

പത്ത് വയസ് ഇളപ്പമുള്ള മുഹ്‌സിലയെ ഷഹീർ നിക്കാഹ് ചെയ്തത് ആറ് മാസം മുൻപ് ; സംശയരോഗത്തെ തുടർന്ന് വിവാഹത്തിന് ശേഷം വീട്ടിൽ നിന്നും ഇറങ്ങാതെയായി : പുതിയ വഴക്കിന് കാരണമായത് ഉപ്പയേയും ഉമ്മയേയും കാണാൻ വീട്ടിൽ പോയ ഭാര്യ തിരികെയെത്താൻ വൈകിയത് ; അരുംകൊല നടത്തിയതിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച ഷഹീറിനെ ഓടിച്ചിട്ട് പിടിച്ചത് നാട്ടുകർ

സ്വന്തം ലേഖകൻ കോഴിക്കോട്: കൊടിയത്തൂർ ചെറുവാടി പഴംപറമ്പിൽ ഭർത്താവ് ഭാര്യയുടെ കൊലപ്പെടുത്തിയത് സംശയരോഗത്തെ തുടർന്നെന്ന് ആവർത്തിച്ച് നാട്ടുകാർ. ഇന്ന് പുലർച്ചെയാണ് കൊടിയത്തൂരിനെ നടുക്കിയ സംഭവം ഉണ്ടായത്. ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്കൽ കുട്ട്യാലിയുടെ മകൻ ഷഹീർ ഭാര്യയെ കഴുത്തറുത്തുകൊന്നത്.മലപ്പുറം ഒതായി സ്വദേശിനിയായ മുഹ്‌സിലയാണ് കൊല്ലപ്പെട്ടത്. മുഹ്‌സില ഉറങ്ങിക്കിടക്കുമ്പോഴാണ് ഷഹീർ മുഹ്‌സിലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇവരുടെ മുറിയിൽ നിന്നും പുലർച്ചെ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഷഹീറിന്റെ മാതാപിതാക്കൾ വാതിൽ തട്ടിവിളിക്കുകയായിരുന്നു. എന്നാൽ വാതിൽ തുറക്കാൻ ഷഹീർ തുറക്കാൻ തയ്യാറായില്ല. പിന്നീട്ട് തൊട്ടടുത്ത […]

സുശാന്ത് സിങ്ങിന്റെ സഹതാരം സന്ദീപ് നാഹറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി ; താരം ജീവനൊടുക്കിയത് ഭാര്യയേയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തി ഫെയ്‌സ്ബുക്കിൽ വീഡിയോ ഇട്ടതിന് പിന്നാലെ

സ്വന്തം ലേഖകൻ മുംബൈ: സുശാന്ത് സിങിന്റെ സഹതാരത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുശാന്തിനൊപ്പം എം.എസ്. ധോണിയുടെ ജീവചരിത്രം പറയുന്ന ‘എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ച സന്ദീപ് നാഹറിനെ (33)യാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. താരം ഭാര്യയേയും ഭാര്യാ മാതാവിനെയും കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. അന്ധേരിക്കടുത്ത് ഓഷിവാരയിലെ ഫ്‌ളാറ്റിലാണ് സന്ദീപിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സുശാന്ത് സിങ്ങിനെ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഞായറാഴ്ച 8 മാസം തികഞ്ഞു ദിവസങ്ങൾക്കുശേഷമാണ് സന്ദീപിനെയും […]

പുസ്തക വിൽപനയ്ക്ക് വീട്ടിലെത്തിയ 23കാരിയെ പീഡിപ്പിച്ചു ; വില്ലേജ് ഓഫീസർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ : പുസ്തക വിൽപനയ്ക്കായി വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ.23കാരിയെ പീഡിപ്പിച്ച യുവതിയെ പീഡിപ്പിച്ച പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടുകൾ കയറി പുസ്തകങ്ങൾ വിൽപന നടത്തുന്ന പെൺകുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനമുണ്ടായത്. പെൺകുട്ടിയെ വീടിനുള്ളിൽവച്ച് രഞ്ജിത്ത് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് പെൺകുട്ടി വനിതാ പൊലീസിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തു.