കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ സീറ്റില്‍ പകരക്കാരനായി സമദാനിയോ?; ഭാഷാ പരിജ്ഞാനം ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍; പാണക്കാട് കുടുംബത്തിനും പ്രിയങ്കരന്‍

കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ സീറ്റില്‍ പകരക്കാരനായി സമദാനിയോ?; ഭാഷാ പരിജ്ഞാനം ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍; പാണക്കാട് കുടുംബത്തിനും പ്രിയങ്കരന്‍

സ്വന്തം ലേഖകന്‍

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്സഭാ സീറ്റില്‍ എം പി അബ്ദു സമദ് സമദാനി മത്സരിച്ചേക്കും. മലപ്പുറം സീറ്റില്‍ നിരവധി പേരുകളാണ് മുസ്ലിം ലീഗ് പരിഗണിച്ചിരുന്നത്. ദേശീയ സെക്രട്ടറി സിറാജ് സേട്ട്, മണ്ണാര്‍ക്കാട് എം എല്‍ എ എന്‍ ഷംസുദ്ദീന്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവരുടെ പേരുകളും മുസ്ലീം ലീഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അബ്ദു സമദ് സമദാനിയെ മത്സരിപ്പിക്കാനാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ ധാരണയായത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പാര്‍ലമെന്റിലുള്ള മുന്‍പരിചയമാണ് സമദാനിയെ പരിഗണിക്കാന്‍ പ്രധാന കാരണം. ദേശീയ തലത്തില്‍ സമദാനിക്കുള്ള ബന്ധങ്ങളും ഭാഷാ പരിജ്ഞാനവും ഗുണമാകുമെന്നും മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തുന്നു. പാണക്കാട് കുടുംബത്തിനും പ്രിയങ്കരനായ സമദാനി മത്സരിക്കണമെന്നാണ് താത്പര്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധിക ചെലവ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ് നടത്തുന്നത്. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ പി വി അബ്ദുല്‍ വഹാബ് എം പി തന്നെ മത്സരിക്കും. നേരത്തെ അദ്ദേഹം ഏറനാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വഹാബ് ദേശീയ തലത്തില്‍ തന്നെ തുടരട്ടെയെന്ന നിലപാടിലാണ് ലീഗ് ഉന്നത നേതൃത്വം.