Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുംബൈ: സുശാന്ത് സിങിന്റെ സഹതാരത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുശാന്തിനൊപ്പം എം.എസ്. ധോണിയുടെ ജീവചരിത്രം പറയുന്ന ‘എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ച സന്ദീപ് നാഹറിനെ (33)യാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

താരം ഭാര്യയേയും ഭാര്യാ മാതാവിനെയും കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. അന്ധേരിക്കടുത്ത് ഓഷിവാരയിലെ ഫ്‌ളാറ്റിലാണ് സന്ദീപിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുശാന്ത് സിങ്ങിനെ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഞായറാഴ്ച 8 മാസം തികഞ്ഞു ദിവസങ്ങൾക്കുശേഷമാണ് സന്ദീപിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ കാഞ്ചനെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തി സന്ദീപ് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് സന്ദീപ് നാഹറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബോളിവുഡ് ലോബികളുടെ ഇടപെടലിനെത്തുർന്ന് അവസരം നഷ്ടപ്പെടുന്നതിനെക്കുറിച്ചും സന്ദേശത്തിൽ പറയുന്നുണ്ട്. അക്ഷയ്കുമാർ നായകനായ കേസരിയിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള സന്ദീപ് ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.