ഒരു സൂപ്പർ താരത്തിനും ഇളവ് നൽകില്ല, ദൃശ്യം 2 തീയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല : നിലപാട് കടുപ്പിച്ച് ഫിലിം ചേംബർ
സ്വന്തം ലേഖകൻ
കൊച്ചി: മോഹൻലാലിന്റെ ഏറ്റവും ചിത്രമായ ദൃശ്യം 2 തീയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ. ചിത്രം ഒടിടി റിലീസായി ആദ്യം എത്തുന്നത്.
ഒടിടി റിലീസായിൽ പിന്നീട് ഒരു തീയറ്ററിലും പ്രദർശിപ്പിക്കില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കി.ദൃശ്യം2 ഒടിടി റിലീസിന് ശേഷം തീയറ്ററുകളിലെത്തുമെന്ന വാർത്തകൾക്കിടെയാണ് ഫിലിം ചേംബർ നിലപാട് കടുപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ തീയറ്ററിൽ റിലീസ് ചെയ്തശേഷം ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്നും വിജയകുമാർ വ്യക്തമാക്കിയിരിക്കുന്നത്.ഇത്തരത്തിലൊരു കീഴ്‌വഴക്കം നിലവിലില്ല. ഒരു സൂപ്പർ താരത്തിനും സൂപ്പർ നിർമാതാവിനും ഇളവ് നൽകാനാകില്ല. അങ്ങനെ പുതിയൊരു കീഴ്‌വഴക്കം ഉണ്ടാക്കിയെടുക്കാനാവില്ലെന്നും ഫിലിം ചേംബർ അറിയിച്ചു.
ഫിലിംചേംബറിന്റെ തീരുമാനം 42 ദിവസം തിയറ്ററിൽ ഓടിയതിന് ശേഷം ചിത്രങ്ങൾ ഒടിടിക്ക് നൽകുകയെന്നതാണ്. എന്നാൽ നിലവിൽ ആ തീരുമാനം ലംഘിക്കപ്പെട്ടു. ദൃശ്യം 2 ഒടിടിയിലേക്ക് പോയപ്പോൾ തന്നെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാൽ മരക്കാർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതെന്നാണ് നിർമാതാവ് അറിയിച്ചത്.