ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിലെ ഒഹിയൊയിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യുയോർക് : അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ത്യന്‍ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയില്‍ മരിച്ചത്. അതേസമയം, വിദ്യാര്‍ത്ഥിയുടെ മരണ കാരണം വ്യക്തമല്ല.മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ സഹായം നല്‍കി വരികയാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള ശാസ്ത്രീയ നര്‍ത്തകന്‍ അമര്‍നാഥ് ഘോഷ് മിസൗറിയിലെ സെന്റ് ലൂയിസില്‍ വെടിയേറ്റ് മരിച്ചിരുന്നു. അതേ മാസം, ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള 20 വയസ്സുള്ള വിദ്യാര്‍ത്ഥിയായ പരുചൂരി അഭിജിത്തും കൊല്ലപ്പെട്ടിരുന്നു. മൃതദേഹം വനത്തിനുള്ളില്‍ […]

.എസ്.ടി.എ.യുടെ പ്രഥമ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണൻ നമ്പ്യാർ (80) അന്തരിച്ചു.

തളിപ്പറമ്പ് : .എസ്.ടി.എ.യുടെ പ്രഥമ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണൻ നമ്ബ്യാർ (80) അന്തരിച്ചു. സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം, ഗ്രന്ഥശാല സംഘം സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിരുന്നു.തളിപ്പറമ്ബ് നഗരസഭാ മുൻ വൈസ് ചെയർമാനായിരുന്നു. ഭാര്യ: കാർത്യായനി. മക്കള്‍: സതീശൻ (സെക്രട്ടറി, കോഓപ് എംപ്ലോയീസ്സൊസൈറ്റി). കനകരാജൻ, പുഷ്പജ. മരുമക്കള്‍: ശ്രീജ (കാഞ്ഞിലേരി), ഒ.വി.ചന്ദ്രൻ (ബിസിനസ്). സഹോദരങ്ങള്‍: രാഘവൻ (കുറുമാത്തൂർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി), നാരായണി (കൂനം), ദാമോദരൻ (റിട്ട. ബിഎസ്‌എൻഎല്‍). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക്.

നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിളിച്ച്‌ ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്.

ഡൽഹി : ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് കങ്കണ റണാവത് സുഭാഷ് ചന്ദ്രബോസിനെ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത്. ‘നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് എവിടെപ്പോയി?’ എന്നായിരുന്നു നടിയുടെ ചോദ്യം. ഇത് വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയും കങ്കണയെ പരിഹസിച്ച്‌ രംഗത്തെത്തി.കങ്കണയെ സാധാരണക്കാരിയായി കാണരുതെന്നും ബിജെപി നേതാക്കളുടെ പട്ടികയില്‍ അവർ മുൻനിരയിലെത്തുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം. നേരത്തെ ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്ര മോദി 2014ല്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിനുശേഷമാണെന്നുള്ള കങ്കണയുടെ പരാമർശവും ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.

ഏക സിവില്‍ കോഡ് നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.

ഡൽഹി : വിഷയത്തില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. ഇക്കാര്യം ഞാന്‍ ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തുനിന്നുള്ള പലരും ഈ വിഷയം ജാതിയുടെയോ മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അടിസ്ഥാനത്തില്‍ അനാവശ്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. ശരീയത്തും ഹദീസും അനുസരിച്ച്‌ ജീവിക്കാനുള്ള മുസ്ലീങ്ങളുടെ അവകാശം ഏക സിവില്‍ കോഡ് ഇല്ലാതാക്കുമെന്ന […]

ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് എസ് ജയശങ്കർ.

തിരുവനന്തപുരം : ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വെല്ലുവിളി നിറഞ്ഞതാണ് എന്നാല്‍ രാജ്യം ആത്മവിശ്വാസവും അതിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ പ്രാപ്തവുമാണെന്ന് ജയശങ്കർ പറഞ്ഞു.ചൈനയുമായി ഞങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞ ബന്ധമുണ്ട്. എന്നാല്‍ ഇത് ഇന്ന് ആത്മവിശ്വാസമുള്ള രാജ്യമാണ്, അത് മുന്നോട്ട് പോകാനും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രാപ്തമാണ്. ഒരു മത്സര ലോകത്ത് ഞങ്ങള്‍ മത്സരിക്കും. ചൈനയുടെ ഇടപെടല്‍ ചെറുതാണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടിയായി പറഞ്ഞു. ചൈനയുടെ […]

മെഡിക്കൽ കോളേജ് പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്‌സിങ് ഓഫീസര്‍ പിബി അനിതയെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കോഴിക്കോട് : മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിതയെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.അനിതയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു വീഴ്ച പറ്റിയത് കൊണ്ടാണ് ജോലിയിൽ തിരിച്ചെടുക്കാത്തത് എന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് ഓഫീസര്‍ അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ശേഷം കോടതി പറയുന്നത് പോലെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്നും അതിന്റെ ഭാഗമായാണ് നടപടിയെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി നഴ്‌സ് പിബി അനിത […]

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ വ്യാജമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖറിന് 8000 കോടിയുടെ ആസ്‌തി ഉണ്ടെന്നാണ് പരാതിയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ എണ്ണി പറയുകയും ചെയ്‌തിട്ടുണ്ട്‌. തിരഞ്ഞെടുപ്പ് കമ്മീഷന് പുറമെ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ ആയതിനാല്‍ ജില്ലാ കളക്‌ടർ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ എന്നിവർക്കും വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.ബെംഗളൂരുവില്‍ നിന്നുള്ള രഞ്ജിത് തോമസ് എന്നയാളാണ് ഇത് സംബന്ധിച്ച്‌ ആദ്യമായി പരാതി ഉന്നയിച്ചത്. അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റുകള്‍ ഉണ്ടെന്നും, അവിടെ അദ്ദേഹം തന്റെ ഓഹരികള്‍/ബോണ്ടുകള്‍/കടപ്പത്രങ്ങള്‍ എന്നിവയെ ബാധ്യതയായി കാണിക്കുകയും കൂടാതെ […]

സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെൻറ് പുരസ്കാരം ഇടവേള ബാബുവിന്

ഇരിങ്ങാലക്കുട : സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് സമ്മാനിച്ചു സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം. കലാലോകത്തിന് നൽകിയ സേവനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം. സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതിസംഗമവും പുരസ്‌കാര ആദരണ സമ്മേളനവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി […]

പാനൂർ സ്ഫോടനവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് സിപിഎം പാനൂർ ഏരിയ കമ്മിറ്റി

പാനൂർ : പാനൂര്‍ സ്‌ഫോടനവുമായി സി പി എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി പാനൂര്‍ ഏരിയാ കമ്മിറ്റി. മരിച്ച ഷെറിനും പരുക്കേറ്റ വിനീഷും സി പി എം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലുള്‍പ്പെടെ പ്രതികളാണ്.ഇതിനെ തുടർന്ന് തന്നെ അവരെ സിപിഎമ്മിൽ നിന്നും പുറത്താക്കിയതായിരുന്നു. കഴിഞ്ഞ കാലങ്ങളായി സിപിഎമ്മുമായൊ സിപിഎം പ്രവർത്തകരുമായോ അവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നു.ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് കരുതിക്കൂട്ടിയുള്ള കരിവാരിത്തേക്കലാണെന്നും സിപിഎം പാനൂർ ഏരിയ കമ്മിറ്റി പറഞ്ഞു. അതിനിടെ, പാനൂരില്‍ സ്‌ഫോടനമുണ്ടായ സ്ഥലത്ത് പൊട്ടാത്ത ബോംബ് കണ്ടെടുത്തു. ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്‌ഫോടകവസ്തുക്കളും കണ്ടെത്തി. ബോംബ് […]

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ 40 ആം വാർഷികത്തോടനുബന്ധിച്ച് വാർത്താ ഏജൻസിയായ ടാസും റഷ്യൻ എംബസിയുമായി സഹകരിച്ച്‌ റഷ്യൻ ഹൗസില്‍ എക്സിബിഷൻ സംഘടിപ്പിച്ചു.

തിരുവനന്തപുരം : ബഹിരാകാശത്ത് ഒരു ഇന്ത്യക്കാരൻ എത്തിയിട്ട് 40 വർഷം തികയുന്ന വേളയിലാണ് നമ്മൾ കടന്നു പോകുന്നത്.രാകേഷ് ശർമ്മയായിരുന്നു ആ ദൗത്യത്തിന് ചുക്കാൻ പിടിച്ചത്.ഈ മഹത് വേളയോട് അനുബന്ധിച്ച് വാർത്താ ഏജൻസിയായ ടാസും റഷ്യൻ എംബസിയുമായി സഹകരിച്ച്‌ റഷ്യൻ ഹൗസില്‍ എക്സിബിഷൻ സംഘടിപ്പിച്ചു. ‘ഗഗൻയാൻ ദൗത്യത്തില്‍ നിയുക്തരായ നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികള്‍ തനിക്ക് പരിശീലനം ലഭിച്ച ഗഗാറിൻ കോസ്‌മോനട്ട് ട്രെയിനിംഗ് സെന്ററില്‍ നിന്നാണ് പരിശീലനം നേടിയതെന്നും നാല്‍പതു വർഷങ്ങള്‍ക്കുള്ളില്‍ സാങ്കേതികവിദ്യയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും വീഡിയോ സന്ദേശത്തില്‍ രാകേഷ് ശർമ്മ പറഞ്ഞു. […]