Friday, October 22, 2021

അലിഷാ മൂപ്പൻ തോട്ട് ലീഡർഷിപ്പ് ആന്റ് ഇന്നൊവേഷൻ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡിൽ

സ്വന്തം ലേഖകൻ കൊച്ചി:ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ തോട്ട് ലീഡർഷിപ്പ് ആന്റ് ഇന്നൊവേഷൻ ഫൗണ്ടേഷന്റെ (ടിഎൽഐ), ഡയറക്ടർ ബോർഡ് അംഗമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ അലിഷാ മൂപ്പൻ തിരഞ്ഞെടുക്കപ്പെട്ടു. റീജനറേറ്റീവ് മെഡിസിനും വിട്ടുമാറാത്ത രോഗങ്ങളും കൂടാതെ, അവയവങ്ങളുടെ നഷ്ടം, റിഹാബിലിറ്റേറ്റീവ് മെഡിസിൻ, മാനസികാരോഗ്യത്തിൽ കോവിഡ് 19 മഹാമാരിയുടെ പ്രഭാവം എന്നിവ ഉൾപ്പെടെ ആഗോള ആരോഗ്യരംഗത്ത്...

കൊവിഡിൽ കരുതലുമായി ആസ്റ്റർ: കൊവിഡ്-19 മൂലം മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സഹായ പദ്ധതി പ്രഖ്യാപിച്ച് ആസ്റ്റര്‍: കൊവിഡ് -19 മൂലം മരണമടഞ്ഞ ആസ്റ്റര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തേക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം

സ്വന്തം ലേഖകൻ കൊച്ചി: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സംരക്ഷണ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കൊവിഡ് -19 ബാധിച്ച് മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തെ സഹായ പദ്ധതി പ്രഖ്യാപിച്ചു. ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം പത്ത് വര്‍ഷം കുടുംബങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. ഇന്ത്യയിലെയും ജിസിസിയിലെയും എല്ലാ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. രോഗികളുടെ ആവശ്യങ്ങള്‍ക്ക് സ്വന്തം...

ഒരു കുത്തിവെയ്പ്പിന് 16 കോടിരൂപ; അപൂർവ്വ ജനിതക വൈകല്യം ബാധിച്ച പിഞ്ചോമനയുടെ ജീവൻ നിലനിർത്താൻ സുമനസുകൾ മിലാപിലൂടെ സമാഹരിച്ചത് 14.3 കോടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അപൂർവ്വ ജനിതക വൈകല്യം ബാധിച്ച പിഞ്ചോമനയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ മിലാപിലൂടെ സമാഹരിച്ചത് 14.3 കോടി രൂപ. എസ്എംഎ ടൈപ്പ് -1 എന്ന അപൂർവ്വ വൈകല്യം ബാധിച്ച 11 മാസം പ്രായമുള്ള പൂനെ സ്വദേശിയായ വേദികയുടെ ചികിത്സയ്ക്ക് 16 കോടിരൂപ വിലമതിപ്പുള്ള സോൽജെൻസ്മ( zolgensma) എന്ന കുത്തിവെയ്പ്പ് ആവശ്യമായിരുന്നു. എന്നാൽ ലോകത്തെ ഏറ്റവും ചെലവേറിയ മരുന്ന് വാങ്ങുന്നതിനുള്ള...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിജ്ഞാനോല്പാദന കേന്ദ്രങ്ങളായി മാറണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ്

സ്വന്തം ലേഖകൻ വാഴയൂർ: ഉന്നത വിദ്യാഭ്യാസ  മേഖലയിലും, ഗവേഷണമേഖലയിലും,വിഭവശേഷിവികസനത്തിലും,പ്രധാന പങ്കുവഹിക്കാൻ സാഫി ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയുമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് അഭിപ്രായപ്പെട്ടു. സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി നടത്തുന്ന " സിയാസ് അക്കാദമിക്  അമാൽഗം" ദേശീയ  വെബിനാർ പരമ്പര  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ഗവേഷണ സൂചികയിലും, സംരംഭക വികസന ശേഷിയിലും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പിന്നാക്കം നിൽക്കുന്ന ഇന്ത്യയുടെ...

ആന്തരികാവയവ സാമ്പിളുകൾ മുതൽ എഫ് ഐ ആറും പൊലീസ് തൊപ്പികളും വരെ വഴിയരുകിൽ; ലഹരി ഉല്‍പന്നമടങ്ങിയ കുപ്പികള്‍;പിഴ ഒടുക്കുമ്പോള്‍ നല്‍കുന്ന രസീത്​ ബുക്കുകളുമടക്കം മാലിന്യത്തിനൊപ്പം റോഡരുകിൽ തള്ളി; ആലുവാ പോലീസ് കാണിച്ചത് ശുദ്ധ അസംബന്ധം

  സ്വന്തം ലേഖകൻ കളമശ്ശേരി: ശുചീകരണത്തി​ന്റെ ഭാഗമായി പൊലീസ്​ സ്​റ്റേഷനില്‍നിന്ന്​ നീക്കംചെയ്ത മനുഷ്യ ആന്തരികാവയവ സാമ്പിള്‍ ഉൾപ്പെടെയുള്ള മാലിന്യം റോഡരികില്‍ തള്ളിയനിലയില്‍. പോസ്​റ്റ്​മോര്‍ട്ടത്തി​ന്റെ ഭാഗമായി ശേഖരിക്കുന്ന അവയവ സാമ്ബിള്‍ അടങ്ങിയ കുപ്പികള്‍, പിഴ ഒടുക്കുമ്ബോള്‍ നല്‍കുന്ന രസീത്​ കോപ്പി, എഫ്.ഐ.ആര്‍ പകര്‍പ്പുകള്‍, ഡ്യൂട്ടിക്കിടെ പൊലീസ് ഉപയോഗിക്കുന്ന ജാക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍, പിടികൂടിയ പുകയില ഉല്‍പന്നശേഖരം, ലഹരി ഉല്‍പന്നമെന്ന് തോന്നിക്കുന്ന പൊടികള്‍ അടങ്ങിയ കുപ്പികള്‍, ഉപേക്ഷിക്കപ്പെട്ട പൊലീസ്...

ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്ക് സൗജന്യ ടെലി കണ്‍സള്‍ട്ടേഷന്‍ സേവനവുമായി ജിസിസിയില്‍ നിന്നുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍

സ്വന്തം ലേഖകൻ കൊച്ചി: ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍ ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യ വീഡിയോ ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ഒരുക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് കൃത്യമായ വൈദ്യോപദേശം ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സൗജന്യ വീഡിയോ കണ്‍സള്‍ട്ടേഷന്‍ പദ്ധതിക്ക് തുടക്കമിട്ടത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ പിന്തുണയോട് കൂടിയാണ് രാജ്യത്ത്...

നിപ്മറിനെ രാജ്യാന്തര സ്ഥാപനമായി വികസിപ്പിക്കും: മന്ത്രി ആർ. ബിന്ദു

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: നിപ്മറിനെ പുനരധിവാസ മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിപ്പിക്കുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു. കൂടുതൽ പേർക്ക് ചികിത്സ നൽകുന്നതിനായി നിപ് മറിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുമെന്നും മന്ത്രി. മന്ത്രിയായി ചുമതലയേറ്റതിനു ശേഷം സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിലുള്ള നിപ്മറിൽ സന്ദർശിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. ജോയിന്റ് ഡയരക്ടർ സി. ചന്ദ്രബാബു, ഫിസിയാട്രിസ്റ്റ് ഡോ സിന്ധു വിജയകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു....

പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷനിൽ മുൻഗണന – മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

സ്വന്തം ലേഖകൻ കോട്ടയം: പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷനിൽ മുൻഗണന നൽകണ മെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമും, പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് എന്നിവർ ചേർന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു, എങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ്...

ബംഗ്ലാദേശ് ഉന്നത പട്ടാള ഉദ്യോഗസ്ഥന് ആസ്റ്റര്‍ മിംസില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വ്വഹിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ബംഗ്ലാദേശ് ആര്‍മി മേജര്‍ സയ്യിദ് ഷാഫിക്വല്‍ ഇംദാദ് (51 വയസ്സ്) കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. രണ്ട് വര്‍ഷത്തോളമായി ഗുരുതര വൃക്ക രോഗബാധിതനായ ഇദ്ദേഹം മെയ് 27നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ വിജയകരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരുന്നു എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 'അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഉന്നത നിലവാരമുള്ള സൗകര്യങ്ങള്‍ ബംഗ്ലാദേശില്‍ കുറവായതിനാലാണ് ഇന്ത്യയില്‍...

ലോക്ക്ഡൗണില്‍ പൊലീസുകാര്‍ക്ക് ആശ്വാസമായി ആസ്റ്റര്‍ വോളന്റിയേഴ്‌സ്

സ്വന്തം ലേഖകൻ കൊച്ചി:  ലോക്ഡൗണില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ അഹോരാത്രം പണിയെടുക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി ആസ്റ്റര്‍ വോളന്റിയേഴ്‌സ്. കൊച്ചി നഗരത്തില്‍ വിവിധയിടങ്ങളില്‍ കര്‍ശന പരിശോധന ഉറപ്പ് വരുത്തുന്ന പോലീസുകാര്‍ക്ക് ചായയും ലഘുപലഹാരവും  എത്തിച്ചാണ് ആസ്റ്റര്‍ വോളന്റിയേഴ്‌സ് മാതൃകയാകുന്നത്. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയുള്ള സമയത്ത് നൂറോളം വരുന്ന പോലീസുദ്യോഗസ്ഥര്‍ക്കാണ് ആസ്റ്റര്‍ വോളന്റിയേഴ്‌സ് അനുഗ്രഹമാകുന്നത്. കളമശേരി,...