മെഡിക്കൽ കോളേജ് പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്‌സിങ് ഓഫീസര്‍ പിബി അനിതയെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

Spread the love

കോഴിക്കോട് : മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിതയെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.അനിതയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു വീഴ്ച പറ്റിയത് കൊണ്ടാണ് ജോലിയിൽ തിരിച്ചെടുക്കാത്തത് എന്ന് മന്ത്രി പറഞ്ഞു.

video
play-sharp-fill

കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് ഓഫീസര്‍ അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ശേഷം കോടതി പറയുന്നത് പോലെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്നും അതിന്റെ ഭാഗമായാണ് നടപടിയെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി നഴ്‌സ് പിബി അനിത രംഗത്തെത്തി. ഡിഎംഇ റിപോര്‍ട്ട് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് അനിത ആരോപിച്ചു. അതിജീവിതയ്ക്ക് സംരക്ഷണം നല്‍കുന്നതില്‍ തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group