ഏക സിവില്‍ കോഡ് നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.

ഏക സിവില്‍ കോഡ് നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.

ഡൽഹി : വിഷയത്തില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. ഇക്കാര്യം ഞാന്‍ ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തുനിന്നുള്ള പലരും ഈ വിഷയം ജാതിയുടെയോ മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അടിസ്ഥാനത്തില്‍ അനാവശ്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

ശരീയത്തും ഹദീസും അനുസരിച്ച്‌ ജീവിക്കാനുള്ള മുസ്ലീങ്ങളുടെ അവകാശം ഏക സിവില്‍ കോഡ് ഇല്ലാതാക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ രാജ്‌നാഥ് സിംഗ് തള്ളിക്കളഞ്ഞു. ‘ഒരിക്കലും അങ്ങനെയുണ്ടാകില്ല. ഓരോരുത്തര്‍ക്കും അവരുടെ ഇഷ്ടമനുസരിച്ച്‌ ജീവിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു. ആരുടെയും വിശ്വാസത്തിനോ പാരമ്ബര്യത്തിനോ അത് കോട്ടം വരുത്തുകയില്ല,’ മന്ത്രി വ്യക്തമാക്കി.