മൂന്ന് യുവതികൾ കൂടി മല കയറിയിട്ടുണ്ട്: വീഡിയോ ഞങ്ങളുടെ പക്കലുണ്ട്; ഭീഷണിപ്പെടുത്തുന്നത് ആർ എസ് എസ് – തുറന്ന് പറഞ്ഞ് കനക ദുർഗയും ബിന്ദുവും

മൂന്ന് യുവതികൾ കൂടി മല കയറിയിട്ടുണ്ട്: വീഡിയോ ഞങ്ങളുടെ പക്കലുണ്ട്; ഭീഷണിപ്പെടുത്തുന്നത് ആർ എസ് എസ് – തുറന്ന് പറഞ്ഞ് കനക ദുർഗയും ബിന്ദുവും

സ്വന്തം ലേഖകൻ

മലപ്പുറം: സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ ശബരിമല കയറി ചരിത്രം സൃഷ്ടിച്ചെങ്കിലും വീട്ടിൽ പോലും കയറാനാവാതെ സംഘപരിവാർ ഭീഷണി നേരിടുന്ന ബിന്ദുവും കനക ദുർഗയും കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. തങ്ങളെ കൂടാതെ മൂന്ന് യുവതികൾ കൂടി മല കയറിയിട്ടുണ്ടെന്നും , ഇതിന്റെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നുമാണ് ഇപ്പോൾ ബിന്ദുവും കനക ദുർഗയും വെളിപ്പെടുത്തിയിരിക്കുന്നത്. . ഇതിന്റെ വീഡിയോ കൈവശമുണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സമ്മര്‍ദ്ദം മൂലമല്ല, വ്യക്തിപരമായ വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് ശബരിമലയില്‍ എത്തിയത്. ഇനിയും ശബരിമല ദര്‍ശനം നടത്തുമെന്നും കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു.
തനിക്കെതിരെ ആക്രമണങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നതും വ്യാജവാര്‍ത്തകല്‍ പ്രചരിപ്പിക്കുന്നതും സഹോദരന്‍ ഭരത് ഭൂഷണാണെന്ന് കനകദുര്‍ഗ ആരോപിച്ചു. സംഘപരിവാറിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ് ഇയാള്‍. ശബരിമലക്കു പുറപ്പെട്ടതു മുതല്‍ സഹോദരനില്‍ നിന്നും മാനസിക പീഡനം അനുഭവിക്കുകയാണെന്നും കനകദുര്‍ഗ പറഞ്ഞു.
തന്നെ ആക്രമിക്കുന്നതിന് ഭര്‍തൃമാതാവിനെ പ്രേരിപ്പിച്ചതും, വീട്ടില്‍ കയറ്റരുതെന്ന് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്നതും ആര്‍എസ്എസുകാരാണെന്നും കനകദുര്‍ഗ പറഞ്ഞു.
സംഘപരിവാർ ഭീഷണിയെ തുടർന്ന് ഹൈക്കോടതി ഉത്തരവോടെയാണ് കനക ദുർഗ വീട്ടിൽ പ്രവേശിച്ചത്. ഇവർ വീട്ടിലെത്തിയതോടെ ഭർത്താവും അമ്മയും മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറ്റുകയും ചെയ്തിരുന്നു.