play-sharp-fill
ഭൂമി കയ്യേറ്റം; സബ് കളക്ടർ രേണു രാജ് റിപ്പോർട്ട് എ ജിയുടെ  ഓഫീസിന് കൈമാറി

ഭൂമി കയ്യേറ്റം; സബ് കളക്ടർ രേണു രാജ് റിപ്പോർട്ട് എ ജിയുടെ ഓഫീസിന് കൈമാറി

സ്വന്തം ലേഖകൻ

കൊച്ചി: മൂന്നാർ പഞ്ചായത്തിന്റെ ഭൂമി കയ്യേറിയതിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു കൊണ്ട് ദേവികുളം സബ് കളക്ടർ രേണു രാജിന്റെ റിപ്പോർട്ട് എജിയുടെ ഓഫീസിന് കൈമാറി.

എസ് രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെയും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അനധികൃത നിർമ്മാണം തുടർന്നത് എംഎൽഎയുടെ സാന്നിധ്യത്തിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, എംഎൽഎക്കെതിരായ വ്യക്തിപരമായ പരാമർശം റിപ്പോർട്ടിലില്ല. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമ്മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും 2010ൽ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടർ റിപ്പോർട്ട് നൽകുന്നത്.