ഒരു കോടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനെത്തി: പുന്നയ്ക്കൽ ചുങ്കത്തിന് ആശ്വാസ വഴിയായി

സ്വന്തം ലേഖകൻ കൊല്ലാട്: തകർന്ന് തരിപ്പണമായി കിടന്ന പുന്നയ്ക്കൽ ചുങ്കം റോഡിന് ആശ്വാസമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എത്തി. കളത്തിക്കടവിനെയും നാട്ടകം ഗസ്റ്റ്ഹൗസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുന്നയ്ക്കൽ ചുങ്കം ബണ്ട് റോഡ് നവീകരണം പൂർത്തിയാക്കി. വെള്ളംകയറി സ്ഥിരം കുഴിയായി മാറുന്ന റോഡാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ട് ഗതാഗതയോഗ്യമാക്കി തുറന്ന് നൽകിയത്. 2016 -17 വാർഷിക പദ്ധതിയിൽപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പനച്ചിക്കാട് പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് റോഡ്.  കൊല്ലാട് കളത്തിക്കടവ് പുന്നയ്ക്കൽ ചുങ്കം ബണ്ട് റോഡ് […]

രവീന്ദ്രൻ നിര്യാതനായി

പള്ളം തൈമഠത്തിൽ ടി എൻ രവീന്ദ്രൻ(62, റിട്ട. കെഎസ‌്ആർടിസി ഇൻസ‌്പെക‌്ടർ) നിര്യാതനായി. സംസ‌്കാരം ചൊവ്വാഴ‌്ച പകൽ മൂന്നിന‌് വീട്ടുവളപ്പിൽ. ഭാര്യ: പി എൻ നളിനിക്കുട്ടി(റിട്ട. ഫെയർകോപ്പി സൂപ്രണ്ട‌് ജില്ലാ കോടതി കോട്ടയം) അരീപ്പറമ്പ‌് പാറയ‌്ക്കൽ കുടുംബാംഗം. മക്കൾ: സൂരജ‌് ടി രവീന്ദ്രൻ, സുജിമോൾ ടി രവീന്ദ്രൻ. മരുമകൻ: അരുൺ ആലുവ.

ചിന്നമ്മ നിര്യാതയായി

മരുതിമൂട്: വാറുവിള തറയിൽ വർഗീസ് ജോബിന്റെ ഭാര്യ ചിന്നമ്മ (58) യു.എസിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. കൊട്ടാരക്കര വടക്കടത്ത് കുടുംബാംഗമാണ്. മക്കൾ – ബിനു, ബിന്ദു, ബിജു. മരുമക്കൾ – ജോൺസൺ, അനിൽ, ജാസ്മിൻ (എല്ലാവരും യുഎസ്) 

ഇന്ത്യയിലെ യുവാക്കൾ മാതൃക ആക്കേണ്ടതു ചെഗുവേര യെ അല്ല, നേതാജി യെ : സൗമ്യ ദീപ് സർക്കാർ

സ്വന്തം ലേഖകൻ കൊല്ലം: പുരോഗമന മത നിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കാൻ ഇന്ത്യൻ യുവത്വം മുഖ്യമായും മാതൃകയാക്കി മുന്നിൽ നിർത്തേണ്ടതു ധീര ദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്രബോസിനെ ആണെന്ന് ആൾ ഇൻഡ്യ സ്റ്റുഡന്റസ് ബ്ലോക്ക് (എ.ഐ.എസ്.ബി) ദേശീയ ജനറൽ സെക്രട്ടറി സ .അഡ്വ. സൗമ്യദീപ് സർക്കാർ പറഞ്ഞു. ഫോർവേഡ് ബ്ലോക്ക്‌ വിദ്യാർത്ഥി സംഘടന ആയ ആൾ ഇന്ത്യ സ്റ്റുഡന്റസ് ബ്ലോക്ക്‌ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ക്ക് വേണ്ടി ആദ്യമായി ഒരു സർക്കാർ സിങ്കപ്പൂർ കേന്ദ്രീകരിച്ചു ഉണ്ടാക്കിയ അദ്ദേഹം ഇന്ത്യൻ നാഷണൽ ആർമി […]

പാറുക്കുട്ടിയമ്മ (93) നിര്യാതയായി

മൂലവട്ടം: കണ്ണങ്കര വീട്ടിൽ പരേതനായ ഗോപാലപ്പണിക്കരുടെ ഭാര്യ പാറുക്കുട്ടിയമ്മ (93) നിര്യാതയായി. സംസ്‌കാരം ഫെബ്രുവരി 26 ചൊവ്വാഴ്ച രാവിലെ പത്തിന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.  മക്കൾ -ശാന്തകുമാരി, പരേതനായ വിജയകുമാർ, ശാരദ, രാധാകൃഷ്ണൻ, ഇന്ദിര.  മരുമക്കൾ – നാരായണൻ നായർ, ലത (കാരാപ്പുഴ സഹകരണ ബാങ്ക്), കരുണാകരൻ, ലളിത, ഹരികുമാർ.

പെരിയ ഇരട്ടക്കൊലപാതകം: യൂത്ത് കോൺഗ്രസിന്റെ ജില്ലാ പൊലീസ് മേധാവി ഓഫിസ് മാർച്ച് ചൊവ്വാഴ്ച; കോട്ടയം നഗരത്തിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും, പൊലീസ് അതിക്രമങ്ങളിൽ ശക്തമായ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്ക് മാർച്ച് നടത്തും. ഗാന്ധിസ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന പ്രകടനത്തിൽ ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. തുടർന്ന് കളക്ടറേറ്റിന് സമീപത്ത് ചേരുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോബി അഗസ്റ്റിൻ എന്നിവർ അടക്കം […]

കോട്ടയത്തിന്റെ സ്വന്തം സിനിമാ മേളയ്ക്ക് തിരശീല ഉയരുന്നു: അഞ്ചാമത് പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് മാർച്ച് അഞ്ചിന് തുടക്കം; ഡെലിഗേറ്റ് പാസ് വിതരണം അനശ്വര തീയറ്ററിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: അക്ഷരനഗരത്തിന്റെ സിനിമാ സ്വപ്‌നങ്ങൾക്ക് ചിറകു നൽകിയ കോട്ടയത്തിന്റെ സ്വന്തം ഫിലിം ഫെസ്റ്റിന് മാർച്ച് അഞ്ചിന് തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിൽ വിദേശ രാജ്യങ്ങളിലേതടക്കം പതിനഞ്ചോളം സിനിമകൾ പ്രദർശിപ്പിക്കും. അഞ്ചു മുതൽ എട്ടുവരെ കോട്ടയം അനശ്വര തീയറ്ററിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുക. ഇത്തവണ കേരളത്തിന്റെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ദ ഡാർക്ക് റൂം എന്ന ചിത്രമാണ് മേളയുടെ പ്രധാന ആകർഷണം. ഇറാൻ ചിത്രമായ ഡാർക്ക് റൂമിനെയാണ് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്. ഇന്ത്യൻ ചിത്രമായ […]

യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; വിചാരണയ്ക്ക് വനിതാ ജഡ്ജി

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. വിചാരണയക്ക് വനിതാ ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജി ഹണിവർഗീസിനാണ് വിചാരണ ചുമതല. കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണ വേഗം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. നടിയുടെ ആവശ്യത്തെ എതിർത്ത് ദിലീപ് ഹൈക്കോടതിയിൽ ഉന്നയിച്ച വാദങ്ങൾ ഹൈക്കോടതി തള്ളി. നടി സമീപിച്ചത് നിയമപരമായ അവകാശങ്ങൾ ആവശ്യപ്പെട്ട് മാത്രമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിന് നിയമം അനുവദിക്കുന്നുണ്ടെന്നും. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായം മാത്രമെന്നും ഹൈക്കോടതി […]

പ്രണയാഭ്യർത്ഥന നിരസിച്ചു; അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്മുറിയിൽ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കടലൂർ ജില്ലയിലെ കുറിഞ്ഞിപ്പടിയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന രമ്യ(23)യെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജശേഖറി(23)നെയാണ് വിഴുപുരം ജില്ലയിലെ ഉളുന്തൂർപ്പേട്ടുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചനടന്ന കൊലപാതകത്തിനുശേഷം ഇയാളെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മരത്തിൽ തൂങ്ങിയനിലയിൽ മൃതദേഹം കണ്ടെത്തിയത്. കടലൂരിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തിരുന്ന രാജശേഖർ രണ്ടുവർഷം മുമ്പാണ് അവിടെയുള്ള കോളേജിൽ വിദ്യാർഥിനിയായിരുന്ന രമ്യയെ പരിചയപ്പെടുന്നത്. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും അടുത്ത സുഹൃത്തുക്കളായി. […]

ചൈനാ അതിർത്തിയിൽ വീരമൃത്യു വരിച്ച മേജറുടെ ഭാര്യ ഗൗരി സൈന്യത്തിലേക്ക്

സ്വന്തം ലേഖകൻ മുംബൈ: രാജ്യം മുഴുവൻ സല്യൂട്ട് ചെയ്യുകയാണ് ഈ യുവതിയെ. മേജറായിരുന്ന ഭർത്താവിന്റെ മരണശേഷം സൈന്യത്തിൽ ചേരാൻ തീരുമാനമെടുത്ത ഗൗരി പ്രസാദ് മഹാദിക്കാണ് രാജ്യത്തിന്റെ മുഴുവൻ പ്രശംസപിടിച്ചുപറ്റി വാർത്തകളിലിടം നേടിയിരിക്കുന്നത്. ഭർത്താവിന്റെ മരണത്തിന് പിന്നാലെ സൈന്യത്തിൽ ചേരാൻ തീരുമാനിച്ച ഗൗരി ഇപ്പോൾ തന്റെ ആഗ്രഹത്തിന്റെ ആദ്യപടി പൂർത്തികരിച്ചിരിക്കുകയാണ്. എസ്.എസ്.ബി. പരീക്ഷയിൽ മികച്ചവിജയം നേടി സൈനിക പ്രവേശനത്തിനൊരുങ്ങുകയാണ് അവർ. രണ്ടുവർഷം മുമ്പ്് ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ തീപ്പിടിത്തത്തിലാണ് ഗൗരിയുടെ ഭർത്താവ് മേജർ പ്രസാദ് ഗണേഷ് മരണപ്പെട്ടത്. മേജർ പ്രസാദ് ഗണേഷ് മരണപ്പെടുമ്പോൾ മുംബൈയിൽ ജോലിചെയ്യുകയായിരുന്നു ഗൗരി. […]