കാർഷിക മേഖലയുടെ സമഗ്രവികസനത്തിനൊരുങ്ങി ഏറ്റുമാനൂർ നഗരസഭ; പാടശേഖരങ്ങളിൽ വെള്ളമെത്തിക്കാൻ തടയണ നിർമ്മാണം ആരംഭിച്ചു

കാർഷിക മേഖലയുടെ സമഗ്രവികസനത്തിനൊരുങ്ങി ഏറ്റുമാനൂർ നഗരസഭ; പാടശേഖരങ്ങളിൽ വെള്ളമെത്തിക്കാൻ തടയണ നിർമ്മാണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ:  പാടശേഖരങ്ങളിൽ തടയണ നിർമ്മിക്കുന്നതിന്റെ ഭാഗമായി ചെറുവാണ്ടൂർ പാടശേഖരത്തിലെ  തടയണ നിർമ്മാണം  നഗരസഭാ ചെയർമാൻ ജോയി ഉന്നുകല്ലേൽ ഉദ്ഘാടനം ചെയ്തു.  വിവിധ തടയണകളുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ നെൽകൃഷിക്കും ,ഇടവിളകൃഷികളായ പാവൽ ,പയർ ,വാഴ ,കോവൽ തുടങ്ങിയവക്കും ആവശ്യമായ ജലം ലദ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും .പാടശേഖരങ്ങൾക്ക് സമീപമുള്ള കിണറുകളിൽ ജലലഭ്യത കൂടാൻ തടയണ നിർമ്മാണം ഉപകാരപ്പെടുമെന്നും നഗരഭ അധ്യക്ഷൻ പറഞ്ഞു. 


നഗരസഭാ പരിധിയിലെ പല പാടശേഖരങ്ങളിലും നെൽ കൃഷിക്കാവശ്യമായ ജലം ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ കഴിഞ 2 വർഷങ്ങളായി ചെറുവാണ്ടൂർ ,ഏറ്റുമാനൂർ പാടത്തെ കർഷകർ കൃഷി ഉപേക്ഷിച്ചിരുന്നു .  ഏറ്റുമാനൂർ – വിവിധ പാടശേഖരങ്ങളിൽ കൃഷിക്കാവശ്യമായ ജലം ലഭ്യമല്ലന്നുള്ള പരാതി പരിഹരിക്കാനാണ് നഗരസഭ ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്.  പദ്ധതി വിജയകരമായാൽ നഗരസഭാ പരിധിയിലെ എല്ലാ പാടശേഖരങ്ങളിലും ബണ്ട് നിർമ്മിക്കാനാണ് നഗരസഭ ആലോചിക്കുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ പാലാ റോഡിൽ നിന്നും ഒഴുകി വരുന്ന മാലിന്യങ്ങൾ ജലസ്രോതസ്സുകളിലേയ്ക്കും മീനച്ചിലാറിലേയ്ക്കും ഒഴുകി എത്തുന്നത് തടയാൻ കോണിക്കൽ ജംഗ്ഷനിൽ ഗ്രിൽ ചേമ്പർ സ്ഥാപിക്കും.

യോഗത്തിൽ വികസന കാര്യ ചെയർമാൻ പി.എസ് വിനോദ് അധ്യക്ഷത വഹിച്ചു .വാർഡ് കൗൺസിലർ ബോബൻ ദേവസ്യാ ,കാർഷിക സമിതി അംഗങ്ങളായ ജെയിംസ് പുന്നക്കാല ,വി.ജെ മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.