play-sharp-fill
കോടിമതയിലെ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് അർധരാത്രിയിൽ കവർച്ച:  പ്രതികൾ തിരുവല്ലയിൽ നിന്നു പിടിയിൽ

കോടിമതയിലെ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് അർധരാത്രിയിൽ കവർച്ച: പ്രതികൾ തിരുവല്ലയിൽ നിന്നു പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: അർധരാത്രിയിൽ കോടിമതയിലെ പെട്രോൾ പമ്പിൽ ആക്രമണം നടത്തി പണം കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത യുവാവ് അടക്കം രണ്ടു പേർ പിടിയിൽ.  തോട്ടപ്പള്ളി കുന്നന്താനത്ത് , ചൂരകുറ്റിക്കൽ ജിബിനും (18) ,പ്രായപൂർത്തിയാകാത്ത യുവാവും ചേർന്നാണ് മോഷണം നടത്തിയത്. 
കോടിമതയിലെ പമ്പിലെത്തിയ ഇരുവരും ബൈക്ക് എൻജിൻ ഓഫ് ചെയ്യാതെ, കുപ്പിയിൽ പെട്രോൾ വാങ്ങാൻ എന്ന വ്യാജേന ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് മേശയുടെ ഡ്രോയിലുള്ള പണവുമായ് ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് കടന്നു കളയുകയായിരുന്നു. വിവരം ലഭിച്ച പോലീസ് സംഘം ഇവരെ പിന്തുടർന്നുവെങ്കിലും, തിരുവല്ലയിൽ വച്ച് ബൈക്ക് ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. പിന്നീട് ബൈക്ക് ഉടമയുമായ് ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.