പതിനഞ്ചുദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ 620 കിലോമീറ്റർ ഓടി ആംബുലൻസ്: ജീവൻ രക്ഷിക്കാൻ നാട് നെട്ടോട്ടത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിനിമയെ വെല്ലുന്ന നാടകീയതയ്ക്കാണ് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പതിനഞ്ചുദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻരക്ഷിക്കാൻ ആംബുലൻസ് ഓടുക 620 കിലോമീറ്ററാണ്. ഇതിനൊപ്പം നാടിന്റെ മനസ്സും മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് കുതിക്കുന്നു. പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യവുമായി മംഗലാപുരത്ത് നിന്നും രാവിലെ 10 മണിയോടെയാണ് വാഹനം പുറപ്പെട്ടത്. സാനിയാ മിത്താഹ് ദമ്പതികളുടെ ഹൃദയരോഗത്തോടെ പിറന്ന് വീണ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആംബുലൻസ് 15 മണിക്കൂർ കൊണ്ട് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]

കുമരകത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും വിലങ്ങുമായി രക്ഷപെട്ട പ്രതിയെ ഒളിവിൽ പാർപ്പിച്ച ബന്ധുപിടിയിൽ; പിടിയിലായത് അമ്മയുടെ സഹോദരൻ

സ്വന്തം ലേഖകൻ കോട്ടയം: കഞ്ചാവ് കേസിൽ പിടികൂടിയ പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിലങ്ങുമായി ജീപ്പിൽ നിന്നും രക്ഷപെട്ട പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച ബന്ധു പിടിയിൽ. തിരുവാർപ്പ് സ്വദേശി ടി.കെ രജീഷിനെ ഒളിവിൽ കഴിയാൻ സഹായിച്ച അമ്മയുടെ സഹോദരൻ തിരുവാർപ്പ് പറമ്പൂക്കര കോളനിയിൽ വടുകപറമ്പിൽ വീട്ടിൽ രാജപ്പനെ (52)യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ ആന്റി സ്‌ക്വാഡ് പിടികൂടിയത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ രജീഷ് ഏപ്രിൽ നാലിനാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്. തുടർന്ന് തിരുവാർപ്പ് മീൻചിറ ഭാഗത്തുള്ള സുഹൃത്തിന്റെ വീടിനു പിന്നിലെ പാടശേഖരത്തിൽ […]

നിർമല സീതാരാമൻ ശശി തരൂരിനെ സന്ദർശിച്ചു

സ്വന്തംലേഖകൻ കോട്ടയം : കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ തിരുവനന്തപുരം മെഡി. കോളജിൽ ചികിത്സയിൽ കഴിയുന്ന ശശി തരൂരിനെ സന്ദർശിച്ചു. രാവിലെ ഒൻപതു മണിയോടെ മെഡിക്കൽ കോളേജിലെത്തിയ നിർമ്മലാ സീതാരാമൻ അഞ്ചു മിനുറ്റോളം ആശുപത്രിയിൽ ചിലവഴിച്ചു. ഇന്നലെ ഗാന്ധാരി അമ്മൻ കോവിലിൽ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ ശശി തരൂർ ന്യൂറോ സർജറി ഐ.സി.യു വിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും വിശദ പരിശോധനയ്ക്കു ശേഷം തുടർ ചികിത്സ വേണമോയെന്നു തീരുമാനിക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ തന്നെ […]

ഏറ്റുമാനൂർ തവളക്കുഴിയിൽ ടിപ്പർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: കാർ ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ടോറസ് ഡ്രൈവറുടെ പ്രഷർ കുറഞ്ഞത് അപകട കാരണം

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറും , ടോറസ് ലോറിയും റോഡിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയുടെയും കാറിന്റെയും ഇന്ധനം റോഡിൽ പടർന്നു. അപകടം ഒഴിവാക്കാൻ കോട്ടയത്ത് നിന്നുള്ള അഗ്നി രക്ഷാ സേനാ സംഘം എത്തി റോഡ് കഴുകി വൃത്തിയാക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ എറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിലായിരുന്നു സംഭവം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് […]

തുലാഭാരത്തിനിടെ പരിക്കേറ്റ തരൂർ ആശുപത്രിയിൽ തന്നെ: തലയ്ക്കേറ്റ പരിക്ക് നിസാരം: കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ തരൂരിനെ സന്ദർശിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്തെ ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ആശുപത്രിയിൽ തന്നെ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശശി തരൂരിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്ന് മെഡിക്കൽ കോളജ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തരൂരിനെ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിർമ്മല സീതാരാമൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി സന്ദർശിച്ചു. തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴാണ് നിർമ്മല സീതാരാമൻ […]

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി കഞ്ചാവ് കടത്ത്: രക്ഷപെടാൻ ലിഫ്റ്റ് നൽകിയ ആളെ കുടുക്കും; കഞ്ചാവിന്റെ മൊത്ത വിതരണക്കാരൻ ഒടുവിൽ കുടുങ്ങി

സ്വന്തം ലേഖകൻ ആലപ്പുഴ: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി കഞ്ചാവ് കടത്തി ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന പ്രതി എക്സൈസ് പിടിയിലായി. കഞ്ചാവ് കടത്തിയിരുന്ന പ്രതി പൊലീസോ എക്സൈസോ പിടികൂടിയാൽ ബൈക്കിൽ ലിഫ്റ്റ് തന്നയാളെ കുടുക്കി രക്ഷപെടാനും പദ്ധതി തയ്യാറാക്കിയിരുന്നു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മാഹിന്‍ എന്ന 19 കാരനെയാണ് എറണാകുളം എക്സൈസ് പ്രത്യേക സ്ക്വാഡ് പിടിച്ചത്. ഇയാള്‍ ഒടുവില്‍ ലിഫ്റ്റ് ചോദിച്ചത് എക്സൈസുകാരനോട് തന്നെ ആയിരുന്നു എന്നതാണ് വാര്‍ത്തയിലെ ട്വിസ്റ്റ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് എക്സൈസ് പോലീസ് എന്നിവരുടെ കര്‍ശന പരിശോധന മറികടന്ന് ലഹരിവസ്തുക്കള്‍ കടത്താനാണ് പുതിയ […]

ശബരിമല പോരാളികൾക്ക് കൂടുതൽ പണികളുമായി സർക്കാർ: കേസിൽ പെട്ടവർക്കെതിരെ ക്രിമിനൽ നടപടി നിയമം 107 വകുപ്പ് പ്രകാരം കരുതൽ തടങ്കൽ നടപടികൾ തുടങ്ങി; പിണറായി സർക്കാർ വേട്ടയാടലിൽ ഉറച്ചുതന്നെ: മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ സംഘം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല മണ്ഡലകാലത്ത് നാമജപം അൻപതിനായിരത്തിൽപരം കേസുകളെടുത്തതിൽ പെട്ടവരെ വീണ്ടും കുടുക്കാൻ സർക്കാർ. ഓരോ കേസിൽ പെട്ടവർക്കും ഓരോ കേസ് എന്ന നിലയ്ക്ക് ക്രിമിനൽ നടപടി നിയമം 107-ആം വകുപ്പനുസരിച്ച് നടപടികൾ സ്വീകരിച്ചിരിക്കുകയാണ് സർക്കാർ. ക്രിമിനൽ നിയമം 107 ആം വകുപ്പനുസരിച്ച് സമാധാന ലംഘനം നടത്താനിടയുള്ളവരെ സമാധാന പരിപാലനത്തിനുള്ള ബോണ്ട് കെട്ടിക്കുന്നതിന് സബ്ഡിവിഷണൽ മജിസ്ട്രേട്ടിന് നടപടി സ്വീകരിക്കാം. ഈ നടപടി സർക്കാർ നിർദ്ദേശാനുസരണം പോലീസാണ് പ്രകാരമാണിത് കൂട്ടത്തോടെ ശബരിമല ശരണം വിളി ഘോഷ സമരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ ഉപയോഗിക്കുന്നത്. ഇങ്ങനെ നിലവിലിരിക്കുന്ന കേസിൽ […]

മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് അച്ഛന് ദാരുണാന്ത്യം: മരണ വിവരം പുറത്തറിഞ്ഞത് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ; മകൻ പൊലീസ് കസ്റ്റഡിയിൽ; സംഭവം ഏറ്റുമാനൂർ നരിക്കുഴി കോളനിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: വാക്കു തർക്കത്തിനിടെ മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് അച്ഛന് ദാരുണാന്ത്യം. ഏറ്റുമാനൂർ ശങ്കരമല നരിക്കുഴി വീട്ടിൽ മണി (70) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മണിയുടെ മകൻ മനുവിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. മണി വീട്ടിൽ മരിച്ചു കിടക്കുന്നതായി രാവിലെ നാട്ടുകാരാണ് ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിച്ചത്. സ്വാഭാവിക മരണം എന്ന രീതിയിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്ത്. സംഭവ സ്ഥലത്തും, മരണം നടന്ന വീട്ടിലും, ബന്ധുക്കളുടെ മൊഴിയിലും അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. […]

മുണ്ടക്കയത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു: മരണ വിവരം പുറത്തറിഞ്ഞത് വൈകുന്നേരത്തോടെ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയത്ത് വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം കരിനിലം പ്ലാക്കപ്പടി ഇളയശേരിയിൽ അമ്മുക്കുട്ടി (68), മകൻ മധു (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷു ദിനത്തിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നരയായിട്ടും വീട്ടിൽ നിന്നും ഒച്ചയും അനക്കവുമില്ലാതെ വന്നതോടെ അയൽവാസികൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം വീടിന്റെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മുക്കുട്ടിയുടെ മൃതദേഹം വീട്ടിലെ ഹാളിലെ കട്ടിലിൽ കമന്ന […]

ലോക്സഭ തിരഞ്ഞെടുപ്പ്; 24 വരെ റോഡ് പ്രവൃത്തി നിര്‍ത്തി വെയ്ക്കണം

സ്വന്തംലേഖകൻ കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട 936 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇതിനായി ബിഎസ്.എന്‍.എല്‍ കണക്ടിവിറ്റി ജില്ലയിലുടനീളം തടസം കൂടാതെ ഉറപ്പ് വരുത്തേണ്ട സാഹചര്യം ഉള്ളതിനാല്‍ ഏപ്രില്‍ 24 വരെ ജില്ലയില്‍ റോഡ് കുഴിക്കുന്ന പ്രവൃത്തി നിര്‍ത്തിവെക്കാൻ കോഴിക്കോട് കളക്ടര്‍ ഉത്തരവിറക്കി. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, മുന്‍സിപാലിറ്റി, പഞ്ചായത്ത് റോഡുകള്‍, പി.ഡബ്ലു.ഡി, കെ.എസ്.ടി.പി. പ്രധാനമന്ത്രി സഡക് യോജന […]